Home
News

സാധാരണക്കാർക്കും ഇനി 50 എംപി ക്യാമറാഫോൺ സ്വന്തമാക്കാം; 8,499 രൂപയ്ക്ക് പോക്കോ സി65 ഇന്ത്യയിലെത്തി

ഇന്ത്യയിലെ ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ മാർക്കറ്റിൽ പോരാടാനായി പുതിയ വജ്രായുധം അവതരിപ്പിച്ച് പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ പോക്കോ. പോക്കോ സി 65 എന്ന ഫോൺ അവതരിപ്പിച്ചാണ് കമ്പനി മത്സര രം​ഗത്ത് ഇറങ്ങിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ റെഡ്മി 13 സിയുമായി ഏറെ സാദൃശ്യമുള്ളതാണ് പോക്കോയുടെ പുതിയ ഫോൺ.

8,499 രൂപ മുതലാണ് പോക്കോ സി 65യെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 10,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന 50 എംപി പ്രൈമറി ക്യാമറയുള്ള വളരെ ചുരുക്കം ഫോണുകളുടെ പട്ടികയിൽ പോക്കോയും ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഫോണിന്റെ പിൻഭാ​ഗത്ത് മാത്രമായി രണ്ട് ക്യാമറകളാണ് ഈ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. ഫോണിന്റെ 4 ജിബി റാം പതിപ്പിനാണ് 8,499 രൂപ വില വരുന്നത്.

സാധാരണക്കാർക്കും ഇനി 50 എംപി ക്യാമറാഫോൺ സ്വന്തമാക്കാം

MOST READ: ചന്ദ്രയാൻ-4 ചന്ദ്രനിൽ നിന്ന് ഇന്ത്യയിലേക്ക് വിക്ഷേപിക്കും; ഇസ്രോയ്ക്ക് മുന്നിലുള്ളത് കനത്ത വെല്ലുവിളികൾ

ഈ ഫോണിന് രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസും അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും പോക്കോ വാ​ഗ്ദാനം ചെയ്യുന്നു. 4 ജിബി റാം 128 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് കമ്പനി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 8,499 രൂപ, 9,499 രൂപ, 10,999 എന്നിങ്ങനെയാണ് ഇവയുടെ യഥാക്രമമായ വില.

പ്രധാനമായും രണ്ട് കളർ വേരിയന്റുകളിലാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. മാറ്റ് ബ്ലാക്ക്, പാസ്റ്റൽ ബ്ലൂ എന്നിവയാണ് ഈ കളറുകൾ. നിലവിൽ ഫ്ലിപ്കാർട്ട് വഴി ഈ ഫോണുകൾ ഉപയോക്താക്കൾക്ക് വാങ്ങാൻ സാധിക്കുന്നതാണ്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോ​ഗിച്ചാണ് നിങ്ങൾ ഈ ഫോൺ സ്വന്തമാക്കുന്നത് എങ്കിൽ 1,000 രൂപ തൽക്ഷണമായി ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും. ഇഎംഐ വഴി ഫോൺ സ്വന്തമാക്കുന്നവർക്കും ഈ ഓഫർ ലഭിക്കുന്നതായിരിക്കും.

സാധാരണക്കാർക്കും ഇനി 50 എംപി ക്യാമറാഫോൺ സ്വന്തമാക്കാം

MOST READ: വിവോ എക്സ്100 സീരീസ് ഇനി വിശ്വം കീഴടക്കും; ക്യാമറാ കാര്യങ്ങളിൽ പുലി, മറ്റ് ഫീച്ചറുകൾ അമ്പരപ്പിക്കും

ഫോണിന് പോക്കോ നൽകിയിരിക്കുന്ന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. മീഡിയടെക് ഹീലിയോ G85 ചിപ്‌സെറ്റാണ് ഈ ഫോണിനായി പോക്കോ തയ്യാറാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 13-ൽ MIUI 14-നൊപ്പം പോക്കോ ഔട്ട്-ഓഫ്-ബോക്‌സിൽ ആയിരിക്കും പോക്കോ സി 65 പ്രവർത്തിക്കുക. 720 x 1,600 പിക്സൽ റെസല്യൂഷനുള്ള 6.74 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ഫോണിന് അവകാശപ്പെടാനുള്ളത്. 90Hz റീഫ്രഷ് റെയ്റ്റും 180Hz ടച്ച് സാംപ്ലിംഗ് റേറ്റും ഈ ഡിസ്പ്ലേയ്ക്ക് അവകാശപ്പെടാനുണ്ട്.

ഉപയോക്താക്കൾക്ക് ഫോട്ടൊയെടുക്കാനും വീഡിയോ പകർത്താനുമായി രണ്ട് ക്യാമറകളാണ് ഫോണിന്റെ പിൻവശത്തായി ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ പ്രൈമറി ക്യാമറ 50 എംപിയാണ്. ഇതിന് പുറമെ 2 എംപിയുടെ മാക്രോ ലെൻസും പോക്കോ നൽകിയിട്ടുണ്ട്. സെൽഫി ചിത്രങ്ങൾ പകർത്താനും വീഡിയോ കോളുകൾക്കുമായി 8 എംപിയുടെ ഫ്രണ്ട് ക്യാമറയും പോക്കോ ഈ ഫോണിന് നൽകിയിരിക്കുന്നു. 18W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററിയാണ് പോക്കോ സി65ൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

4G VoLTE, Wi-Fi, ബ്ലൂടൂത്ത് 5.1, GPS, GLONASS എന്നിവയുടെ കണക്ടിവിറ്റിയും പോക്കോ സി 65ൽ ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല 3.5 എംഎം ഓഡിയോ ജാക്കും എഫ്എം റേഡിയോ പിന്തുണയും സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിൽ ഇടം പിടിച്ചിരിക്കുന്നു. 192 ഗ്രാം ഭാരമുള്ള ഈ ഹാൻഡ്‌സെറ്റിന് 168mm x 78mm x 8.09mm വലിപ്പമാണ് ഉള്ളത്.

ഈ വർഷം ഫെബ്രുവരിൽ പോക്കോ അവതരിപ്പിച്ച സി 55ന്റെ പിൻ​ഗാമി ആയിട്ടാണ് സി 65നെ പോക്കോ തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഫോണിന് ഉള്ള ഒരു പോരായ്മയായി എടുത്ത് പറയേണ്ടത് പോക്കോയുടെ സി 65 എന്നത് ഒരു 4ജി ഫോൺ ആയിരിക്കും എന്നാതാണ്. രാജ്യത്ത് 5ജി നെറ്റ്വർക്ക് അവതരിപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ട് പോക്കോ ഒരു 4ജി ഫോൺ ഇന്ത്യയിൽ എത്തിക്കുന്നു എന്നതിന്റെ കാരണം വ്യക്തമല്ല.

More from GizBot

Best Mobiles in India

English summary
Poco C65 has been launched in India, starting at Rs 8,499. Poco is now among the very few phones with a 50MP primary camera under Rs 10,000. The company has provided two cameras for this budget-friendly phone, only on the back of the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X