Home
News

ഇനി കറൻസിയും വേണ്ട യുപിഐ ആപ്പും വേണ്ട; അടിച്ച ഇന്ധനത്തിന്റെ പണം കാർ നേരിട്ട് കൊടുക്കും, പുതിയ ടെക്നോളജി

വാഹനങ്ങളിൽ നിറയ്ക്കുന്ന ഇന്ധനങ്ങൾക്ക് പണമടയ്ക്കാനായി പുതിയ സൗകര്യം വരുന്നു. കറൻസിയുടെയോ യുപിഐ ആപ്പുകളുടേയോ സഹായമില്ലാതെ പണം അടയ്ക്കാൻ പുതിയ സൗകര്യം ഉപഭോക്താക്കളെ പ്രാപ്തരാക്കും. ആമസോണും മാസ്റ്റർ കാർഡ് പിന്തുണയുള്ള ടോൺടാഗും സഹകരിച്ചാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. അധികം വൈകാതെ തന്നെ പുതിയ സൗകര്യം എല്ലായിടത്തും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപഭോക്താക്കളുടെ യുപിഐ സംവിധാനത്തിനെ കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്ക് സമന്വയിപ്പിച്ചായിരിക്കും പുതിയ ഫീച്ചറിൽ പ്രവർത്തിക്കുക. പേ ബൈ കാർ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. സ്‌മാർട്ട്‌ഫോൺ രഹിത ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ എംജി ഹെക്ടറിൽ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ കാറിൽ നിന്ന് നേരിട്ടം പണം അടയ്ക്കാൻ സാധിക്കുന്നതാണ്. പുതിയ സാങ്കേതികവിദ്യയും ഭാരത് പെട്രോളിയവും തമ്മിൽ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

അടിച്ച ഇന്ധനത്തിന്റെ പണം കാർ നേരിട്ട് കൊടുക്കും, പുതിയ ടെക്നോളജി

MOST READ: മുൻപ് പുറത്തുവന്നത് പലതും പാതി സത്യങ്ങൾ! നോക്കിയ ജി42 5ജി ഇന്ത്യയിൽ ​എത്തി; വില 12,599 രൂപ

പുതിയ സാങ്കേതിക വിദ്യയിലൂടെ എങ്ങനെയാണ് പണമിടപാട് നടക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. നിങ്ങളുടെ വാഹനത്തിന് ഇന്ധനം ആവിശ്യമായി വരുന്ന സമയത്ത് പമ്പുകളിൽ കയറ്റി ഇന്ധനം നിറയ്ക്കുമ്പോൾ കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രവർത്തനക്ഷമം ആക്കേണ്ടതാണ്. ഇതിലൂടെ ഇത്ര ഇന്ധനം ടാങ്കിൽ എത്തുന്നുണ്ടെന്ന് ഡിസ്പ്ലേയിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. ഇതിനൊപ്പം തന്നെ കാറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സൗണ്ട്ബോക്സും നിങ്ങൾക്ക് ആവിശ്യമായ വിവരങ്ങൾ അറിയിക്കുന്നതാണ്.

ഇന്ധന സ്റ്റേഷനിലെ ജീവനക്കാരെ ഇക്കാര്യം അറിയിക്കാനും പ്രത്യേകം സിസ്റ്റം ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ യുപിഐ സേവനങ്ങൾ കാറിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നതിനാൽ ഇന്ധനത്തിന് ആവിശ്യമായ തുക ഓട്ടോമാറ്റിക്ക് ആയി തന്നെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കും ഇക്കാര്യം സൗണ്ട്ബോക്സ് നിങ്ങളെ അറിയ്ക്കുന്നതാണ്. ഈ പുതിയ സാങ്കേതിക വിദ്യ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും സുരക്ഷയും വാ​ഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ ഫാ​സ്ടാ​ഗ് റീ ചാർജ് ചെയ്യാനും ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോ​ഗിക്കാവുന്നതാണ്.

അടിച്ച ഇന്ധനത്തിന്റെ പണം കാർ നേരിട്ട് കൊടുക്കും, പുതിയ ടെക്നോളജി

MOST READ: സൂക്ഷിക്കുക, മാട്രിമോണിയൽ സൈറ്റുകളിലും തട്ടിപ്പ് പെരുകുന്നു; യുവാവിന് നഷ്ടമായത് ഒരു കോടിയോളം രൂപ

നിങ്ങളുടെ നിലവിലെ ഫാസ്ടാ​ഗ് ബാലൻസ് കാറിന്റെ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിൽ കാണാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് ചാർജ് ചെയ്യണമെങ്കിൽ ഇതിനുള്ള ഓപ്ഷനും ഇവിടെ നൽകിയിട്ടുണ്ട്. അതേ സമയം പേ ബൈ കാർ ഓപ്ഷന്റെ നിർമ്മാതാക്കളിൽ ഒരാളായ ടോൺടാ​ഗ് നേരത്തെയും ശ്രദ്ധേയമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. വോയ്‌സ് അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം വികസിപ്പിച്ചത് ടോൺടാ​ഗ് ആയിരുന്നു. ആർബിഐയുടെ സാൻഡ്‌ബോക്‌സിനുള്ളിലെ ഫോണുകൾക്ക് വേണ്ടിയായിരുന്നു ഈ സംവിധാനം രൂപകൽപ്പന ചെയ്‌തത്.

ഡിജിറ്റൽ സാക്ഷരത കുറഞ്ഞവരെയും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ടോൺടാ​ഗ് ഈ സൗകര്യം പരിചയപ്പെടുത്തിയത്. ഇതിന്റെ വരവോടെ എല്ലാവർക്കും തന്നെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ പങ്കാളികളാകാൻ സാധിക്കുമെന്ന് തെളിയിക്കാനായി. അടുത്തിടെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച യുപിഐയുടെ സംഭാഷണ പേയ്‌മെന്റ് ഓപ്ഷനിൽ പിന്നിലും പ്രവർത്തിച്ചിരിക്കുന്നത് ടോൺടാ​ഗ് ആണ്. ഈ ഫീച്ചറിന്റെ സഹായത്തോടെ ഉപഭോക്താക്കൾക്ക് സംഭാഷണങ്ങൾ വഴി പണമിടപാട് നടത്താവുന്നതാണ്.

ഹലോ യുപിഐ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. പുതിയ ഫീച്ചറിന്റെ വരവോടെ പ്രതിമാസം 100 ബില്യൺ ഇടപാടുകൾ എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എൻപിസിഐ പറഞ്ഞു. ആപ്പുകൾ, ടെലികോം കോളുകൾ, ഐഒടി ഉപകരണങ്ങൾ എന്നിവ വഴി വോയ്‌സ് നൽകി യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും ഹലോ യുപിഐ എന്ന പുതിയ ഫീച്ചർ. എഐ സഹായത്തോടെയായിരിക്കും ഹലോ യുപിഐ പ്രവർത്തിക്കുന്നത്.

നിലവിൽ ഇം​ഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ഹലോ യുപിഐയുടെ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. വൈകാതെ തന്നെ മറ്റ് പ്രദേശിക ഭാഷകളിലും ഈ ഫീച്ചർ പുറത്തിറങ്ങുമെന്നാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ബിൽപേ കണക്ട്, ഭാരത് ബിൽപേ എന്നിങ്ങനെ രണ്ട് പേരുകളിലായാണ് സേവനം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേകം നമ്പറും അവതരിപ്പിച്ചിട്ടുണ്ട് ഈ നമ്പറിലേക്ക് ഹായ് അയച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി ബില്ലുകൾ വാങ്ങാനും അടയ്ക്കാനും കഴിയും.

Best Mobiles in India

English summary
The new feature will integrate the customer's UPI system with the car's infotainment system. The new feature is called Pay by Car. This feature was introduced with the aim of making smartphone-free digital payments. This technology was recently introduced by MG Hector. This allows you to pay directly from the car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X