നിങ്ങള്‍ സെല്‍ഫി സ്റ്റിക്കുകള്‍ വാങ്ങേണ്ടതിന്റെ 8 കാരണങ്ങള്‍...!

Written By:

സെല്‍ഫി ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം സുപരിചിതമായ വാക്കായി മാറിയിരിക്കുന്നു. സെല്‍ഫികള്‍ കൂടുതല്‍ സൗകര്യപ്രദമായി എടുക്കുന്നതിനുളള ഉപകരണമാണ് സെല്‍ഫി സ്റ്റിക്കുകള്‍.

വായിക്കുക: ലോകത്തെ ആദ്യത്തെ സെല്‍ഫി മ്യൂസിയം തുറന്നു...!

നിങ്ങള്‍ എന്തുകൊണ്ട് സെല്‍ഫി സ്റ്റിക്കുകള്‍ വാങ്ങണമെന്നതിനുളള കാരണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

വായിക്കുക: ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2014-ല്‍ ടൈം മാഗസിന്‍ പട്ടികപ്പെടുത്തിയ മികച്ച 25 കണ്ടുപിടുത്തങ്ങളില്‍ ഒന്നായി സെല്‍ഫി സ്റ്റിക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

മലമുകളില്‍ ആണെങ്കിലും, കടല്‍ തീരത്ത് ആണെങ്കിലും നിങ്ങളുടെ ഫോണ്‍ നിലത്ത് വീഴുമെന്ന് ഭയപ്പാടില്ലാതെ സെല്‍ഫികള്‍ എടുക്കാന്‍ ഈ ഉപകരണം സഹായിക്കുന്നു.

 

നിങ്ങളുടെ കൈകള്‍ ചെറുതായതു കൊണ്ട് വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നതിലുളള വിഷമം സെല്‍ഫി സ്റ്റിക്കുകള്‍ ദൂരീകരിക്കുന്നു.

 

ആള്‍ക്കൂട്ടത്തില്‍ നിന്ന് സെല്‍ഫി ചിത്രം വ്യക്തമായി പതിയുന്നതിന് ഇന്ന് നിലവില്‍ സെല്‍ഫി സ്റ്റിക്കുകള്‍ മാത്രമാണ് ആശ്രയം.

 

സെല്‍ഫി സ്റ്റിക്കുകള്‍ ഏഷ്യയില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. യൂറോപ്പില്‍ സെല്‍ഫി സ്റ്റിക്കുകള്‍ ഇതിനോടകം തെരുവുകളില്‍ വില്‍ക്കപ്പെടുന്ന തരത്തില്‍ ജനപ്രിയമായിരിക്കുന്നു.

 

മോണോപോഡുകള്‍, ട്രൈപ്പോഡുകള്‍ എന്നിവയേക്കാള്‍ ഭാരം കുറവും, കൊണ്ട് നടക്കാന്‍ എളുപ്പവുമാണ് സെല്‍ഫി സ്റ്റിക്കുകള്‍.

 

500 മുതല്‍ 1,000 രൂപ വരെയുളള വിലപരിധിയില്‍ നിങ്ങള്‍ക്ക് ഈ ഡിവൈസ് സ്വന്തമാക്കാമെന്നതുകൊണ്ട് നിങ്ങളുടെ പേഴ്‌സില്‍ ഓട്ട വീഴ്ത്തുന്നില്ല.

 

ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ അപരിചിതരോട് ഫോട്ടോ എടുത്ത് തരാന്‍ ആവശ്യപ്പെടുന്നതിന് പകരം വ്യക്തമായ ചിത്രങ്ങള്‍ സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് പകര്‍ത്താവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Reasons Why You Should Buy A Selfie Stick.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot