ഗെയിമിങ് പ്രൊഫഷൻ ആക്കുന്നുവോ? ഒരു മാസം തന്നെ ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ നേടാം
രാജ്യത്തെ ഗെയിമിങ് മേഖല അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഗെയിമിങ് പ്രൊഫഷനാക്കിയ പലർക്കും പ്രതിവർഷം 6 മുതൽ 12 ലക്ഷം രൂപ വരെ വരുമാനമായി ലഭിക്കുന്നുണ്ടെന്നാണ് പ്രമുഖ അമേരിക്കൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയായ എച്ച്പി പറയുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഗെയിമിങ് മേഖലയിൽ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്നും ഇവർ പറയുന്നു.
അടുത്ത കാലത്തായി മികച്ച ഗെയിമർമാർക്കായി നല്ല രീതിയിൽ ടൂർണമെന്റുകളും മറ്റും സംഘടിപ്പിക്കുന്നതിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും ഇതിലൂടെ ഗെയിമർമാർക്ക് വരുമാനം ഇരട്ടിയാക്കാനുള്ള സാധ്യത തുറന്നു കിട്ടിയെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ഇത്തരം ഗെയിമിങ് വളരുന്നതോടൊപ്പം ഗെയിമിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പോർട്‌സ് മാനേജുമെന്റ് കരിയറുമായി ബന്ധപ്പെട്ട നിരവധി പേർക്ക് ജോലി ലഭിക്കുന്നതായും എച്ച്പി വ്യക്തമാക്കുന്നു. അടുത്തിടെ രാജ്യത്തെ 15 നഗരങ്ങളിൽ നിന്ന് 3,000 ഗെയിമർമാരെ തിരഞ്ഞെടുത്ത് ചില പഠനങ്ങളും എച്ച്പി നടത്തിയിരുന്നു.

MOST READ: നിരക്ക് വെറും 23 രൂപ! പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് വിഐ
ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വരുമാനം അടക്കമുള്ള കാര്യങ്ങൾ കമ്പനി പുറത്ത് വിട്ടത്. ഗെയിമുകളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ മനോഭാവം മാറുന്നതായും ഈ പഠനത്തിലൂടെ കണ്ടെത്താൻ സാധിച്ചിരുന്നു. മുതിർന്ന ആളുകൾ പലരും ആദ്യ കാലങ്ങളിൽ ഗെയിമിങ്ങുകളെ എതിർത്തിരുന്നെങ്കിലും ഇപ്പോൾ ഇവരുടെ എതിർപ്പ് കുറഞ്ഞു വരുകയാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പല വീടുകളിലും ഇന്ന് ഗെയിമിങ്ങ് ഒരു പ്രഫഷനായി തിരഞ്ഞെടുക്കുന്നതിൽ മുതിർന്നവർ പിന്തുണ നൽകുന്നെണ്ടും കണ്ടെത്തിയിരിക്കുന്നു.
വരും വർഷങ്ങളിൽ രാജ്യത്ത് ഗെയിമിങ് കൂടുതൽ ജനപ്രിയമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മെട്രോ നഗരങ്ങൾക്ക് പുറമെ ഗ്രാമ പ്രദേശങ്ങളിലും ഗെയിമിങ് മേഖല വളർന്നുകൊണ്ട് ഇരിക്കുകയാണ്. ഇന്ത്യയിലെ 5ജി വ്യാപനവും ഇതിനെ ഒരു പരുധി വരെ സഹായിക്കുന്നുണ്ട്. പുരഷന്മാർക്ക് പുറമെ സ്ത്രീകളും ഓൺലൈൻ ഗെയിമുകളുടെ ഭാഗമാകുന്നുണ്ട്. മികച്ച ഒരു ഗെയിമിങ് പിസി വാങ്ങുക എന്നത് മാത്രമാണ് ഈ പ്രഫഷൻ തിരഞ്ഞെടുക്കുന്നതിനുള്ള ഏക മുടക്കുമുതൽ.

ഏകദേശം ഒരു ലക്ഷം രൂപ മുടക്കിയാൽ മികച്ച ഒരു ഗെയിമിങ് പിസി തന്നെ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. വരുമാനം ലഭിച്ചു തുടങ്ങിയാൽ വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ബ്രെയ്ക്ക് ഇവൻ ആകാനും നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്നാൽ ഏതൊരു തൊഴിൽ പോലെയും ഈ തൊഴിലിനും ക്ഷമയും കഠിനാധ്വാനവും ആവിശ്യമാണ്. നിങ്ങൾ ഇതിന് തയ്യാറാണെങ്കിൽ മാത്രമെ ഗെയിമിങ് മേഖലയെ പ്രൊഫഷൻ ആയി തിരഞ്ഞെടുക്കാവു.
എങ്ങനെ ഒരു പ്രൊഫഷണൽ ഗെയിമർ ആകാം എന്ന കാര്യം വിശദമായി പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചത് പോലെ മികച്ച ഒരു ഗെയിമിങ് പിസി നിങ്ങൾക്ക് സ്വന്തമായി വേണം എന്നതാണ് ഇതിലെ ആദ്യത്തെ കാര്യം. പിന്നീട് ഒരു നേരം പോക്ക് എന്ന പോലെ ഗെയിം കളിക്കരുത്. ഇത് നിങ്ങളുടെ തൊഴിൽ ആണെന്ന് മനസിലാക്കി ആത്മാർത്ഥതയോടെ വേണം നിങ്ങൾ ഓരോ ഗെയിമും കളിക്കുവാനായി. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഗെയിം തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം.
എല്ലാ ഗെയിമും എല്ലാവർക്കും അനുയോജ്യമാകണം എന്നില്ല. ആയതിനാൽ തന്നെ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഗെയിം ഏതാണെന്ന് ആദ്യം കണ്ടെത്തണം. ശേഷം ഇത്തരം ഗെയിമുകളിൽ മാത്രം നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആയിരിക്കും നിങ്ങളുടെ കരിയർ ബിൽഡ് ചെയ്യാൻ സഹായിക്കുക. ഗെയിമിങ് കമ്മ്യൂണിറ്റിയിൽ നിങ്ങൾ ആക്ടീവ് ആകുന്നതും നിങ്ങളുടെ കരിയർ പെട്ടെന്ന് വളരാൻ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല ഗെയിമുകളിൽ നിങ്ങളുടെ പങ്കാളികളെ തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്.
മികച്ച മറ്റ് ഗെയിമർമാരെ പങ്കാളികളായി കിട്ടുന്നത് നിങ്ങളുടെ സ്കില്ലുകൾ വളരാൻ സഹായിക്കുന്നതാണ്. മറ്റ് കായിക ഇനങ്ങൾ പോലെ തന്നെ ഓൺലൈൻ ഗെയിമുകൾക്കും പ്രാക്ടീസുകൾ ആവിശ്യമാണ്. പ്രത്യേകം സമയം കണ്ടെത്തി നിങ്ങൾ ഗെയിമുകൾ പരീശിലിക്കേണ്ടതാണ്. സമയം കിട്ടുമ്പോൾ പുതിയ ഗെയിമുകളും പരിശീലിക്കുക. ഇത്തരത്തിലുള്ള പരിശീലനങ്ങൾ നിങ്ങളുടെ കഴിവിനെ ഉയർത്തുന്നതായിരിക്കും. ഇത്തരം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും മികച്ച ഓൺലൈൻ ഗെയിമറാകാൻ സാധിക്കുന്നതാണ്.


Click it and Unblock the Notifications








