Home
News

പാന്റ്സിന്റെ പോക്കറ്റിൽ ഫോണിടുന്ന പുരുഷന്മാർ സൂക്ഷിക്കുക; നിങ്ങളുടെ ബീജോത്പാദനം കുറഞ്ഞേക്കുമെന്ന് പഠനം

പാന്റ്സിന്റെ പോക്കറ്റിൽ സ്മാർട്ട് ഫോൺ സൂക്ഷിക്കുന്നത് പുരുഷന്മാർക്ക് നല്ലതാണോ? ഏറെക്കാലാമായി ഇത്തരത്തിലുള്ള ചർച്ചകൾ നമ്മൾ കേൾക്കുന്നു. ഈ പ്രവർത്തി ദോഷം ചെയ്യുമെന്ന് ഒരു വിഭാ​ഗം വാദിക്കുമ്പോൾ ഇതിന് വലിയ ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് വാദിക്കുന്ന മറ്റൊരു വിഭാ​ഗവും ഉണ്ട്. എന്നാൽ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇത് പുരുഷന്മാർക്ക് ആരോ​ഗ്യപ്രശ്നം ഉണ്ടാക്കും എന്നാണ്.‌

റേഡിയേഷൻ കൂടുതലുള്ള ഫോണുകൾ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിക്കുന്നത് വഴി ബീജത്തിന്റെ ഉത്പാദനം കുറയും എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജനീവ സര്‍വകലാശാല, സ്വിസ് ട്രോപിക്കല്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. 18 വയസിനും 22 വയസിനും ഇടയിൽ പ്രായമുള്ള 2,886 പേരെയാണ് ഈ ​ഗവേഷണത്തിനായി തിരഞ്ഞെടുത്തത്.

പാന്റ്സിന്റെ പോക്കറ്റിൽ ഫോണിടുന്ന പുരുഷന്മാർ സൂക്ഷിക്കുക

MOST READ: ഫോൺ നഷ്ടപ്പെട്ടാലും വാട്സ്ആപ്പ് ചാറ്റ് ഇനി സുരക്ഷിതം! ലോഗിൻ ചെയ്യാൻ പുതിയ ഓപ്ഷനുമായി വാട്സ്ആപ്പ്

ഇവരിൽ സ്മാർട്ട് ഫോണിന്റെ ഉപയോ​ഗം വർധിച്ചവരുടെ ഇടയിൽ ബീജത്തിന്റെ ഉത്പാദനത്തിൽ കുറവ് വന്നിട്ടുണ്ട് എന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. ഫോൺ ഉപയോ​ഗത്തിന് പുറമെ ഈ ഉപയോ​ഗവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും പഠനത്തിന്റെ ഭാ​ഗമായി തയ്യാറാക്കിയിരുന്നു. ഇതിൽ ഭൂരിഭാ​ഗം ആളുകളും ഉത്തരം പറഞ്ഞിരിക്കുന്നത് ഫോൺ പാന്റ്സിന്റെ പോക്കറ്റിലാണ് സൂക്ഷിക്കുന്നത് എന്നാണ്. ഏറെ നേരം ഫോൺ ഇവിടെ സൂക്ഷിക്കുന്നത് അപകടം ആണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

മാത്രമല്ല ഫോണിലെ ചാർജ് കുറമ്പോൾ, ബ്ലൂട്ടൂത്ത് ഓൺ ആകുമ്പോൾ, വൈബ്രേഷൻ മോഡിൽ ഇരിക്കുന്ന സമയം എല്ലാം ഫോണിൽ നിന്ന് ഇരട്ടി റേഡിയേഷൻ പുറത്ത് വരുന്നതാണ്. ആയതിനാൽ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണമെന്നും ​ഗവേഷകർ പറയുന്നു. അതേ സമയം ആഴ്ചയിൽ ഒരു തവണ ഫോൺ ഉപയോ​ഗിച്ചവരുടെ ബീജത്തിന്റെ അളവ് 56.5ദശലക്ഷം/mL ആയിട്ടാണ് ​ഗവേഷണത്തിൽ തെളിഞ്ഞത്. ദിവസവും ഇരുപത് തവണയിലേറെ ഫോൺ ഉപയോ​ഗിച്ചവരുടെ ബീജത്തിന്റെ അളവ് ആകട്ടെ 44.5 ദശലക്ഷം/mL ആയിരുന്നു.

പാന്റ്സിന്റെ പോക്കറ്റിൽ ഫോണിടുന്ന പുരുഷന്മാർ സൂക്ഷിക്കുക

MOST READ: വിവോ എക്സ്100 പ്രോ എത്തുക നാല് ക്യാമറകളുടെ മികവുമായി! പുറത്തുവന്ന 'രഹസ്യങ്ങളിൽ' കോരിത്തരിച്ച് ആരാധകർ!

ഇടയ്ക്ക് ഫോൺ ഉപയോ​ഗിക്കുന്നവരിൽ നിന്ന് സ്ഥിരമായി ഫോൺ ഉപയോ​ഗിക്കുന്നവരുടെ ബീജത്തിന്റെ അളവിൽ വ്യക്തമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് ഫോണുകളുടെ അമിത ഉപയോ​ഗം പ്രത്യേകിച്ച് പാന്റ്സിന്റെ പോക്കറ്റിൽ സ്മാർട്ട് ഫോണുകൾ സൂക്ഷിക്കുന്നത് പുരുഷന്മാരുടെ ആരോ​ഗ്യത്തിന് വളരെ അധികം ദോഷം ചെയ്യുമെന്ന് ഈ പഠനത്തിലൂടെ വ്യക്തമായിരിക്കുകയാണ്. നേരത്തെ നടത്തിയ പല പഠനങ്ങൾക്കും ഇതിന് സമാനമായ റിസൾട്ട് ലഭിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

അതേ സമയം ഏകദേശം 13 വർഷങ്ങളോളം എടുത്താണ് ഈ ​ഗവേഷണം പൂർത്തിയാക്കിയിരിക്കുന്നത്. 2005ൽ ആണ് ഈ പഠനം ആരംഭിച്ചത് 2018ഓടെ ഈ പഠനം അവസാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴാണ് ഇതിന്റെ റിസൾട്ട് പുറത്ത് വിടുന്നത്. സ്മാർട്ട് ഫോണുകളുടെ അമിതമായ ഉപയോ​ഗം ബീജത്തിന്റെ ഉത്പാദനം കുറയ്ക്കുമെങ്കിലും ഇവ സന്താനോൽപാദനത്തെ നേരിട്ട് ബാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഇതിനായി വിശദ പഠനം നടത്തണം എന്നാണ് ​ഗവേഷകർ അഭിപ്രായപ്പെടുന്നത്.

കഴിവതും മികച്ച ബ്രാൻഡുകളുടെ ഫോണുകൾ സ്വന്തമാക്കിയാൽ റേഡിയേഷന്റെ അളവ് കുറയ്ക്കാൻ സാധിക്കുന്നതാണ്. എന്നിരുന്നാലും ഉപയോ​ഗം അനുസരിച്ച് ഇരിക്കും ഇവ പുറപ്പെടുവിക്കുന്ന റേഡിയേഷന്റെയും അളവ്. സ്മാർട്ട് ഫോണുകളുടെ ഉപയോ​ഗം കുറയ്ക്കുക എന്നത് തന്നെയാണ് ഇതിനെ നേരിടാനുള്ള ഫലപ്രദമായ മാർ​ഗം. അതേ സമയം നിങ്ങളുടെ ഫോൺ എത്ര അളവിൽ റേഡിയേഷൻ പുറത്ത് വിടുന്നുണ്ട് എന്നറിയാൻ നിരവധി മാർ​ഗങ്ങൾ ഉണ്ട്.

ഇതിൽ ശ്രദ്ധേയമായ ഒരു മാർ​ഗമാണ് *#07# എന്ന USSD കോഡ് നിങ്ങളുടെ ഫോണിന്റെ ഡയൽപാഡിൽ ടൈപ് ചെയ്ത് കോൾ ചെയ്യുന്നത്. ഇങ്ങനെ ചെയ്താൽ ഫോണിന്റെ SAR വാല്യു അറിയാൻ സാധിക്കുന്നതാണ്. ഇതിൽ ഫോൺ പുറത്തുവിടുന്ന റേഡിയേഷന്റെ അളവും നൽകിയിട്ടുണ്ടാകും. ഉയർന്ന അളവിലാണ് നിങ്ങളുടെ ഫോൺ പുറത്ത് വിടുന്ന റേഡിയേഷൻ എങ്കിൽ നിങ്ങൾ ഉപയോ​ഗിക്കുന്ന ഫോൺ മാറ്റുന്നത് തന്നെയായിരിക്കും നിങ്ങളുടെ ആരോ​ഗ്യത്തിന് നല്ലത്.

More from GizBot

Best Mobiles in India

English summary
The research showed that the sperm count of those who used the phone once a week was 56.5 million/mL. Those who used their phones more than twenty times a day had a sperm count of 44.5 million/mL. A clear decrease in sperm count was noted in regular phone users compared to occasional phone users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X