ഈ വർഷം ഇറങ്ങിയ റിയൽമി 12 പ്രോ പ്ലസിന് 5000 രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്; ഫീച്ചറുകളിൽ പുലി
ഈ വർഷം ജനുവരിയിൽ പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട് ഫോണുകൾ ആയിരുന്നു റിയൽമി 12 പ്രോ സീരീസ് ഫോണുകൾ. റിയൽമി 12 പ്രോ, 12 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരുന്നു ഈ സീരീസിൽ റയൽമി അവതരിപ്പിച്ചത്.
ഈ സീരീസിലെ ടോപ് എൻഡ് മോഡലായ റിയൽമി 12 പ്രോ പ്ലസിന് ആകർഷകമായ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട്. 29,999 രൂപയ്ക്ക് ആയിരുന്നു ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റ് റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ചത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ആണ് ഈ ഫോണിന് അവകാശപ്പെടാൻ ഉണ്ടായിരുന്നത്. 4000 രൂപയുടെ ഡിസ്കൗണ്ട് ആണ് ഈ ഫോണിന് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പുറമെ ബാങ്ക് ഓഫറുകളുടെ ഡിസ്കൗണ്ടും ഈ വിൽപനയിൽ ഉൾപ്പെട്ടിട്ടുണ്ട്. എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ്, എസ്ബിഐ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് നിങ്ങൾ ഈ ഫോൺ സ്വന്തമാക്കുന്നത് എങ്കിൽ 1000 രൂപയുടെ അധിക ഡിസ്കൗണ്ട് ഉപയോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഇതോടെ 29,999 രൂപ വില വരുന്ന ഫോൺ 24,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
ഈ വേരിയന്റിന് പുറമെ മറ്റ് രണ്ട് വേരിയന്റിലും റിയൽമി തങ്ങളുടെ 12 പ്രോ പ്ലസ് ഇന്ത്യയിൽ എത്തിച്ചിരുന്നു. 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ വേരിയന്റുകൾ. ഇവയ്ക്ക് 3000 രൂപയുടെ കിഴിവ് ആണ് ബാങ്ക് ഓഫറുകൾ വഴി ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. നേരത്തെ സൂചിപ്പിച്ച ബാങ്കുകളുടെ കാർഡുകൾക്ക് എല്ലാം ഈ ബാങ്ക് ഓഫർ ലഭിക്കുമെന്നും ഫ്ലിപ്പ്കാർട്ട് അറിയിച്ചിട്ടുണ്ട്.

MOST READ: USSD ഫോർവേഡിങ് കോളുകൾക്ക് നിരോധനം വരുന്നു; ടെലികോം കമ്പനികൾക്ക് നിർദേശം നൽകി സർക്കാർ
ഇതോടെ ഈ ഫോണുകളുടെ വില യഥാക്രമം 28,999 രൂപയായും 30,999 രൂപയായും കുറയുന്നതായിരിക്കും. മികച്ച ഫീച്ചറുകളാണ് ഈ ഫോണിനായി റിയൽമി നൽകിയിരിക്കുന്നത്. 6.7 ഇഞ്ച് കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് റിയൽമി 12 പ്രോ പ്ലസിന്റെ ഏറ്റവും വലിയ ആകർഷണം. ഈ ഡിസ്പ്ലേയ്ക്ക് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 120 Hz പുതുക്കൽ നിരക്കും അവകാശപ്പെടാൻ സാധിക്കുന്നതാണ്.
12 ജിബി വരെ LPDDR4X റാം, 256 ജിബി UFS 3.1 സ്റ്റോറേജ് എന്നിവ ജോഡിയാക്കിയ Qualcomm Snapdragon 7s Gen 2 SoC ചിപ്സെറ്റാണ് റിയൽമി 12 പ്രോ പ്ലസിന് കരുത്ത് നൽകുന്നത്. മികച്ച ക്യാമറ സജ്ജീകരണവും ഈ ഫോണിനായി റിയൽമി നൽകിയിരിക്കുന്നു. ഫോണിന്റെ പിൻവശത്തായി ട്രിപ്പിൾ റിയൽ ക്യാമറ സംവിധാനമാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ഇതിൽ പ്രൈമറി സെൻസർ 50 എംപിയുടേതാണ്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻ വശത്ത് നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറയ്ക്ക് 32 എംപിയുടെ കരുത്തും ഉണ്ടായിരിക്കുന്നതാണ്. റിയൽമി 12 പ്രോ പ്ലസിന് പവർ നൽകാനായി 5000 mAhന്റെ ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. 67W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഈ ബാറ്ററിയ്ക്ക് ലഭിക്കുന്നുണ്ട്. അത്യാവശ്യം ഭേദപ്പെട്ട ബാറ്ററി ലൈഫ് തന്നെ ഈ ബാറ്ററിയുടെ സഹായത്താൽ റിയൽമി 12 പ്രോ പ്ലസിന് ലഭിക്കുന്നുണ്ട്.
ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഒരു ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്‌കാനർ ഈ ഫോണിന് അവകാശപ്പെടാനുണ്ട്. കൂടാതെ മികച്ച ശബ്ദ അനുഭവത്തിനായി ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും റിയൽമി ഈ ഫോണിനായി സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 14 ഒഎസ് അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5 കസ്റ്റം സ്‌കിന്നിലാണ് റിയൽമി 12 പ്രോ പ്ലസ് പ്രവർത്തിക്കുന്നത്. വലിയ ഡിസ്കൗണ്ടിൽ ഒരു ഫോൺ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടെങ്കിൽ ഇത് നിങ്ങൾക്ക് അനുയോജ്യമായ അവസരമാണ്.


Click it and Unblock the Notifications








