Home
News

വെറും 6,699 രൂപയ്ക്ക് 70,000 രൂപയുടെ ഐഫോൺ ലുക്ക്; കൂടാതെ എഐ ലെൻസും, ടെക്നോ സ്പാർക് ​ഗോ 2024 അവതരിപ്പിച്ചു

പ്രമുഖ ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ടെക്നോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ടെക്നോ സ്പാർക് ​ഗോ 2024 ഇന്ത്യയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോൺ എന്ന നിലയ്ക്കാണ് തങ്ങളുടെ പുതിയ ഫോൺ ഇവർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. വെറും 6,699 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്.

വില കുറവാണെങ്കിലും ഒരു മിഡ് റേഞ്ച് ഫോണിന് ലഭിക്കുന്ന ഫീച്ചറുകൾ ടെക്നോ സ്പാർക് ​ഗോ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നു. 6.56-ഇഞ്ച് ഡോട്ട്-ഇൻ ഡിസ്‌പ്ലേയുമായാണ് ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റ് സ്ക്രീനിന് 90Hz റീഫ്രഷ് റെയ്റ്റും അവകാശപ്പെടാനുണ്ട്. മാത്രമല്ല DTS ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ടെക്നോ സ്പാർക് ​ഗോ 2024ന്റെ പ്രത്യേകതയാണ്. UniSoC T606 Octa-Core SoC ആണ് ഫോണിന് കരുത്ത് പകരുന്നത്.

6,699 രൂപയ്ക്ക് ഐഫോൺ ലുക്ക്; ടെക്നോ സ്പാർക് ​ഗോ 2024 അവതരിപ്പിച്ചു

MOST READ: ഐഫോണിൽ ഇനി 'ഇന്ത്യൻ ഊർജം'! ആപ്പിളിനായി ജാപ്പനീസ് കമ്പനി ഇന്ത്യയിൽ ബാറ്ററി സെൽ നിർമിക്കും

പ്രധാനമായും മൂന്ന് വേരിയന്റുകളിലാണ് ഈ ഫോൺ ടെക്നോ അവതരിപ്പിച്ചിരിക്കുന്നത്. 3 ജിബി റാം 64 ജിബി സ്റ്റോറേജ്, 8 ജിബി റാം 64 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ വേരിയന്റുകൾ. 2023 ടെക്നോ ഹലോ എ 22ന്റെ പിൻ​ഗാമി എന്ന നിലയിലാണ് ടെക്നോ സ്പാർക് ​ഗോ 2024 പുറത്തിറക്കിയിരിക്കുന്നത്. ആയതിനാൽ തന്നെ നിരവധി അപ്ഡേഷനും പുതിയ ഫോണിലുണ്ട്.

അതേ സമയം ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഐഫോണുകളോട് സാമ്യമുള്ള ഡൈനാമിക് ഐലന്റാണ്. നോട്ടിഫിക്കേഷനുകളും മറ്റും ഈ ഡൈനാമിക് ഐലന്റിൽ ആയിരിക്കും പ്രത്യക്ഷപ്പെടുന്നത്. ഫോണിന്റെ ഡിസൈനോഡും ഈ ഡൈനാമിക് ഐലന്റ് നീതി പുലർത്തുന്നുണ്ട്. മറ്റ് സവിശേഷതകൾ പരിശോധിക്കുമ്പോൾ Octa-Core Unisoc T606 (2x A75 1.6GHz + 6x A55 1.6GHz) 12nm ആണ് ടെക്നോ സ്പാർക് ​ഗോയുടെ പ്രോസസർ.

6,699 രൂപയ്ക്ക് ഐഫോൺ ലുക്ക്; ടെക്നോ സ്പാർക് ​ഗോ 2024 അവതരിപ്പിച്ചു

MOST READ: പല തരത്തിൽ നിങ്ങളുടെ ഫോണിൽ വൈറസുകൾ ബാധിക്കും; പരിശോധിച്ച് ഉറപ്പാക്കാനും നീക്കം ചെയ്യാനും ​ഗൂ​ഗിൾ സഹായിക്കും

ആൻഡ്രോയിഡ് 13 ഗോ പതിപ്പിനെ അടിസ്ഥാനമാക്കിയ HiOS 13-ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 13 മെ​ഗാപിക്സലാണ് ഇതിന്റെ പ്രധാന സെൻസർ. ഇതിന് f/1.85 അപ്പേർച്ചർ അവകാശപ്പെടാനുണ്ട്. ഇതിന് പുറമെ ഒരു എഐ ലെൻസും ഫോണിന്റെ പിൻഭാ​ഗത്തായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഡ്യുവൽ എൽഇഡി ഫ്ലാഷും ഫോണിന്റെ പിൻ ക്യാമറയ്ക്കൊപ്പം നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എൽഇഡി ഫ്ലാഷ് സൗകര്യത്തോടെ 8 എംപി ഫ്രണ്ട് ക്യാമറയും ടെക്നോ സ്പാർക് ​ഗോ 2024ൽ ഇടം പിടിച്ചിട്ടുണ്ട്. ഫോണിന്റെ സൈഡിൽ ആയിട്ടാണ് ഫിം​ഗർ പ്രിന്റ് ഓപ്ഷൻ നൽകിയിരിക്കുന്നത്. ബാറ്ററിയുടെ വിശേഷം പരിശോധിക്കുമ്പോൾ 10W ചാർജി​ങ്ങോടുകൂടിയ 5000 mAh ബാറ്ററിയും ഫോണിന് നൽകാനായി ടെക്നോ ശ്രമിച്ചിട്ടുണ്ട്. അത്യാവശ്യം മികച്ച ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ്.

ഫോണിന്റെ മിസ്റ്ററി വൈറ്റ്, ഗ്രാവിറ്റി ബ്ലാക്ക് എന്നീ കളർ വേരിയന്റുകളാണ് ടെക്നോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ടെക്നോ സ്പാർക് ​ഗോ 2024-ന്റെ 3 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ യഥാർത്ഥ വില 7499 രൂപ ആണെങ്കിലും ലോഞ്ചിന്റെ ഭാ​ഗമായി ഇവ 6699 രൂപയ്ക്ക് ലഭ്യമാണ്. ഡിസംബർ 7 മുതൽ പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിൽ നിന്ന് ഉപയോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതായിരിക്കും.

ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ വിൽപന ആരംഭിക്കുന്നത്. അതേ സമയം ഫോണിന്റെ 8 ജിബി റാം 64 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളുടെ വില ഫോൺ വിൽപനയ്ക്കെത്തുമ്പോൾ വെളിപ്പെടുത്തും എന്നാണ് ടെക്നോ മൊബൈൽസ് ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞിരിക്കുന്നത്. വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണായിരിക്കും ടെക്നോ സ്പാർക് ​ഗോ എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
This phone, the Tecno, is mainly presented in three variants. These variants are 3GB RAM with 64GB storage, 8GB RAM with 64GB storage, and 8GB RAM with 128GB storage. The 2023 Tecno Spark Go 2024 is the successor to the 2023 Tecno Halo A22. Therefore, there are many updates on the new phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X