Home
News

പ്രമുഖ നടിയെ ചതിയിൽ പെടുത്തി ഓൺലൈൻ തട്ടിപ്പ് സംഘം; ബുദ്ധിപരമായി രക്ഷപെട്ട് നടി

രാജ്യത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി നാളുകളായി വ്യാപകമായി ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പലപ്പോഴും സാധാരണക്കാരാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത്. എന്നാൽ ഇപ്പോൾ ഒരു പ്രമുഖ നടിയും തട്ടിപ്പിന് ഇരയായിരിക്കുകയാണ്. ഹിന്ദി ടെലിവിഷൻ താരമായ ദീപിക കക്കർ ആണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ തട്ടിപ്പിനിരയായത്.

ഓൺലൈൻ ഡെലിവറി തട്ടിപ്പുകാരാലാണ് ദീപികയ്ക്ക് പണം നഷ്ടപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായി ദീപികയുടെ ഫോണിലേക്ക് കഴിഞ്ഞ ദിവസം ഒരു കോൾ വരുകയായിരുന്നു. നിങ്ങൾക്ക് ഒരു ഓൺലൈൻ ഡെലിവറി ഉണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പുകാർ ഇവർക്ക് ഫോൺ ചെയ്തത്. എന്നാൽ താൻ ഒന്നും ഓർഡർ ചെയ്തിട്ടില്ല എന്ന് പറഞ്ഞിട്ടും ഇവർക്ക് മുന്നിൽ ഉത്പന്നവുമായി ആൾ എത്തി. ക്യാഷ് ഓൺ ഡെലിവറിയുടെ പേരിൽ ഇവരിൽ നിന്ന് പണവും ഈടാക്കി.

പ്രമുഖ നടിയെ ചതിയിൽ പെടുത്തി ഓൺലൈൻ തട്ടിപ്പ് സംഘം; രക്ഷപെട്ട് നടി

കുറഞ്ഞ വിലയ്ക്ക് 5ജി ഫോൺ തേടുന്നവർക്ക് സംഭവകഥ സഹിതം മൂന്ന് സ്മാർട്ട്ഫോണുകൾ!

ഇതിന് പുറമെ പ്രോഡക്ട് ഡെലിവറി കൺഫോം ചെയ്യണം എന്ന പേരിൽ ഇവരുടെ ഫോണിലേക്ക് വന്ന ഓടിപിയും തട്ടിപ്പുകാർ ആവിശ്യപ്പെട്ടു. ദീപിക തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ വഴി പുറത്തറിയിച്ചത്. വീഡിയോ രൂപത്തിലാണ് ദീപികയുടെ സോഷ്യൽ മീഡിയാ പോസ്റ്റ്. എന്നാൽ എത്ര പണം നഷ്ടപ്പെട്ടു എന്ന കാര്യം ഇവർ വെളിപ്പെടുത്തിയിട്ടില്ല. എല്ലാ ആളുകളും ഇത്തരം തട്ടിപ്പുകളിൽ നിന്ന് ജാ​ഗ്രത പാലിക്കണമെന്ന് ഈ വീഡിയോയിൽ ദീപിക പറയുന്നു.

താൻ ഓൺലൈനിൽ നിന്ന് ഒന്നും ഓർഡർ ചെയ്തിരുന്നില്ലെന്നും എന്നാൽ തന്റെ മകൻ ഇടയ്ക്കിടെ ഓൺലൈനിൽ നിന്ന് സാധനങ്ങൾ വാങ്ങാറുണ്ട്. ആയതിനാൽ മകൻ ഓർഡർ ചെയ്തതായിരിക്കും എന്ന് കരുതി പാർസൽ സ്വീകരിക്കുകയുമായിരുന്നു എന്നും ഇവർ‌ പറഞ്ഞു. പണം നൽകിയതിന് ശേഷം പാർസൽ തുറന്നു നോക്കിയപ്പോളാണ് തനിക്ക് ചതി മനസിലായത്. പാർസൽ മാറിപ്പോയതാണോ എന്ന് പരിശോധിക്കാൻ അ​ഡ്രസ് നോക്കിയപ്പോൾ തന്റെ അതേ അഡ്രസും ഫോൺ നമ്പറുമാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇവർ വെളിപ്പെടുത്തി.

പ്രമുഖ നടിയെ ചതിയിൽ പെടുത്തി ഓൺലൈൻ തട്ടിപ്പ് സംഘം; രക്ഷപെട്ട് നടി

MOST READ: കണ്ടാൽ നിഷ്കളങ്കമെന്ന് തോന്നും, പക്ഷേ അ‌ത്ര നിഷ്കളങ്കമല്ല! ഭയക്കണം ഈ ആപ്പിനെ

പിന്നീട് ഓടിപി ആവിശ്യപ്പെട്ട് നിരവധി ഫോൺ കോളുകൾ വന്നതോടെ ഇതൊരു തട്ടിപ്പ് ആണോ എന്ന സംശയം ഇവർക്ക് ഉണ്ടായി. ആയതിനാൽ ഇവർ എത്ര ആവിശ്യപ്പെട്ടിട്ടും താൻ ഓടിപി നൽകിയില്ല എന്നും ദീപിക തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ പറയുന്നു. തുടർന്ന് അടുത്ത ദിവസവും മൂന്ന് നാല് പാർസലുകൾ ഇത്തരത്തിൽ വന്നു വീണ്ടും ഇവർ ഓടിപി ആവിശ്യപ്പെട്ടു. ഈ സംഭവം രണ്ട് ദിവസത്തേക്ക് ആവർത്തിച്ചുകൊണ്ടേ ഇരുന്നു എന്നും ഇവർ കൂട്ടിച്ചേർത്തു.

തുടർന്ന് വിശദമായി അന്വേഷണം നടത്തിയപ്പോഴാണ് ഇത് രാജ്യത്ത് വ്യാപകമായി നടക്കുന്ന ഒരു തട്ടിപ്പാണെന്ന് ദീപികയ്ക്ക് മനസിലായത്. ആരും ഇത്തരത്തിൽ അജ്ഞാതമായി വരുന്ന പാർസലുകൾ സ്വീകരിക്കരുതെന്നും ജെനുവിൻ ആയിട്ടുള്ള കാര്യങ്ങൾക്കാല്ലാതെ ആരുമായും ഓടിപി പങ്കിടരുതെന്നും ദീപിക കക്കർ പറഞ്ഞു. അതേ സമയം ഇതിനോടകം തന്നെ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ പലയിടത്തായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിം സ്വാപ്പിങ് എന്ന തട്ടിപ്പാണ് ഇപ്പോൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

നിങ്ങളുടെ സിം കാർഡിലേക്ക് തട്ടിപ്പുകാർ അനധികൃതമായി ആക്സസ് നേടി തട്ടിപ്പ് നടത്തുന്ന രീതിയാണ് സിം സ്വാപ്പിങ്. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ സിമ്മിന്റെ പൂർണ്ണ നിയന്ത്രണം ഇവർക്ക് ലഭിക്കുന്നതാണ്. ഇതുവഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, സോഷ്യൽ മീഡിയാ അക്കൗണ്ട് എന്നിവയുടെ ആക്സസ് തട്ടിപ്പുകാർക്ക് ലഭിക്കുന്നതാണ്. ഇതിന് പുറമെ നിങ്ങളുടെ സിമ്മിലെ കോൺടാക്ട് ലിസ്റ്റിലുള്ളവരുടെ പക്കൽ നിന്ന് നിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാനും സാധിക്കും.

വിവിധ തരത്തിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കണ്ടെത്തിയതിന് ശേഷമായിരിക്കും തട്ടിപ്പുകാർ നിങ്ങളുടെ സിമ്മിന്റെ ഡൂപ്ലേക്കേറ്റ് സ്വന്തമാക്കുക. ഈ സിം ആക്ടിവേറ്റ് ആയിക്കഴിഞ്ഞാൽ നിങ്ങളുടെ സിമ്മിന് നെറ്റ്വർക്ക് നഷ്ടപ്പെടുന്നതായിരിക്കും. ഇത്തരത്തിൽ എന്തെങ്കിലും സംഭവം നിങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ജാ​ഗ്രത പാലിക്കുകകയും ഉത്തരവാദിത്തപ്പെട്ടവരെ വിവരം അറിയിക്കേണ്ടതുമാണ്.

More from GizBot

Best Mobiles in India

English summary
Deepika has lost money to online delivery scams. Unexpectedly, a call came to Deepika's phone the other day. Scammers called them, saying you have online delivery. But despite saying that he did not order anything, the person came in front of them with the product.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X