Home
News

ആപ്പിളിന്റെ ബ്ലാക്ക് ഫ്രൈഡേ; ഐഫോൺ 15ന് 8000 രൂപയുടെ കിഴിവ്, വാങ്ങേണ്ടത് ഇങ്ങനെ

ഐഫോൺ 15-ന്റെ സ്റ്റാന്റേർഡ് മോഡലിന് 8000 രൂപയുടെ ഡിസ്കൗണ്ട്. ആപ്പിളിന്റെ അംഗീകൃത വിൽപ്പനക്കാരായ iNvent-ഇൽ നിന്ന് വാങ്ങുന്ന ഫോണിനാണ് ഈ ഡിസ്കൗണ്ട് ലഭിക്കുന്നത്. ഫോൺ വിൽപനയ്ക്കെത്തി ഏകദേശം മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ എന്നാണ് ഈ ഓഫർ വിൽപനയുടെ പേര്.

ഓഫർ നിലവിൽ വരുന്നതോടെ ഐഫോണിന്റെ വില 71,900 രൂപയായി കുറയുന്നതായിരിക്കും. ഈ ഫോണിന്റെ യഥാർത്ഥ വില 79,900 രൂപ ആണ്. എന്നാൽ iNvent-ന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ ഇപ്പോൾ ഈ ഫോൺ 76,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 3,000 രൂപയാണ് ഇത്തരത്തിൽ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോഴാണ് ഓഫർ 8000 രൂപയിലേക്ക് എത്തുന്നത്.

ആപ്പിളിന്റെ ബ്ലാക്ക് ഫ്രൈഡേ; ഐഫോൺ 15ന് 8000 രൂപയുടെ കിഴിവ്

MOST READ: ഓപ്പോ റെനോ 11 സീരീസ് എത്തി, നാല് വർഷത്തെ സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റ് പ്ലാൻ സഹിതം!

നിങ്ങൾ എച്ച്ഡിഎഫ്സി ബാങ്കിന്റെ കാർഡ് ഉപയോ​ഗിച്ചാണ് ഐഫോൺ സ്വന്തമാക്കാൻ ശ്രമിക്കുന്നതെങ്കിൽ 5,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറിന് നിങ്ങൾ അർ​ഹനാണ്. ഇങ്ങനെ രണ്ട് ഓഫറുകൾ തമ്മിൽ ചേരുമ്പോഴാണ് മൊത്തത്തിൽ 8000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുന്നത്. അതേ സമയം ഐഫോണിൻ 15 സ്റ്റാന്റേർഡ് മോഡലിന്റെ കറുപ്പ് കളർ ഓപ്ഷന് മാത്രമാണ് ഈ ഓഫർ ബാധകം എന്നാണ് iNvent അറിയിച്ചിരിക്കുന്നത്. നിലവിൽ മികച്ച അഭിപ്രായമാണ് ഐഫോൺ 15 ഫോണുകൾക്ക് ലഭിക്കുന്നത്.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചാണ് ആപ്പിൾ പുതിയ സീരീസ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. ആപ്പിൾ ആദ്യമായി യുഎസ്ബി ചാർജിങ് പോർട്ട് അവതരിപ്പിച്ച മോഡലുകളാണ് ഐഫോൺ 15 സീരീസ്. ‍നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന്റെ ചാർജർ ഉപയോ​ഗിച്ച് ഈ ഫോണുകൾ ചാർജ് ചെയ്യാവുന്നതാണ്. ഇതിന് പുറമെ ഏറ്റവും പുതിയ ചിപ്സെറ്റ്, 15. 4K സിനിമാറ്റിക് മോഡ്, പഞ്ച്-ഹോൾ ഡിസ്‌പ്ലേ, 48 മെഗാപിക്‌സൽ ക്യാമറ എന്നിവയെല്ലാം ഫോണിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

ആപ്പിളിന്റെ ബ്ലാക്ക് ഫ്രൈഡേ; ഐഫോൺ 15ന് 8000 രൂപയുടെ കിഴിവ്

MOST READ: ഇങ്ങോട്ട് കാശ് തന്നത് പഴങ്കഥ! റീച്ചാർജ് ചെയ്യുന്നതിന് ഗൂഗിൾ പേ ഫീസ് ഈടാക്കിത്തുടങ്ങി, നിരക്കുകൾ ഇതാ

ഐഫോൺ 14 സീരീസ് ഫോണുകളുടെ പിൻ​ഗാമി എന്ന തരത്തിലാണ് ആപ്പിൾ ഐഫോൺ 15 സീരീസ് ഫോണുകൾ പുറത്തിറക്കിയത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് ഈ സീരീസിൽ പുറത്തിറക്കിയിരിക്കുന്നത്. പല ഫീച്ചറുകളിലും ഐഫോൺ 14-ൽ നിന്ന് അപ്ഡേറ്റ് ചെയ്താണ് പുതിയ സീരീസ് ആപ്പിൾ അവതരിപ്പിച്ചത്.

പെർഫോമൻസിന്റെ കാര്യത്തിൽ പുതിയ ഫോണുകൾ ബഹുദൂരം മുന്നിൽ നിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാറ്ററി ലൈഫ് മാത്രമാണ് പിന്നോക്കം നിൽക്കുന്നത്. ഒരു ഫുൾ ചാർജിൽ ഒരു ദിവസത്തിനും താഴെ മാത്രമെ ബാറ്ററി ലൈഫ് ലഭിക്കു എന്നാണ് കസ്റ്റമർ റിവ്യൂകളിൽ നിന്ന് അറിയാൻ സാധിക്കുന്നത്. അതേ സമയം പുതിയ ഫോണുകൾ പുറത്തിറക്കിയതിന് പിന്നാലെ നിരവധി ഓഫറുകളും ആപ്പിൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ നിരവധി ആളുകളാണ് ഐഫോൺ 15 സ്വന്തമാക്കിയത്.

ഐഫോൺ 15 പുറത്തിറങ്ങിയതോടെ ഐഫോൺ 14, 13 തുടങ്ങിയ ഫോണുകൾക്കും വലിയ രീതിയിൽ വില കുറഞ്ഞിരുന്നു. ഇത്തരത്തിലും നിരവധി ആപ്പിൾ ഫോണുകൾ അടുത്തിടെ വിറ്റുപോയിരുന്നു. നിങ്ങളുടെ പക്കൽ 50,000 രൂപയോളം ബജറ്റ് ഉണ്ടെങ്കിൽ ഇപ്പോൾ ഐഫോൺ 13 വാങ്ങുന്നത് പരി​ഗണിക്കാവുന്നതാണ്. ആമസോൺ പോലുള്ള പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ ഐഫോൺ 13 ഇപ്പോൾ 50,000 രൂപയ്ക്ക് ലഭ്യമാണ്.

ഐഫോൺ 13 ഒരു 5ജി ഫോൺ ആണ് എന്നകാര്യം ശ്രദ്ധിക്കേണ്ടതാണ്. അതേ സമയം ഐഫോൺ 12 മുതൽ താഴെക്കുള്ള മോഡലുകൾ വാങ്ങാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം ഇപ്പോഴത്തെ സാങ്കേതിക വിദ്യയും ഐഫോൺ 12 ഇറങ്ങുന്നതിന് മുമ്പുള്ള സാങ്കേതിക വിദ്യയും തമ്മിൽ വ്യത്യാസം ഉണ്ട്. ഔട്ട് ഡേറ്റഡ് ആയിട്ടുള്ള സാങ്കേതിക വിദ്യകളാണ് ഇതിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഐഫോൺ 15 വാങ്ങാൻ കഴിയാത്തവർക്ക് ഐഫോൺ 14, 13 ആണ് മികച്ച ഓപ്ഷനുകൾ.

More from GizBot

Best Mobiles in India

English summary
With the implementation of the offer, the price of the iPhone will be reduced to Rs. 71,900. The original price of this phone was Rs 79,900. But iNvent's industry website has now listed the phone for Rs 76,900. A discount of Rs. 3,000 has been announced. Apart from this, when bank offers are added, the offer reaches Rs. 8,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X