പൂനെ സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് ഗൂഗിള്‍ ഡൂഡില്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം

Posted By:

ഇന്ത്യന്‍ സ്ുകള്‍ വിദ്യാര്‍ഥികള്‍ക്കായി ഗുഗിള്‍ നടത്തുന്ന ഡൂഡില്‍ രൂപകല്‍പന മത്സരത്തില്‍ പൂനെ സ്വദേശിനിയായ പത്താംക്ലാസുകാരിക്ക് ഒന്നാം സ്ഥാനം. പൂനെയിലെ ബിഷപ്‌സ് Co-Ed സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഗായത്രി കേതാരാമനാണ് ജേതാവായത്.

ആകെ ലഭിച്ച ഒന്നരലക്ഷം എന്‍ട്രികളില്‍ നിന്നാണ് സ്‌കൈ ഇസ് ദി ലിമിറ്റ് ഫോര്‍ ഇന്ത്യന്‍ വുമണ്‍സ് എന്നുപേരിട്ട, ഗായത്രി രൂപകല്‍പന ചെയ്ത ഡൂഡില്‍ തെരഞ്ഞെടുത്തത്. ശിശുദിനമായ നവംബര്‍ 14-ന് ഗൂഗിളിന്റെ ഹോം പേജില്‍ ഈ ഡൂഡില്‍ പ്രത്യക്ഷപ്പെടും.

എല്ലാവര്‍ഷവും ഒരു പ്രത്യേഷ വിഷയത്തെ ആസ്പദമാക്കി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഗൂഗിള്‍ മത്സരം സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷം 'സെലിബ്രേറ്റിംഗ് ദി ഇന്ത്യന്‍ വുമണ്‍ എന്നതായിരുന്നു വിഷയം.

മൂന്നു കാറ്റഗറികളിലായിട്ടാണ് മത്സരം നടത്താറുള്ളത്. ഒന്നു മുതല്‍ മൂന്നുവരെ ക്ലാസുകളിലുള്ളവര്‍, 4 മുതല്‍ ആറുവരെ ക്ലാസുകളിലുള്ളവര്‍, 7 മുതല്‍ 1ഢ വരെ ക്ലാസുകളില്‍ ഉള്ളവര്‍ എന്നിങ്ങനെ തരംതിരിച്ചാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കാറുണ്ട്.

വായിക്കുക: ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 കാര്‍ബണ്‍ ഫാബ്ലറ്റുകള്‍

കഴിഞ്ഞ നാലുവര്‍ഷമായി ഗായത്രി ഗൂഗിളിന്റെ ഡുഡില്‍ കോണ്‍ടസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. 2011-ല്‍ ഗായത്രിയുടെ ഡൂഡില്‍ ഷോട്‌ലിസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും മജതാവാകാന്‍ സാധിച്ചിരുന്നില്ല.

ഇന്ത്യന്‍ വനിതകളുടെ വിവിധ ഗുണങ്ങള്‍ അവതരിപ്പിക്കാനാണ് ഡൂഡിലിലൂടെ ശ്രമിച്ചത്. ഒരാഴ്ചയെടുത്തു പൂര്‍ത്തിയാക്കാന്‍. എന്നാല്‍ അതിനും ആഴ്ചകള്‍ക്കുമുമ്പുതന്നെ മനസില്‍ വ്യക്തമായ ആശയം രൂപപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും ഗായത്രി പറഞ്ഞു.

ഗൂഗിള്‍ ഡൂഡില്‍ കോണ്‍ടസ്റ്റില്‍ ഓരോ വിഭാഗത്തിലും അവസാന റൗണ്ടിലെത്തിയ നാലു ചിത്രങ്ങള്‍ ചുവടെ.

വായിക്കുക: ലോകത്തിലെ ഏറ്റവും മോശം മൊബൈല്‍ ഫോണുകള്‍

പൂനെ സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് ഗൂഗിള്‍ ഡൂഡില്‍ മത്സരത്തില്‍ ഒന്നാ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot