Home
News

ഒടുവിൽ സാംസങ്ങിനെ തേടിയെത്തി ആപ്പിൾ; ബാറ്ററിലൈഫ് വർധിപ്പിക്കാൻ സാംസങ് ആപ്പിളിനെ സഹായിക്കും

ടെക് ലോകത്തിലെ രണ്ട് ഭീമൻ കമ്പനികളാണ് ആപ്പിളും സാംസങ്ങും. വിപണിയിൽ ഇവർ തന്നെയാണ് ഏറ്റവും വലിയ ശത്രുക്കളും. ആ​ഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും എല്ലാം ശക്തമായ മത്സരം കാഴ്ച വെയ്ക്കുന്ന കമ്പനികളാണ് ഇവ രണ്ടും. ആരാധകരുടെ എണ്ണം എടുത്താലും ഈ രണ്ട് ടെക് കമ്പനികൾക്കാണ് ഏറ്റവും കൂടുതൽ ആരാധർ ഉള്ളത്.

നിലവിലെ കണക്കുകൾ‌ പ്രകാരം സാംസങ് ആണ് ആ​ഗോള മാർക്കറ്റിലെ സ്മാർട്ട് ഫോൺ വിപണിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ആപ്പിൾ രണ്ടാം സ്ഥാനത്താണ്. സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന ധാരാളം മിഡ് റേഞ്ച് ഫോണുകൾ സാംസങ്ങിന്റെ പക്കൽ ഉണ്ട് എന്നതാണ് സാംസങ്ങിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ആപ്പിളിന് ആകട്ടെ ഒട്ടുമിക്കവയും പ്രീമിയം ഫോണുകളാണ്. അടുത്ത കാലം വരെ ആപ്പിളിന് വ്യക്തമായ ഒരു ആധിപത്യം വിപണിയൽ ഉണ്ടായിരുന്നു.

ബാറ്ററിലൈഫ് വർധിപ്പിക്കാൻ സാംസങ് ആപ്പിളിനെ സഹായിക്കും

MOST READ: പേടിക്കണ്ട, ഇൻസ്റ്റാഗ്രാമിന് ഒരു പോറൽ പോലും പറ്റാതെ ത്രെഡ്സ് ഡിലീറ്റ് ചെയ്യാം; എങ്ങനെയെന്ന് നോക്കാം

എന്നാൽ സാംസങ് ​ഗാലക്സി എസ്23 അൾട്ര ഇറങ്ങിയതിന് ശേഷം ആപ്പിളിനെതിരെ വെല്ലുവിളി നടത്താൻ സാംസങ്ങിന് സാധിച്ചു. മികച്ച ക്യാമറ ഫീച്ചറുകളോടെ പുറത്തിറങ്ങിയ ഫോണുകൾ ഐഫോണുകളുടെ മാർക്കറ്റ് വലിയ തോതിൽ പിടിച്ചടക്കി. പിന്നീട് ഐഫോൺ 15 സീരീസ് ഫോണുകൾ പുറത്തിറക്കി ആപ്പിൾ തിരിച്ചടിച്ചു. വിപണിയിൽ ഇവർ തമ്മിലുള്ള യുദ്ധം പ്രസിദ്ധമാണെങ്കിലും ഇവർ തമ്മിൽ പല കാര്യങ്ങളിലും സഹകരിക്കും എന്ന കാര്യം വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് അറിയാവുന്നത്.

നേരത്തെ ഡിസ്പ്ലേകൾ നിർമ്മിക്കാനായി ആപ്പിൾ സാംസങ്ങിന്റെ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെ പുതിയ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചും സാംസങ് ആപ്പിളിനെ സഹായിക്കാൻ എത്തിയിരിക്കുകയാണ്. ആപ്പിളിനായി പുതിയ OLED പാനലുകൾ സാംസങ് നിർമ്മിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവഴി മികച്ച ഡിസ്പ്ലേ നൽകുന്നതിന് പുറമെ ഫോണിന്റെ ബാറ്ററി ലൈഫ് വർധിപ്പിക്കാനും സാധിക്കുന്നതാണ്. ഐഫോണുകൾക്കെതിരെയുള്ള പ്രധാന പരാതികളിൽ ഒന്നാണ് ബാറ്ററി ലൈഫ് കുറയുന്നു എന്നത്.

ബാറ്ററിലൈഫ് വർധിപ്പിക്കാൻ സാംസങ് ആപ്പിളിനെ സഹായിക്കും

MOST READ: എതിരാളികളെ പറപ്പിച്ച അ‌ംബാനി! ദിവസം 3ജിബി ഡാറ്റയും കോളിങ്ങും അ‌ധിക ആനുകൂല്യങ്ങളുമുള്ള ജിയോ പ്ലാൻ!

ഈ പ്രശ്നത്തിന് ഇതോടെ പരിഹാരം കാണാൻ സാധിക്കും എന്നാണ് ആപ്പിൾ പ്രതീക്ഷിക്കുന്നത്. 2026ൽ പുറത്തിറങ്ങുന്ന ഐഫോണുകളിൾ ആയിരിക്കും ആപ്പിൾ ഈ സ്ക്രീൻ നൽകാൻ സാധ്യത. ദി ഇലക് റിപ്പോർട്ട് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടത്. നിലവിൽ ആപ്പിളിനായി പുതിയ OLED പാനലുകൾ നിർമ്മിക്കുന്നതിനുള്ള പണികൾ സാംസങ് ആരംഭിച്ചു കഴിഞ്ഞു എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. നീല ഫോസ്‌ഫോറസെന്റ് മെറ്റീരിയലുകളുടെ സഹായത്താലാണ് നിർമ്മാണം പുരോ​ഗമിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

നിലവിൽ ചുവപ്പ്, പച്ച ഫോസ്ഫറസ് പദാർത്ഥങ്ങളുടെ ലൈൻഅപ്പിലാണ് സാംസങ് സ്ക്രീനുകൾ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ നിന്ന് നീലയിലേക്ക് മാറുമ്പോൾ വലിയ രീതിയിൽ മാറ്റം ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച തെളിച്ചവും വ്യക്തതയും നൽകാൻ നീല ഫോസ്ഫറസ് സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ കുറഞ്ഞ ബാറ്ററി ചാർജ് മാത്രമേ ഇത് പ്രവർത്തിക്കാൻ ആവിശ്യമായി വരു എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഇതുമൂലം തന്നെ ഫോണിന്റെ ബാറ്ററിലൈഫും വർധിക്കാൻ സാധ്യതയുണ്ട്. എന്നാൽ വളരെ അധികം പരീക്ഷണങ്ങൾ നടത്തിയതിന് ശേഷം മാത്രമേ ഈ OLED സ്ക്രീനുകൾ നിർമ്മിക്കാൻ സാധിക്കു. ഇതിനായുള്ള നടപടികൾക്ക് തുടക്കം ആകുന്നേയുള്ളു ആയതിനാൽ തന്നെ ഇത് നിർമ്മിക്കാൻ അൽപം സമയം എടുത്തേക്കാം എന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതേ സമയം അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 16 സീരീസ് ഫോണുകൾക്കും സാംസങ് തന്നെ ആയിരിക്കും സ്ക്രീൻ നിർമ്മിക്കുക.

M14 മെറ്റീരിയൽ സെറ്റ് കൊണ്ട് നിർമ്മിച്ച OLED പാനൽ ആയിരിക്കും ഐഫോൺ 16 സീരീസ് ഫോണുകളിൽ ഉണ്ടാകാൻ സാധ്യത. ഇതിന് പിന്നാലെ പുറത്തിറങ്ങുന്ന ഐഫോൺ 17 സീരീസ് ഫോണുകൾക്ക് വേണ്ടിയും സാംസങ് തന്നെയാണ് ഡിസ്പ്ലേ നിർമ്മിക്കുക. വിപണിയിൽ ശത്രുത പുലർത്തുന്നുണ്ടെങ്കിലും ഇത്തരം ചില സഹകരങ്ങൾ മുന്നോട്ട് വെച്ചാണ് രണ്ട് കമ്പനികളും പ്രവർത്തിക്കുന്നത്.

More from GizBot

Best Mobiles in India

English summary
According to the current data, Samsung is the number one smartphone market in the global market. Apple is in second place. The fact that Samsung has a large number of affordable mid-range phones has put it at number one. For Apple, most of the phones are premium.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X