Home
News

വീട്ടിലിരുന്ന് ജോലി, അതും വെറും രണ്ട് മണിക്കൂർ; വരുമാനം ലക്ഷങ്ങൾ‌, എന്നാൽ ചേരും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക

വീട്ടിലിരുന്ന് ജോലി തേടുന്നവരെ ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ നടന്ന തട്ടിപ്പിൽ ബാം​ഗ്ലൂർ സ്വദേശിക്ക് നഷ്ടമായത് 61 ലക്ഷം രൂപയാണ്. ടെലി​ഗ്രാമിൽ കണ്ട വർക്ക് ഫ്രം ഹോമിന്റെ പരസ്യം വഴിയാണ് ഉദയ് ഉല്ലാസ് എന്നയാൾ തട്ടിപ്പുകാരുമായി ബന്ധപ്പെട്ടത്. തുടർന്നാണ് തട്ടിപ്പുകാർ ഇയാളെ തന്ത്രപരമായി കബിളിപ്പിച്ചത്.

സുഹാസിനി എന്ന് പേര് പറഞ്ഞു പരിജയപ്പെടുത്തിയ യുവതിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. സ്റ്റോക് എക്ചേഞ്ചിന്റെ ഭാ​ഗമായി സ്ഥിരമായി ടെലി​ഗ്രാം സന്ദർശിക്കുന്ന ആളായിരുന്നു ഉദയ് ഉല്ലാസ്. ചില നിക്ഷേപങ്ങൾ നടത്തി മികച്ച രീതിയിൽ വരുമാനം നേടാം എന്ന തരത്തിലാണ് തട്ടിപ്പുകാർ ഉദയെ സമീപിക്കുന്നത്. ഇത്തരത്തിൽ ചെറിയ തുക നൽകിയതിന് ശേഷം ചില ജോലികൾ തട്ടിപ്പുകാർ ഉല്ലാസിന് നൽകി. ഇതിന് കൃത്യമായി ഇവർ പണം നൽകുകയും ചെയ്തു.

വീട്ടിലിരുന്ന് ജോലി; വരുമാനം ലക്ഷങ്ങൾ‌, ചേരും മുമ്പ് ശ്രദ്ധിക്കുക

MOST READ: 401 രൂപയ്ക്ക് 1TB 5ജി ഡാറ്റ: പുതിയ എയർ​ഫൈബർ പ്ലാൻ അ‌വതരിപ്പിച്ച്

വെറും 10,000 രൂപ നിക്ഷേപിച്ച ഉല്ലാസിന് ദിവസങ്ങൾക്ക് അകം 20 ലക്ഷം രൂപ ലഭിച്ചതായി സന്ദേശം എത്തി. പിന്നീട് ഇത് പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈ തുക അൺലോക്ക് ചെയ്യണമെങ്കിൽ 10 ലക്ഷം രൂപ കെട്ടിവെയ്ക്കണം എന്നാണ് സുഹാസിനി ഉല്ലാസിനോട് പറഞ്ഞത്. പെട്ടെന്ന് ഇത്രയും പണം സംഘടിപ്പിക്കാൻ സാധിക്കാതെ വന്നതോടെ ഇയാൾ സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയാണ് തുക കണ്ടെത്തിയത്.

ഇത്തരത്തിൽ പണം നൽകിയപ്പോൾ ഉല്ലാസിന്റെ ക്രെഡിറ്റ് സ്കോർ കുറഞ്ഞു എന്ന തരത്തിൽ പറഞ്ഞ് തട്ടിപ്പുകാർ പണം നൽകിയില്ല. ക്രെഡിറ്റ് സ്കോർ ഉയർത്താൻ 20 ലക്ഷം ആവിശ്യമാണെന്നും ഇവർ ആവിശ്യപ്പെട്ടു. ഇത്തരത്തിൽ നിരവധി കാരണങ്ങൾ പറഞ്ഞ് ഏകദേശം 61.5 ലക്ഷം രൂപയാണ് തട്ടിപ്പുകാർ ഉല്ലാസിന്റെ പക്കൽ നിന്ന് കൈപ്പറ്റിയത്. പിന്നീട് ഇവർ പ്രതികരിക്കാതെ ആയപ്പോഴാണ് താൻ തട്ടിപ്പിന് ഇരായായ വിവരം ഉല്ലാസ് തിരിച്ചറിഞ്ഞത്.

വീട്ടിലിരുന്ന് ജോലി; വരുമാനം ലക്ഷങ്ങൾ‌, ചേരും മുമ്പ് ശ്രദ്ധിക്കുക

MOST READ: വെറും 6,699 രൂപയ്ക്ക് 70,000 രൂപയുടെ ഐഫോൺ ലുക്ക്; കൂടാതെ എഐ ലെൻസും, ടെക്നോ സ്പാർക് ​ഗോ 2024 അവതരിപ്പിച്ചു

ഉടനെ തന്നെ ഇയാൾ സൗത്ത് സിഇഎൻ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷൻ 420, 419, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ അന്വേഷണം പുരോ​ഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. എന്നാൽ പ്രതികളെക്കുറിച്ച് ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. വിപിഎൻ ഉപയോ​ഗിച്ചാണ് ഇവർ നെറ്റ് ഉപയോ​ഗിച്ചിരിക്കുന്നത് ആയതിനാൽ ഇവരുടെ ലൊക്കേഷൻ കണ്ടെത്താൻ സാധിച്ചിട്ടില്ല.

അതേ സമയം ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് ദിനം പ്രതി രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലും ഓൺലൈൻ തട്ടിപ്പുകൾ പെരുകുകയാണ് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വിവരങ്ങൾ അടുത്തിടെ കേരളാ പോലീസിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിരുന്നു. ഇത് പ്രകാരം ഉപയോക്താക്കൾ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.

ഇതിന് പുറമെ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും ഉപയോക്താക്കൾക്ക് പരാതിപ്പെടാവുന്നതാണ്. തട്ടിപ്പിനിരയായി ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇത്തരത്തിൽ പരാതിപ്പെടണമെന്നും പോലീസ് അറിയിക്കുന്നു. കാരണം എത്രയും പെട്ടെന്ന് നിങ്ങൾ ഈ വിവിരം ബന്ധപ്പെട്ടവരെ അറിയിച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെട്ട തുക മുഴുവൻ തിരിച്ചെടുക്കാൻ സാധിക്കുന്നതായിരിക്കും. അതേ സമയം നിങ്ങൾ ഈ വിവരം പോലീസിനെ അറിയിക്കാൻ വൈകുന്തോറും നിങ്ങളുടെ പണം തിരിച്ചു കിട്ടാനുള്ള സാധ്യത കുറയുകയാണ് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

വർക്ക് ഫ്രം ഹോം വാ​ഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾക്ക് പുറമെ ഡേറ്റിം​ഗ് ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ, ബാങ്കുകളുടെ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നിർമ്മിച്ചുള്ള തട്ടിപ്പ്, ഇ ചലാൻ തട്ടിപ്പ്, ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ്, അജ്ഞാത സന്ദേശങ്ങൾ അയയ്ച്ചുള്ള തട്ടിപ്പ്, എപികെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചുള്ള തട്ടിപ്പ് എന്നിങ്ങനെ നിരവധി ഓൺലൈൻ തട്ടിപ്പുകളാണ് അടുത്തിടെ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നത്. ഇത്തരം തട്ടിപ്പുകളോട് കഴിവതും ഉപയോക്താക്കൾ ജാ​ഗ്രത പാലിക്കേണ്ടതാണ്.

More from GizBot

Best Mobiles in India

English summary
The message was that Ullas had invested just Rs 10,000 and received Rs 20 lakh within days. I tried to withdraw it later but failed. Suhasini told Ullas that if she wants to unlock this amount, she has to deposit 10 lakh rupees. As he was suddenly unable to organize such a sum of money, he found the amount by borrowing money from his friends.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X