മോട്ടോ E3 പവര്‍ 499 രൂപയ്ക്ക്?

Written By:

ഇപ്പോള്‍ ഫെസ്റ്റിവല്‍ സമയം അടുത്തിരിക്കുകയാണ്. അതിനാല്‍ എല്ലാ ഈ-കൊമോഴ്‌സ് സൈറ്റുകളിലും വന്‍ ഓഫറുകളും നല്‍കുന്നു. ഫ്‌ളിപ്ക്കാര്‍ട്ട് ഇതിലൊരു വലിയ ഈ-കൊമേഴ്‌സ് സൈറ്റാണ്. ഈ ദീപാവലി സമയത്ത് ഫ്‌ളിപ്ക്കാര്‍ട്ടിലും വന്‍ ഓഫറുകള്‍ ഗാഡ്ജറ്റുകള്‍ക്ക് നല്‍കുന്നുണ്ട്.

ഫോണില്‍ ബാലന്‍സ് ഉണ്ടോ? ബിഎസ്എന്‍എല്‍ ബ്ലാക്ക് ഔട്ട് ഡേ വരുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഫര്‍ സമയങ്ങളില്‍

ഇങ്ങനെ ഓഫറുകള്‍ നല്‍കുന്ന സമയങ്ങളില്‍ പല രീതിയിലും നമ്മള്‍ തട്ടിപ്പിനിരയാകാം. അതായത് പല മെസേജുകളും ലിങ്കുകളും നമ്മുടെ വാട്ട്‌സാപ്പിലും മറ്റു ഇന്‍സ്റ്റന്റ് മെസേജിങ്ങ് സൈറ്റുകളിലും വരുന്നുണ്ടാകും.

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ദീപാവലി സെയില്‍

ഇങ്ങനെ ഒരു തട്ടിപ്പ് മെസേജാണ് വാട്ട്‌സാപ്പില്‍ ഇപ്പോള്‍ പരന്നിരിക്കുന്നത്. അതായത് ഈ അടുത്തിടെ വിപണിയില്‍ ഇറങ്ങിയ 'മോട്ടോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ മോട്ടോ E3 വെറും 499 രൂപയ്ക്ക് ഫ്‌ളിപ്ക്കാര്‍ട്ടില്‍ ലഭിക്കുന്നു' എന്നതാണ് മെസേജ്.

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തോ???

ഒറിജിനല്‍ പോലെ തോന്നിക്കും

വാട്ട്‌സാപ്പ് വഴി പ്രചരിക്കുന്ന ഈ ഒരു മെസേജില്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താക്കളെ പുതിയ ഒരു വിന്‍ഡോയില്‍ എത്തിക്കുന്നു, അത് ഫ്‌ളിപ്ക്കാര്‍ട്ടിലെ ഒറിജിനല്‍ പേജാണെന്നു തോന്നും.

വെല്‍ക്കം ഓഫറിനു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍!!!

499 രൂപ

ആ വെബ്‌പേജില്‍ നിങ്ങള്‍ക്കു കാണാം, 499 രൂപയ്ക്ക് മോട്ടോ E3 പവര്‍ ലഭിക്കുമെന്നും കൂടാതെ പല വ്യാജ അഭിപ്രായങ്ങളും.

വൈഫൈ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍!

'ബൈ നൗ' ഓപ്ഷന്‍ (Buy now option)

നിങ്ങള്‍ തുറന്ന പേജില്‍ ബൈ നൗ എന്ന ഓപ്ഷന്‍ കാണുന്നതാണ്. അതില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ ഈ വ്യാക മെസേജ് 8 വിവിധ ഗ്രൂപ്പുകള്‍/പേര്‍ക്ക് നിങ്ങളുടെ ചാറ്റ് ലിസ്റ്റിലുളളവര്‍ക്ക് പോകുന്നതാണ്.

വിദേശത്ത് ഇനി സ്വന്തം നമ്പര്‍: സൗജന്യ റോമിങ്ങ് ഓഫറുമായി എയര്‍ടെല്‍

ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്

ഇതു ചെയ്തു കഴിഞ്ഞാല്‍ ഡിവൈസ് ഓഡര്‍ ചെയ്യാനായി മറ്റൊരു പേജില്‍ നിങ്ങളെ എത്തിക്കുന്നതാണ്. അവിടെ നിങ്ങള്‍ ഡിവൈസ് ഓഡര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡബിറ്റ്/അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് വഴി പേയ്മന്റ് നടത്താന്‍ പറയുന്നതാണ്. പേയ്‌മെന്റ് നടന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്കു തന്നെ തോന്നും ഇതില്‍ ഒരു പ്രശ്‌നവും ഇല്ലല്ലോ എന്ന്.

ജിയോ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!

ക്യാഷ് ഓണ്‍ ഡെലിവറി

എന്നാല്‍ ക്യാഷ് ഓണ്‍ ഡെലിവറിയാണ് എപ്പോഴും നല്ലത്. കാരണം ഉപകരണം നമുക്ക് കിട്ടിയതിനു ശേഷം മാത്രം പേയ്‌മെന്റ് നടത്തിയാല്‍ മതി. നിങ്ങള്‍ ക്രഡിറ്റ് കാര്‍ഡ് ഡബിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനില്‍ ഈ ഉത്സവ സമയങ്ങളില്‍ പേയ്‌മെന്റ് നടത്തുമ്പോള്‍ വളരെയധികം സൂക്ഷിക്കുക!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It's that time of the year when all the major e-tailers in India roll out huge discounts on products ranging across multiple categories. And continuing the trend, Flipkart, the home-grown e-commerce giant is hosting Flipkart Big Diwali Sale to make the most of the festive season.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot