Home
News

നിങ്ങളുടെ പഴയ ഫോൺ നമ്പർ പുതിയ ഉപഭോക്താവിന് ലഭിച്ചാൽ വാട്സ്ആപ്പിൽ നിങ്ങളുടെ പഴയ ചാറ്റുകൾ വീണ്ടെടുക്കുമോ?

നിങ്ങളുടെ പഴയ ഫോൺ നമ്പർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ എന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ചിലപ്പോൾ നിങ്ങൾ ഉപയോ​ഗിച്ച നിങ്ങളുടെ പഴയ ഫോൺ നമ്പർ‌ ഇപ്പോൾ വേറെ ഉപഭോക്താക്കൾ ഉപയോ​ഗിക്കുന്നുണ്ടാകും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇത്തരത്തിലുള്ള പ്രവണതകൾ ശ്രദ്ധയിൽ പെടുന്നു. ഇക്കാര്യത്തിൽ വ്യക്തതയുമായി രം​ഗത്ത് വന്നിരിക്കുകയാണ് സുപ്രീം കോടതി.

ഒരാൾ ഉപയോ​ഗിച്ച ഫോൺ നമ്പർ ഒരു നിശ്ചിത കാലത്തേക്ക് ഉപയോ​ഗിക്കാതെ ഇരുന്ന് ഡിആക്ടിവേറ്റ് ആയാൽ പുതിയ ഉപഭോക്താക്കൾക്ക് ആ നമ്പർ നൽകുന്നതിൽ നിന്ന് മൊബൈൽ ഫോൺ സേവന ദാതാക്കളെ തടയാനാകില്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ നമ്പറിൽ വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നത് തടയാനും സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പഴയ നമ്പറിന്റെ വാട്സ്ആപ്പ് ഡാറ്റകൾ പൂർണമായും ഇല്ലാതാക്കിയതിന് ശേഷമാണ് ഇത്തരത്തിൽ ഉപയോ​ഗിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

നിങ്ങളുടെ പഴയ ഫോൺ നമ്പർ പുതിയ ഉപഭോക്താവിന് ലഭിച്ചാൽ അപകടമോ?

MOST READ: കുറ്റവാളിയുടെ കാലിൽ ട്രാക്കർ ഇടാൻ പോലീസ്​; അ‌രിക്കൊമ്പനെപ്പോലെ നാട്ടിലെ കൊലകൊമ്പനും GPS പൂട്ട്!

ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ച് അഭിഭാഷകിയായ രാജേശ്വരി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉപേക്ഷിച്ച നമ്പറിൽ പ്രവർത്തിച്ചിരുന്ന ഡാറ്റകളും മെമ്മറി, ക്ലൗഡ്, ഡ്രൈവ് എന്നിവയിൽ സംഭരിച്ചിരിക്കുന്ന വാട്സ്ആപ്പിന്റെ ഡാറ്റകളും ഇല്ലാതാക്കാൻ സാധിക്കും എന്നും കോടതി പറഞ്ഞു. നിങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് നിങ്ങളാണെന്നും കോടതി ഓർമ്മപ്പെടുത്തി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് രാജേശ്വരി സമർപ്പിച്ച ഹർജി തള്ളിയത്.

അതേ സമയം ഒരു ഉപഭോക്താവ് തന്റെ കണക്ഷൻ ഉപേക്ഷിച്ച് ശരാശരി 90 ദിവസങ്ങൾക്ക് ശേഷമായിരിക്കും ഇത്തരത്തിൽ ഇതേ നമ്പർ പുതിയ ഉപഭോക്താവിന് നൽകുക. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്‌റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഇത് സംബന്ധിച്ച സത്യവാങ്മൂലം 2017ലും ട്രായ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു.

നിങ്ങളുടെ പഴയ ഫോൺ നമ്പർ പുതിയ ഉപഭോക്താവിന് ലഭിച്ചാൽ അപകടമോ?

MOST READ: വിപിഎൻ ആപ്പുകൾ ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക; ​ബ്രൗസിങ് സുരക്ഷിതമല്ലെങ്കിൽ നാണക്കേടാകും

ഈ പ്രവർത്തി മൂലം പഴയ ഉപഭോക്താവിന് ദോഷം ഒന്നും സംഭവിക്കില്ല എന്നാണ് ട്രായ് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമായും ബാങ്കിങ് കാര്യങ്ങൾക്കായി അയയ്ക്കുന്ന ഒടിപികൾ പുതിയ ഉപഭോക്താക്കൾക്ക് ലഭിക്കുമോ എന്ന തരത്തിലുള്ള ആശങ്കയായിരുന്നു ഹർജിക്കാരൻ പങ്കുവെച്ചത്. ഇതിന് പുറമെ വാട്സ്ആപ്പിലെ ചാറ്റുകളിലും ഇയാൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേ സമയം വാട്സ്ആപ്പ് ഡാറ്റകൾ തനിയെ ഇല്ലാതെ ആകുന്നു എന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്.

ഒരു വാട്സ്ആപ്പ് അക്കൗണ്ട് നിഷ്ക്രിയമായതിന് ശേഷം 120 ദിവസങ്ങൾ കഴിഞ്ഞാൽ ഈ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇല്ലാതെയാകും എന്നാണ് വാട്സ്ആപ്പിന്റെ ഭാ​ഗത്ത് നിന്നുള്ള പ്രതികരണം. ഉപഭോക്താക്കളുടെ സ്വകാര്യത പരിരക്ഷിക്കാനാണ് കമ്പനി ഇത്തരത്തിൽ പ്രവർത്തിക്കുന്നത് എന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ഇവിടെ നിഷ്ക്രിയത്വം എന്നത് കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത് വാട്സ്ആപ്പിലേക്ക് കണക്ട് ചെയ്യുന്നത് അല്ല.

മറിച്ച് ഇവർ ഉപയോ​ഗിക്കുന്ന ഫോണിൽ നിന്ന് വാട്സ്ആപ്പ് രേഖകൾ മായ്ച്ച് ആപ്പ് അടക്കം അൺഇൻസ്റ്റാൾ ചെയ്യുന്നതാണ്. അതേ സമയം ഇതേ ഉപകരണത്തിൽ നിന്ന് ഇതേ നമ്പർ ഉപയോ​ഗിച്ച് ഉപഭോക്താവ് 120 ദിവസം കഴിഞ്ഞ് വാട്സ്ആപ്പ് കണക്ട് ചെയ്താലും പഴയ ചാറ്റുകളും ഡാറ്റകളും അടക്കം കാണാൻ സാധിക്കുന്നതായിരിക്കും എന്നും ഇവർ വ്യക്തമാക്കുന്നു. നിങ്ങൾ ഉപയോ​ഗിക്കുന്ന ഫോണിൽ അടങ്ങിയിരിക്കുന്ന ഡാറ്റകൾ അനുസരിച്ചായിരിക്കും ഇത് പ്രവർത്തിക്കുന്നത് എന്ന് സാരം.

നിലവിൽ ധാരാളം ആളുകൾ ഉപയോ​ഗിച്ച പഴയ നമ്പറുകൾ പുതിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ഇവർ ഇതേ നമ്പറിൽ നിന്ന് വാട്സ്ആപ്പും ഉപയോ​ഗിക്കുന്നുണ്ട്. എന്നാൽ ഇവയൊന്നും പഴയ ഉപഭോക്താവിന്റെ സ്വകാര്യതയെ ബാധിക്കില്ല. ആയതിനാൽ പഴയ നമ്പർ ഉപേക്ഷിച്ച ഉപഭോക്താക്കൾ ഭയപ്പെടേണ്ടതില്ല എന്നാണ് ടെലികോം കമ്പനികളും ട്രായും വ്യക്തമാക്കിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The Supreme Court has clarified that mobile phone service providers cannot be prevented from assigning that number to new customers if a phone number used by a person is deactivated for a certain period of time. The court also stated that it is not possible to prevent the use of WhatsApp on this number.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X