തുടർച്ചയായി പബ്ജികളിച്ച 19 വയസ്സുകരന് മസ്തിഷ്കാഘാതം

|

സ്മാർട്ട്ഫോണുകളിലെ ഓൺലൈൻ ഗെയിമുകളിൽ ഏറ്റവും പ്രശ്തമായ ഗെയ്മാണ് പബ്ജി. പലരും പബ്ജിക്ക് അഡിക്ടഡുമാണ്. ലോകത്ത് പലയിടത്തുമായി പബ്ജി അഡിക്ടഡായ ആളുകൾക്ക് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. സ്വന്തം ശരീരം മുറിവേൽപ്പിക്കുന്ന വിധത്തിൽ മാനസിക പ്രശ്നങ്ങളിലേക്കും ആത്മഹത്യയിലേക്കും പബ്ജി അഡിക്ഷൻ കാരണമായതായി റിപ്പോർട്ടുകളുണ്ട്. നിരവധി ആരോഗ്യ പ്രശ്നങ്ങളും പബ്ജി ഗെയിം നിരന്തരം കളിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ടെന്ന് ആരോഗ്യരംഗത്തെ പലരും അഭിപ്രായപ്പെടുന്നു. ഹൈദരബാദ് സ്വദേശിയായ 19 കാരന് നിർത്താതെയുള്ള പബ്ജി കളിയിലൂടെ ഉണ്ടായത് മസ്തിഷ്കാഘാതമാണ്.

തലയിൽ രക്തം കട്ടപിടിച്ചു

ഓഗസ്റ്റ് 26നാണ് ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയായ 19 കാരനെ ആശുപത്രിയിലെത്തിച്ചത്. വലതുകൈയും കാലും ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാൾ. മസ്തിഷ്കാഘാതത്തിൻറെ ലക്ഷണങ്ങളാണ് വിദ്യാർത്ഥിയിൽ ഉള്ളതെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ ഉടൻ വിദഗ്ദ ചികിത്സ നൽകി. തലയിൽ പലയിടത്തായി ചോരകട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നു.

8 മുതൽ 10 മണിക്കൂർ വരെ പബ്ജി കളി

കൌമരക്കാരിൽ മസ്തിഷ്കാഘാതം ഉണ്ടാകുന്നത് വളരെ കുറവാണ്. തലയിലെ രക്തം കട്ടപിടിച്ചതാണ് കൈകാലുകളുടെ ചലനം ഇല്ലാതാക്കിയത്. ഇയാളുടെ ജീവിതശൈലിയാണ് മസ്തിഷ്കാഘാതത്തിന് പ്രധാനകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അനാരോഗ്യകരമായ ജിവിതശൈലിയായിരുന്നു ഇയാളുടേത്. ദിവസത്തിൽ 8 മുതൽ 10 മണിക്കൂർ വരെ ഭക്ഷണമോ ഉറക്കമോ ഇല്ലാതെ ഈ വിദ്യാർത്ഥി പബ്ജി കളിക്കുമായിരുന്നുവെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.

ആരോഗ്യ നില തൃപ്തികരം

8 മുതൽ 10 മണിക്കൂർ വരെ പബ്ജി ഗെയിമിൽ മുഴുകിയിരുന്ന വിദ്യാർത്ഥി ഇതിനിടയിൽ വെള്ളം പോലും കുടിക്കില്ലായിരുന്നു. ഇതൊക്കെയാണ് സ്ട്രോക്ക് വരാൻ കാരണമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഈ വിദ്യാർത്ഥിയുടെ ശരീരഭാരത്തിൽ 3-4 കിലോ വരെ കുറവുണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്തികരമായതിനാൽ ഡിസ്ചാർജ്ജ് ചെയ്തെന്നും ഡോക്ടർമാർ അറിയിച്ചു.

പബ്ജി അഡിക്ഷനും അപകടങ്ങളും

ലോകത്തിലാകമാനം പബ്ജി അഡിക്ഷൻ വരുത്തി വയ്ക്കുന്ന അപകടങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും പബ്ജി കളിച്ച് അപകടം ഉണ്ടാവുന്നത് ആദ്യമായല്ല. ഓഗസ്റ്റ് 31ന് മഹാരാഷ്ട്രയിലെ വാസെയിൽ 21 വയസ്സുകാരൻ മരിച്ചിരുന്നു. പബ്ജി കളിച്ചുകൊണ്ട് നടക്കുന്നതിനിടെ കുളത്തിലേക്ക് വീണാണ് യുവാവ് മരിച്ചത്.

കളി കാര്യമാകുമ്പോൾ

വിനോദത്തിന് വേണ്ടിയുള്ള ഗെയിമുകൾ അപകടകരമാം വിധം അഡിക്ഷൻ ഉണ്ടാക്കുകയും ജിവിതത്തിൽ മറ്റെന്തിനെക്കാളും കൂടുതൽ പ്രാധാന്യം അവയ്ക്ക് നൽകുകയും ചെയ്യുന്നത് സർവ്വസാധാരണമായി മാറുന്നു. ജോലി, പഠനം എന്നിവയ്ക്കെല്ലാം ഉപരിയായാണ് പലരും ഗെയിമുകളെ കാണുന്നത്. വിനോദത്തെയും ടെക്നോളജിയെയും ജീവിതത്തെ ദോഷകരമായി ബാധിക്കാത്ത രീതിയിൽ ഉപയോഗപ്പെടുത്താൻ നാം ശീലിക്കേണ്ടതുണ്ട്.

Best Mobiles in India

English summary
In the latest report, it has been reported that a 19-year-old boy from Hyderabad was admitted to hospital because of the mobile game. The report suggests that the teen developed a stroke because of the game.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X