Home
News

മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ രാജ്യത്ത് പറക്കുന്ന കാറുകൾ നിർമ്മിക്കാൻ മാരുതി; പിന്തുണയേകാൻ സുസുക്കി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ‌ കാറുകൾ പുറത്തിറക്കിയിട്ടുള്ള കമ്പനികളിൽ ഒന്നാണ് മാരുതി സുസുക്കി. സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിലുള്ള കാറുകൾ ആണ് കമ്പനി ഏറ്റവും കൂടുതലായി ഇന്ത്യയിൽ ഇറക്കിയിട്ടുള്ളത്. ആയതിനാൽ തന്നെ നിരവധി ഉപയോക്താക്കൾ ആണ് ഇപ്പോഴും മാരുതി സുസുക്കിക്കായി ഇന്ത്യയിൽ ഉള്ളത്.

മാരുതി, സുസുക്കി എന്നിങ്ങനെ രണ്ട് കമ്പനികൾ കൂടിചേർന്നതാണ് മാരുതി സുസുക്കി എന്ന് അറിയിപ്പെടുന്നത്. യഥാർത്ഥത്തിൽ മാരുതിയുടെ മാതൃ കമ്പനിയാണ് സുസുക്കി. മാരുതിയുടെ ആസ്ഥാനം ഡൽഹി ആണെങ്കിലും സുക്കിയുടെ ആസ്ഥാനം ജപ്പാനിലെ ഷിസോക്കിയ ആണ്. ടെക്നോളജി വികസിച്ചതോടെ പുതിയ പരീക്ഷണത്തിന് തയ്യാറായി ഇരിക്കുകയാണ് ഇപ്പോൾ സുസുക്കി. സുസുക്കിയുടെ പറക്കുന്ന എയർ കാറുകൾ ഉടൻ തന്നെ പുറത്തിറങ്ങും എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ പറക്കുന്ന കാറുകൾ നിർമ്മിക്കാൻ മാരുതി

MOST READ: 15 മണിക്കൂർ ബാറ്ററിലൈഫുമായി എസ്യൂസ് ക്രോംബുക്ക് സിഎം14 എത്തി; അതും സാധാരണ സ്മാർട്ട് ഫോണിന്റെ വിലയിൽ

ടൈംസ് ഓഫ് ഇന്ത്യ എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. പൈലറ്റ് ഉൾപ്പെടെ നാല് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഈ പറക്കും കാറുകൾ സുസുക്കി ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് ഈ റിപ്പോർട്ടിൽ‌ പറയുന്നു. എന്നാൽ ഹെലികോപ്ടറുകളേക്കാൾ ചെറുതും ഡ്രോണുകളെക്കാൾ വലുതും ആയിരിക്കും സുസുക്കിയുടെ പറക്കുന്ന കാറുകൾ. മാരുതി തങ്ങളുടെ മാതൃ കമ്പനിയുമായി സഹകരിച്ച് ഈ കാറുകൾ ഇന്ത്യയിൽ എത്തിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ജപ്പാനിലും യുഎസിലും ഈ കാറുകൾ അവതരിപ്പിച്ചതിന് ശേഷം ആയിരിക്കും സുസുക്കി ഇവ ഇന്ത്യയിൽ എത്തിക്കുക എന്നും സൂചനകൾ ഉണ്ട്. ജപ്പാനിൽ അടുത്ത വർഷം തന്നെ ഈ കാറുകൾ അവതരിപ്പിച്ചേക്കാം. വലിയ രീതിയിലുള്ള ട്രാഫിക് ബ്ലോക്കുകളിൽ നിന്ന് അനായാസം രക്ഷപെടാൻ ഇത്തരം എയർ കാറുകൾ ഉപകരിക്കുന്നതായിരിക്കും. വിൽപനയ്ക്ക് പുറമെ ഈ എയർ കാറുകളുടെ നിർമ്മാണവും ഇന്ത്യയിൽ ആരംഭിക്കാൻ മാരുതി പദ്ധതിയിടുണ്ട് എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ പറക്കുന്ന കാറുകൾ നിർമ്മിക്കാൻ മാരുതി

MOST READ: ഫോൺ സർവ്വീസിന് കൊടുക്കും മുമ്പ് ഇക്കാര്യങ്ങൾ ചെയ്യുക; ഇല്ലെങ്കിൽ ഫോണിലെ രഹസ്യ ചിത്രങ്ങളെല്ലാം പരസ്യമാകും

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ ആയിരിക്കും മാരുതി ഈ കാറുകൾ ഇന്ത്യയിൽ നിർമ്മിക്കുക. ഇതിനായുള്ള ​ഗവേഷണങ്ങളും മാരുതി ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഈ കാറുകളുടെ നിർമ്മാണത്തിനായി സുസുക്കിയും ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുമായി ചർച്ചകൾ നടന്നുവരികയാണെന്ന് സുസുക്കി മോട്ടോറിൻ്റെ അസിസ്റ്റൻ്റ് മാനേജർ കെൻ്റോ ഒഗുറ വെളിപ്പെടുത്തി. 2025ൽ തന്നെ ഈ കാറുകൾ പുറത്തിറക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നത് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം എയർ കാറുകൾ ഇന്ത്യയിൽ എത്തിക്കുമ്പോൾ സാധാരണക്കാർക്ക് കൂടി താങ്ങാവുന്ന വിലയിൽ അവതരിപ്പിച്ചാൽ മാത്രമേ പദ്ധതി ഇന്ത്യയിൽ വിജയിക്കു എന്നും കെൻ്റോ ഒഗുറ പറഞ്ഞു. നിലവിൽ യുഎഇ, യുഎസ്, ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾ വിവിധ കമ്പനികൾ പറക്കും ടാക്സികൾ അടക്കമുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. അതിനിടെ പുതിയ പറക്കുന്ന കാറും ഹെലികോപ്ടറും തമ്മിലുള്ള വ്യത്യാസങ്ങൾ എന്താണെന്നും ചില റിപ്പോർട്ടുകളിൽ വിശദീകരിക്കുന്നുണ്ട്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

സാധാരണ ഹെലികോപ്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ സുസുക്കി പുറത്തിറക്കാൻ പോകുന്ന എയർ കാറുകൾക്ക് ഇതിന്റെ പകുതി ഭാരം മാത്രമാണ് ഉണ്ടാകുക. ​ആയതിനാൽ തന്നെ കെട്ടിടങ്ങളുടെ മുകളിൽ നിന്ന് അനായാസമായി ടേക്ക് ഓഫ് ചെയ്യാനും ലാന്റ് ചെയ്യാനും ഈ പറക്കും കാറുകൾക്ക് സാധിക്കുന്നത്. സാധാരണ ഹെലികോപ്ടറുകളുടെ ശരാശരി ഭാരം 1.4 ടൺ ആണ് ഇതിന്റെ പകുതി ഭാരം ആയിരിക്കും ഇത്തരം പറക്കും കാറുകൾക്ക് ഉണ്ടാകുക.

ഇലക്ട്രിഫിക്കേഷന്റെ സഹായം മൂലം പറക്കും കാറുകളിൽ അനാവശ്യമായി വരുന്ന വിവിധ ഭാ​ഗങ്ങൾ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇത് കാറിന്റെ നിർമ്മാണ ചിലവും അറ്റകുറ്റപ്പണികളും കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണ ചിലവ് കുറയുന്നതിനാൽ തന്നെ അത്യാവശ്യം താങ്ങാനാകുന്ന വിലയിൽ ഈ പറക്കും കാറുകൾ പുറത്തിറക്കാൻ സാധിക്കും എന്നാണ് സുസുക്കിയും മാരുതി സുസുക്കിയും പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
According to this report, Suzuki has designed these flying cars in such a way that four people, including the pilot, can travel. But Suzuki's flying cars will be smaller than helicopters and bigger than drones. Maruti is also expected to collaborate with its parent company to bring these cars to India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X