Home
News

സാംസങ്ങിന്റെ വില കുറഞ്ഞ ഫോൾഡബിൾ ഫോണുകൾ എത്തുന്നു; മറ്റാർക്കും നൽകാനാകാത്ത ഡിസ്പ്ലേ സവിശേഷതകളോടെ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയ സ്മാർട്ട് ഫോൺ മോഡലുകളിൽ ഒന്നായിരുന്നു ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ. സാംസങ്, വൺപ്ലസ്, ഓപ്പോ, വിവോ, ടെക്നോ, മോട്ടറോള എന്ന് തുടങ്ങി പ്രമുഖ സ്മാർട്ട് ഫോൺ കമ്പനികളെല്ലാം തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ചിരുന്നു.

എന്നാൽ ഇതിൽ ഭൂരിഭാ​ഗം സ്മാർട്ട് ഫോണുകളും പ്രീമിയം സെ​ഗ്മെന്റിൽ ആയിരുന്നു പുറത്തിറങ്ങിയത്. ആയതിനാൽ‌ തന്നെ സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഇവ സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ആയിരുന്നു സാംസങ് തങ്ങളുടെ ഫോൾബിൾ സ്മാർട്ട് ഫോണുകളായ ​ഗാലക്സി ഇസഡ് ഫ്ലിപ് 5, ഫോൾഡ് 5 എന്നിവ പുറത്തിറക്കിയത്. ഫോണുകൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത് എങ്കിലും ഒരു ലക്ഷത്തിന് മുകളിൾ ആയിരുന്നു ഇവയുടെ വില.

സാംസങ്ങിന്റെ വില കുറഞ്ഞ ഫോൾഡബിൾ ഫോണുകൾ എത്തുന്നു

MOST READ: അന്തരിച്ച ​ഗായകരെക്കൊണ്ട് പാട്ട് 'പാടിച്ച്' എആർ റഹ്മാൻ; ലാൽസലാമിലെ പുതിയ പാട്ട് വൈറലാകുന്നു

തുടർന്ന് വൺപ്ലസും തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണായ വൺപ്ലസ് ഓപ്പൺ ആ​ഗോള തലത്തിൽ പുറത്തിറക്കി ഈ ഫോണും മികച്ച അഭിപ്രായം ആയിരുന്നു ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചത്. ഇതിന് ശേഷമാണ് പല കമ്പകളും തങ്ങളുടെ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയത്. ഇതോടെ ആദ്യം ഇറക്കിയ സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ് 5ന് വലിയ തിരിച്ചടി ലഭിച്ചു. ഇപ്പോൾ ഇതാ മിഡ് ബഡ്ജറ്റിൽ പുതിയ ഫോൾഡബിൾ ഫോൺ പുറത്തിറക്കാൻ തയ്യാറാകുകയാണ് സാംസങ്.

ദി ഇലക് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഈ വർഷം തന്നെ ചിലവ് കുറഞ്ഞ ഫോൾഡബിൾ സ്മാർട്ട് ഫോൺ പുറത്തിറക്കാനാണ് സാംസങ് പദ്ധതി ഇട്ടിരിക്കുന്നത് എന്ന് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം സാംസങ് ആരംഭിച്ചു കഴിഞ്ഞു. ഡിസ്പ്ലേയ്ക്കായുള്ള OLED പാനലുകളുടെ ബെസലുകൾ‌ ഇപ്പോൾ സാംസങ് നിർമ്മിച്ചുകൊണ്ട് ഇരിക്കുകയാണ് എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

സാംസങ്ങിന്റെ വില കുറഞ്ഞ ഫോൾഡബിൾ ഫോണുകൾ എത്തുന്നു

MOST READ: വില കുറവാണെന്ന് കരുതി മോശമാണെന്ന് കരുതരുത്; സെ​ഗ്മെന്റിലെ ഏറ്റവും മികച്ചത് തന്നെയാണ് ഈ ടാബ്ലെറ്റുകൾ

ചിലവ് കുറഞ്ഞ ഡിസ്പ്ലേയാണ് ഈ ഫോണിനായി സാംസങ് തയ്യാറാക്കുക്കന്നത്. ഇങ്ക്‌ജെറ്റ് പ്രിൻ്റിങ് ഉപയോ​ഗിച്ച് ഫോണിന്റെ ബെസലുകൾ നിർമ്മിക്കാനാണ് സാംസങ് പദ്ധതിയിട്ടിരിക്കുന്നത്. ഗാലക്സി ഇസഡ് ഫ്ലിപ് 5 പോലുള്ള ഫോണുകളിൽ സാംസങ് നൽകിയത് മൈക്രോ ഡ്രൈ പ്രോസസ് ഡെക്കറേഷൻ (എംഡിഡി) ബെസലുകൾ ആയിരുന്നു. ചിലവ് കുറയ്ക്കാനാണ് പുതിയ മാറ്റം സാംസങ് പരീക്ഷിക്കുന്നത്. സെഗ്യുങ് ഹൈടെക്ക് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് സാംസങ് ഇത് പരീക്ഷിക്കുന്നത്.

ചിലവ് കുറവ് ആണെങ്കിലും മികച്ച പെർഫോമൻസ് തന്നെ കാഴ്ച വെയ്ക്കാൻ ഇങ്ക്‌ജെറ്റ് പ്രിൻ്റിങ്ങിന് സാധിക്കുന്നതായിരിക്കും. എംഡിഡിയുമായി താരതമ്യപ്പെടുത്തുമ്പോൾ ദൈർഘ്യമേറിയ പ്രാരംഭ ഫിലിമുകൾ പ്രദർശിപ്പിക്കാൻ ഇങ്ക്‌ജെറ്റ് പ്രിൻ്റിങ്ങിന് സാധിക്കുന്നതാണ്. ഇതിന്റെ സഹാത്താൽ കൂടുതൽ ബെസലുകൾ നിർമ്മിക്കാനും സാധിക്കുന്നതാണ്. ഇത്തരത്തിൽ ഇങ്ക്‌ജെറ്റ് പ്രിൻ്റിങ്ങിന്റെ സഹായത്താൽ വലിയ രീതിയിൽ തന്നെ നിർമ്മാണ ചിലവ് കുറയ്ക്കാൻ സാധിക്കും എന്നാണ് സാംസങ്ങിന്റെ പ്രതീക്ഷ. ഇതിലൂടെ കുറഞ്ഞ വിലയ്ക്ക് ഫോൺ വിപണിയിലെത്തിക്കാനും സാധിക്കുന്നതാണ്.

വെള്ളത്തിൽ നിന്നും മറ്റ് അന്തരീക്ഷ മാലിന്യങ്ങളിൽ നിന്നും ബെസലുകളെ സംരക്ഷിക്കാനായി നേർത്ത ഫിലിമുകളിൽ പൊതിഞ്ഞതിന് ശേഷമായിരിക്കും ഈ ബെസലുകളെ ഫോണിനുള്ളിൽ പ്ലെയ്സ് ചെയ്യുക. നേർത്ത ഗ്ലാസുകൾ ഈ പാനലുകളിൽ മുകളിൽ നൽകാനും സാംസങ്ങിന് പദ്ധതിയുണ്ട്. ഇതോടെ ബെസലിന്റെ സുരക്ഷിതത്വവും കാഠിന്യവും ഇരട്ടിയാകും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ വർഷത്തിന്റെ അവസാനം തന്നെ പുതിയ ഫോണുകൾ അവതരിപ്പിക്കാനാണ് സാംസങ് ഇപ്പോൾ ശ്രമിക്കുന്നത്.

അതേ സമയം അടുത്തിടെ മോട്ടറോള തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണായ മോട്ടോ റേസർ 40 അൾട്ര, മോട്ടോ റേസർ 40 എന്നിവയ്ക്ക് വലിയ രീതിയിൽ വില കുറച്ചിരുന്നു. 20,000 രൂപയാണ് മോട്ടോ റേസർ 40 അൾട്രയ്ക്ക് മോട്ടറോള ഇപ്പോൾ കുറച്ചിരിക്കുന്നത്. മോട്ടോ റേസർ 40യ്ക്ക് ആകട്ടെ 10,000 രൂപയുടെ കുറവും വിലയിൽ വരുത്തിയിട്ടുണ്ട്. ഫോണുകളുടെ പുതിയ വില യഥാക്രമം 69,999 രൂപ, 49,999 രൂപ എന്നിങ്ങനെയാണ്.

More from GizBot

Best Mobiles in India

English summary
This news has been released by a media outlet called The Elec. This report suggests that Samsung is planning to launch a low-cost foldable smartphone this year. Samsung has already started the construction work for this. Samsung is currently manufacturing the bezels for the OLED panels for the display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X