വീണ്ടും സാംസങ് വൺപ്ലസ് യുദ്ധം; ഗാലക്സി എസ്24നെ കടത്തിവെട്ടുമോ വൺപ്ലസ് 12, രണ്ട് ഫോണുകളിൽ മികച്ചതേത്?
ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ സ്മാർട്ട് ഫോണുകളാണ് സാംസങ്ങിന്റെ ഗാലക്സി എസ് 24 സീരീസും വൺപ്ലസ് 12-ഉം. രണ്ട് കമ്പനികളും ഏറെ വാശിയോടെ ഇന്ത്യൻ മാർക്കറ്റിലും ആഗോള മാർക്കറ്റിലും മത്സരിക്കുന്നവയാണ്. ഈ പോരാട്ടം ഒന്നുകൂടെ ശക്തമാക്കാൻ ആണ് പുതിയ ഫോണുകളിലൂടെ ഇരു കമ്പനികളും ശ്രമിക്കുന്നത്.
ഒരു മാസത്തിന്റെ ഇടവേളകളിൽ ആയിരിക്കും രണ്ട് ഫോണുകളും പുറത്തിറങ്ങുക. ഡിസംബർ 12ന് വൺപ്ലസ് 12, ജനുവരിയിൽ സാംസങ് ഗാലക്സി എസ് 24 സീരീസ് പുറത്തിറങ്ങും എന്നാണ് ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏത് ഫോണായിരിക്കും കൂടുതൽ മികച്ചത് എന്ന വാഗ്വാദത്തിലാണ് രണ്ട് കമ്പനികളുടേയും ആരാധകർ. രണ്ട് ഫോണുകളുടേയും ചില സവിശേഷതളും ഈ ചോർച്ചാ റിപ്പോർട്ടുകളിലൂടെ പുറത്ത് വന്നിട്ടുണ്ട്.

MOST READ: നിങ്ങളുടെ TWS ഇയർബഡ്സിൽ ഉണ്ടാകാൻ ഇടയുള്ള 5 തകരാറുകളും അവ പരിഹരിക്കാനുള്ള ടിപ്സും
ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇതിൽ ഏത് ഫോണായിരിക്കും കൂടുതൽ മികച്ചത് എന്ന് പരിശോധിക്കാം. ആദ്യം വൺപ്ലസ് 12ന്റെ സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമാക്കാം. ചോർച്ചാ റിപ്പോർട്ടുകൾ പ്രകാരം ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC-യിൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. 2K റെസല്യൂഷൻ നൽകുന്ന BOE X1 OLED LTPO ഡിസ്‌പ്ലേയും ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത ആയിരിക്കും.
BOE സഹകരണത്തിൽ പുറത്തിറങ്ങുന്ന ആദ്യ ഡിസ്പ്ലേയാണ് ഇത്. 2,600 nits തെളിച്ചമാണ് ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നത്. ഡിസ്പ്ലേ മേറ്റിന്റെ എ പ്ലസ് റേറ്റിംഗും വൺപ്ലസ് 12ന്റെ ഈ ഡിസ്പ്ലേയ്ക്ക് ലഭിച്ചിട്ടുണ്ട്. 64 മെഗാപിക്സൽ ക്യാമറയായിരിക്കും കമ്പനി ഫോണിന് നൽകുക എന്ന് വൺപ്ലസിന്റെ പ്രസിഡന്റ് ലി ജി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇത് ഒരു പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് ആയിരിക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

ഇതിന് പുറമെ പിൻവശത്തായി രണ്ട് ക്യാമറകൾ കൂടി വൺപ്ലസ് നൽകിയേക്കും. 32 മെഗാപിക്സൽ ആയിരിക്കും ഫോണിന്റെ മുൻക്യാമറ. 100W വയർഡ്, 50W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 5,400mAh ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 14-ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത് എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേ സമയം സാംസങ്ങിന്റെ ഗാലക്സി എസ് 24 സീരീസിന്റെ സവിശേഷതകൾ പരിശോധിക്കുമ്പോൾ പ്രധാനമായും മൂന്ന് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ സാംസങ് പുറത്തിറക്കുക. ഇതിൽ ഗാലക്സി എസ് 24 സ്റ്റാന്റേർഡ് മോഡൽ ആയിരിക്കാം വൺപ്ലസ് 12ന് എതിരാളിയായി വരുന്നത്. ടൈറ്റാനിയം ഫ്രെയ്മിൽ ആയിരിക്കും ഈ ഫോണുകൾ പുറത്തിറങ്ങാൻ സാധ്യത എന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. എക്‌സിനോസ് ചിപ്പും ഗാലക്സി എസ് 24ൽ ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്.
സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoC-ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക. ഫോണിന്റെ കൂടുതൽ സവിശേഷതകൾ സാംസങ് പുറത്ത് വിട്ടിട്ടില്ലെങ്കിലും ഗാലക്സി എസ് 23 സീരീസിന്റെ പിൻഗാമി ആയതിനാൽ തന്നെ മികച്ച ഒരു ഫോൺ ആയിരിക്കും ഇത് എന്നാണ് ഏവരുടെയും പ്രതീക്ഷ. സീരീസിലെ ടോപ് എൻഡ് മോഡലായ എസ് 24 അൾട്രയുടെ നിരവധി ഫീച്ചറുകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. എസ് 24ന്റെ ഫീച്ചറുകൾ ലോഞ്ചിനോട് അടുത്തെ അറിയാൻ സാധിക്കു.
രണ്ട് ഫോണുകളും ഒരു മാസത്തിന്റെ ഇടവേളയിൽ ആയിരിക്കും പുറത്ത് ഇറങ്ങുന്നത്. നേരത്തെ സാംസങ് ഫോൾഡബിൾ സ്മാർട്ട് ഫോൺ പുറത്തിറക്കിയ സാഹചര്യത്തിൽ വൺപ്ലസും തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോൺ പുറത്തിറക്കിയിരുന്നു. രണ്ട് ഫോൺഡബിൾ ഫോണുകൾക്കും മികച്ച അഭിപ്രായമാണ് വിപണിയിൽ നിന്ന് ലഭിച്ചത്. ഈ സാഹചര്യത്തിൽ പുതിയ ഫോണുകളും ശക്തമായ മത്സരം കാഴ്ച വെയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വരും മാസങ്ങളിൽ ഇതിനേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമ്മുക്ക് അറിയാൻ സാധിക്കുന്നതായിരിക്കും.


Click it and Unblock the Notifications








