4000 നിറ്റ്സ് തെളിച്ചമുള്ള സ്ക്രീനുമായി റെഡ്മിയുടെ കെ70 നാളെ അവതരിക്കും; പ്രത്യേകതകൾ അറിയാം
പ്രമുഖ ചൈനീസ് ഫോൺ നിർമ്മാതാക്കളായ റെഡ്മി തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ റെഡ്മി കെ70 നാളെ ചൈനയിൽ ലോഞ്ച് ചെയ്യും. ഇതിന് ശേഷമായിരിക്കും ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ ഇവർ ഫോൺ അവതരിപ്പിക്കു. ലോഞ്ചിന്റെ ഭാഗമായി റെഡ്മി തന്നെ തങ്ങളുടെ പുതിയ ഫോണിന്റെ ചില വിവരങ്ങൾ പുറത്ത് വിട്ടിരുന്നു.
ഹൈ- എൻഡ് 2കെ OLED സ്‌ക്രീൻ ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റെഡ്മിയും ടിസിഎൽ ഹൗക്സിങ്ങും തമ്മിൽ സഹകരിച്ചാണ് ഈ സ്ക്രീനിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. C8 ലുമിനസെന്റ് മെറ്റീരിയലിൽ ആണ് ഈ സ്ക്രീൻ തയ്യാറാക്കിയിരിക്കുന്നത്. വളരെ കുറച്ച് ബാറ്ററി ചാർജ് മാത്രമേ ഈ സ്ക്രീൻ പ്രവർത്തിക്കാൻ ആവിശ്യമുള്ളു എന്നതും എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.

MOST READ: സാധാരണക്കാർക്ക് വാനോളം പ്രീതക്ഷയുമായി സാംസങ്ങിന്റെ പുതിയ 5ജി സ്മാർട്ട്ഫോൺ
വൈദ്യുതി ഉപഭോഗം കുറവാണെങ്കിലും ഈ സ്ക്രീനുകൾ 4000 നിറ്റ് വരെ തെളിച്ചം വാഗ്ദാനം ചെയ്യുന്നതായിരിക്കും. അതായത് സുര്യ പ്രകാശം കഠിനമായി ഏൽക്കുന്ന സ്ഥലങ്ങളിൽ പോലും ഉപയോക്താക്കൾക്ക് വ്യക്തമായി സ്ക്രീനുകൾ കാണാൻ സാധിക്കുന്നതായിരിക്കും. 3840Hz PWM ഹൈ- ഫ്രീക്വൻസി ഡിമ്മിംഗ് പിന്തുണയും ഈ റെഡ്മി കെ70യ്ക്ക് ഉണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു. 2K സ്‌ക്രീനുകളിൽ വളരെ അപൂർവ്വമായേ ഈ ഫീച്ചർ കാണാൻ സാധിക്കു.
ട്രിപ്പിൾ TUV റൈൻലാൻഡ് ഐ പ്രൊട്ടക്ഷൻ, 2160Hz തൽക്ഷണ ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവയും റെഡ്മി കെ70യുടെ പ്രത്യേകതയാണ്. ആഭ്യന്തര ഫ്ലാഗ്ഷിപ്പ് സ്‌ക്രീനുകളുടെ ഉപയോഗവും നിർമ്മാണവും പ്രോത്സാഹിപ്പിക്കാനാണ് റെഡ്മി ശ്രമിക്കുന്നതെന്ന് റെഡ്മിയുടെ മാതൃകമ്പനിയായ ഷവോമിയുടെ ഡയറക്ടർ വാങ് ടെങ് തോമസ് പറഞ്ഞു. റെഡ്മി കെ70 ഫോണുകൾ മികച്ച സ്ക്രീൻ അനുഭവം ആയിരിക്കും ഉപയോക്താക്കൾക്ക് നൽകുക എന്നും ഇദ്ദേഹം കൂട്ടച്ചേർത്തു.

MOST READ: നോക്കിയ എന്ന പേര് ജനഹൃദയങ്ങളിൽ പച്ചകുത്തിയ 1100 മോഡൽ 5ജിയായി തിരിച്ചെത്തുന്നു!
പുതിയ ഫോണിന്റെ ചില ചിത്രങ്ങളും റെഡ്മി പങ്കുവെച്ചിട്ടുണ്ട്. മെറ്റൽ ഫ്രെയിം, ഗ്ലാസ് ബാക്ക് എന്നിവയിൽ ഫീച്ചർ ചെയ്യുന്ന ഫോണിന്റെ ചിത്രങ്ങളാണ് റെഡ്മി പുറത്ത് വിട്ടിരിക്കുന്നത്. റെഡ്മി കെ70, റെഡ്മി കെ70 പ്രോ എന്നിങ്ങനെ രണ്ട് മോഡൽ ഫോണുകളായിരിക്കും പുതിയ സീരീസിൽ റെഡ്മി നാളെ അവതരിപ്പിക്കുന്നത്. ഇതിന്റെ പ്രോ വേർഷനിൽ 1/1.55 ലൈറ്റ് ഫ്യൂഷൻ 800 സെൻസറുണ്ടായിരിക്കുന്നതാണ്. എന്നാൽ 2X ടെലിഫോട്ടോ ക്യാമറ ഫോണിൽ ഉണ്ടായിരിക്കില്ല എന്നത് ഒരു പോരായ്മയാണ്.
2X ടെലിഫോട്ടോ ക്യാമറയ്ക്ക് പകരം സാധാരണ മാക്രോ സെൻസർ ഉൾപ്പെടുത്താനാണ് സാധ്യത. Snapdragon 8 Gen 2 SoC ആയിരിക്കും ഈ ഫോണിന് റെഡ്മി നൽകാൻ സാധ്യതയുള്ള പ്രൊസസർ. പുതിയ ഫോണിന്റെ മുൻഗാമിയായ കെ 60ൽ Snapdragon 8+ Gen 1 ആയിരുന്നു റെഡ്മി നൽകിയിരുന്നത്. അയതിനാൽ തന്നെ അപ്ഡേഷന്റെ ഭാഗമായി ഈ മാറ്റം വരുത്താൻ സാധ്യതയുണ്ട്.
പുതിയ ഫോണിന്റെ 16 ജിബി റാം വരെയുള്ള പതിപ്പുകൾ ഇതിനോടകം തന്നെ റെഡ്മി സ്ഥിരീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 14ൽ ആയിരിക്കും റെഡ്മി കെ70 പ്രവർത്തിക്കുക എന്ന കാര്യവും റെഡ്മി വെളിപ്പെടുത്തി. നിലവിൽ ഇത്രയും കാര്യങ്ങൾ മാത്രമാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. നാളെ ലോഞ്ച് വേളയിൽ ഔദ്യോഗികമായി വിലയടക്കമുള്ള മറ്റ് വിവരങ്ങൾ റെഡ്മി പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
റെഡ്മിയുടെ നിരവധി ഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാണ്. ആയിതിനാൽ തന്നെ റെഡ്മി കെ70 അധികം വൈകാതെ ഇന്ത്യൻ മാർക്കറ്റിലും എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഷവോമിയുടെ പിന്തുണ ഉള്ളതിനാൽ തന്നെ മികച്ച ഉത്പന്നം തന്നെ റെഡ്മിയിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ വിൽപനയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഷവോമി. സാംസങ്ങാണ് ഒന്നാമത്.


Click it and Unblock the Notifications








