ഗാലക്സി എസ്24 അൾട്ര മുതൽ വിവോ എക്സ്100 വരെ; പുതുവർഷം കളറാക്കാൻ എത്തുന്നത് അഞ്ചോളം പുതിയ സ്മാർട്ട്ഫോണുകൾ
സ്മാർട്ട് ഫോൺ വിപണിയുടെ കാര്യത്തിൽ 2023 ഒരു നല്ല വർഷം ആയിരുന്നു. ആദ്യ പകുതിയിൽ ചെറിയ മാന്ദ്യം നേരിട്ടെങ്കിലും രണ്ടാം പകുതിയിൽ വിപണി പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു. ക്യാമറ ഫീച്ചറുകളിൽ ഏറെ വിപ്ലവം സൃഷ്ടിച്ച സാംസങ്ങിന്റെ ഗാലക്സി എസ്23 അൾട്ര മുതൽ ആപ്പിളിന്റെ 15 പ്രോ മാക്സ് വരെ പുറത്തിറങ്ങിയ വർഷം കൂടി ആയിരുന്നു ഇത്.
മാത്രമല്ല ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഏറെ ജനപ്രിയമായതും ഈ വർഷമാണ്. പുതിയ വർഷം പിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പുതിയ ടെക്നോളജിയിലൂടെ ഉപയോക്താക്കളെ അത്ഭുതപ്പെടുത്താൻ നിരവധി സ്മാർട്ട് ഫോണുകളാണ് കാത്തിരിക്കുകത്. 2024ന്റെ തുടക്കം തന്നെ നിരവധി ഫോണുകൾ പുറത്തിറക്കും എന്ന് വിവധ കമ്പനികൾ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ അടുത്ത വർഷത്തിന്റെ ആദ്യം ഇന്ത്യയിലെത്തുന്ന പ്രമുഖ കമ്പനികളുടെ സ്മാർട്ട് ഫോണുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു ഫോണാണ് വൺപ്ലസിന്റെ 12. 2024 ജനുവരി 23ന് തന്നെ ഈ ഫോൺ ഇന്ത്യയിൽ എത്തിക്കും എന്നാണ് വൺപ്ലസ് അറിയിച്ചിരിക്കുന്നത്. ഫോണിന്റെ ചില ഫീച്ചറുകളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഏറ്റവും പുതിയ Snapdragon 8 Gen 3 പ്രോസസർ ആയിരിക്കും ഈ ഫോണിനായി വൺപ്ലസ് തയ്യാറാക്കിയിരിക്കുന്നത്. തന്റെ മുൻഗാമിയെക്കാൾ മികച്ച ക്യാമറ സിസ്റ്റം, ഡിസ്പ്ലേ, ബാറ്ററി എന്നിവയും വൺപ്ലസ് 12ൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
60,000 രൂപയ്ക്ക് മുകളിൽ ആയിരിക്കും ഈ ഫോണിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തെ തന്നെ ഏറ്റവും വലിയ ലോഞ്ചുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എസ്24 അൾട്രയുടെ ലോഞ്ച്. 2024-ന്റെ ആദ്യ മാസങ്ങളിൽ തന്നെ ഇതുണ്ടായിരിക്കുന്നതാണ്. ലോഞ്ച് തിയതി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ലെങ്കിലും ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസം ഈ ഫോൺ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സാംസങ് ഗാലക്സി എസ്23 അൾട്ര പുറത്തിറക്കിയത്.

MOST READ: വർഷം തീരും മുമ്പ് ഒന്ന് കളറാക്കാം; സ്മാർട്ട് ഫോണുകൾക്ക് അടിമുടി ഡിസ്കൗണ്ടുമായി ആമസോൺ
ക്യാമറ ഫീച്ചറുകൾ തന്നെയായിരിക്കും ഈ ഫോണിനെ മറ്റുള്ള ഫോണുകളിൽ നിന്ന് വ്യത്യാസപ്പെടുത്തുക. രണ്ട് ലക്ഷത്തോളം രൂപയാണ് ഇതിന്റെ വിലയായി പ്രതീക്ഷിക്കുന്നത്. ഫോണിന് എഐ പിന്തുണയും ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം ആദ്യം വിവോ തങ്ങളുടെ വജ്രായുധത്തെ ഇന്ത്യയിൽ എത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസം വിവോ ചൈനയിൽ എത്തിച്ച എക്സ് 100 സീരീസ് ഫോണുകളെ ആയിരിക്കും അടുത്ത മാസം കമ്പനി ഇന്ത്യയിൽ എത്തുക്കുക.
എക്സ്100, എക്സ്100 പ്രോ എന്നങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിൽ വിവോ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം ഫോണുകളുടെ ക്യാറ്റഗറിയിൽ ആയിരിക്കും ഈ ഫോണുകൾ ഇന്ത്യയിലെത്തുക. മീഡിയടെക് ഡൈമെൻസിറ്റി 9300 പ്രോസസറുമായി വരുന്ന ഈ ഫോണുകളുടെ ക്യാമറ ഫീച്ചറുകൾ ചൈനയിൽ ഏറെ പ്രശംസ ലഭിച്ച ഒന്നാണ്. പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമിയും വർഷാരംഭത്തിലെ പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്. നോട്ട് 13പ്രോ പ്ലസുമായി ആണ് ഷവോമി എത്തുന്നത്.
ജനുവരി നാലിന് നോട്ട് 13പ്രോ പ്ലസ് ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. MediaTek Dimensity 7200 അൾട്രാ പ്രോസസറുമായി രാജ്യത്ത് അവതരിക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആയിരിക്കും ഇത്. കർവ്ഡ് ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോൺ ഒരു മിഡ് ബഡ്ജറ്റ് ഫോണായിരിക്കും എന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. എസ്യൂസിന്റെ ആർഒജി ഫോൺ 8 ആണ് അടുത്ത വർഷം ആദ്യമെത്തുന്ന മറ്റൊരു ഫോൺ.
പ്രധാനമായും ഗെയിമർമാരെ ലക്ഷ്യം വെച്ചാണ് എസ്യൂസ് ഈ ഫോൺ പുറത്തിറക്കുന്നത്. ജനുവരി 9ന് ആയിരിക്കും ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. സ്‌നാപ്ഡ്രാഗൺ 8 Gen 3 ആണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. രണ്ട് യുഎസ്ബി പോർട്ടുകൾ ആണ് ഈ ഫോണിന് എസ്യൂസ് നൽകിയിരിക്കുന്നത്. ഇതിൽ ഒന്ന് ഫോൺ ചാർജ് ചെയ്യാനും മറ്റൊന്ന് ഗെയിമുകൾക്ക് ആവിശ്യമായ വിവധ ആക്സസറികൾക്കും വേണ്ടിയാണ്.


Click it and Unblock the Notifications








