Home
News

മന്തി വേണോ, ബിരിയാണി വേണോ എന്തും റെഡി; അതും 60 ശതമാനം വരെ ഡിസ്കൗണ്ടിൽ, പോക്കറ്റ് ഹീറോ ഓഫറുമായി സ്വിഗ്ഗി

ഇന്നത്തെ കാലത്ത് ഭൂരിഭാ​ഗം കാര്യങ്ങളും ഡിജിറ്റൽ ആയി മാറിക്കൊണ്ട് ഇരിക്കുകയാണല്ലോ. ഉദാഹരണം പറഞ്ഞാൽ ഒരു ചായ കുടിക്കണം എന്ന് തോന്നിയാൽ വരെ ഇപ്പോൾ ഓൺലൈൻ ആയി ചായ ഓർഡർ ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഇത്തരത്തിൽ ഭക്ഷണ സാധനങ്ങൾ ഓൺലൈനായി ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു പ്രമുഖ പ്ലാറ്റ്ഫോമാണ് സ്വിഗ്ഗി.

വർഷങ്ങളായി സ്വിഗ്ഗി തങ്ങളുടെ സേവനം ഇന്ത്യയിൽ ആരംഭിച്ചിട്ട്. സ്വിഗ്ഗിയ്ക്ക് പുറമെ സൊമാറ്റോ, യുബർ ഈറ്റ്സ് തുടങ്ങിയ കമ്പനികളും ഇത്തരത്തിൽ ഓൺലൈൽ ഫുഡ് ഡെലിവറി രം​ഗത്ത് ശക്തരാണ്. എന്നാൽ ഇവരെയെല്ലാം പിന്നിലാക്കാനായി ഉപയോക്താക്കൾക്ക് വൻ ഓഫറുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് സ്വിഗ്ഗി. പോക്കറ്റ് ഹീറോ എന്ന് പേരിട്ടിരിക്കുന്ന പുതിയ പാക്കേജ് വഴി ഉപയോക്താക്കൾക്ക് 60 ശതമാനത്തോളം ഡിസ്കൗണ്ടിൽ ഇഷ്ടപ്പെട്ട ഭക്ഷണം ഇപ്പോൾ സ്വിഗ്ഗിയിലൂടെ ഓർഡർ‌ ചെയ്യാവുന്നതാണ്.

മന്തി വേണോ, ബിരിയാണി വേണോ എന്തും റെഡി; അതും 60 ശതമാനം വരെ ഡിസ്കൗണ്ടിൽ

MOST READ: അടുത്തമാസം മുതൽ ഇക്കാര്യങ്ങൾക്കും ​ഗൂ​ഗിൾ ക്രോമിൽ വിലക്ക്; പക്ഷെ വിഷമിക്കേണ്ട വേറെ മാർ​ഗമുണ്ട്

മാത്രമല്ല ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഡെലിവറി ചാർജ് നൽകേണ്ടതില്ല എന്നും സ്വിഗ്ഗി അറിയിച്ചിട്ടുണ്ട്. സാധാരണക്കാരായ ഉപയോക്താക്കൾക്ക് സ്വിഗ്ഗിയുടെ സേവനം കൂടുതലായി ലഭ്യമാക്കാൻ വേണ്ടിയാണ് പുതിയ പാക്കേജ് പുറത്തിറക്കിയിരിക്കുന്നത്. ഈ പദ്ധതിയിൽ സ്വിഗ്ഗിയുമായി പങ്കാളിത്തം സ്വീകരിച്ചിരിക്കുന്ന റെസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷണങ്ങൾക്കാണ് ഇത്തരത്തിൽ 60 ശതമാനത്തോളം ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കളുടെ ആവിശ്യം മുന്നിൽ കണ്ടാണ് ഇത്തരത്തിൽ ഒരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സ്വിഗ്ഗിയുടെ ബിസിനസ് തലവൻ സിദ്ധാർത്ഥ് ഭക്കൂ പറഞ്ഞു.

അമിതമായ ഡെലിവറി ചാർജ് മൂലം ഓൺലൈൻ ഭക്ഷണങ്ങൾക്ക് വില വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു ഓഫർ ​സ്വിഗ്ഗിയുടെ ഉപയോക്താക്കൾക്ക് മികച്ച ഒരു അനുഭവം ആയിരിക്കും എന്നും ഇദ്ദേഹം പറഞ്ഞു. ഒരു സ്ഥാപനം എന്ന നിലയിൽ തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയ സേവനങ്ങൾ അവതരിപ്പിക്കുന്നതിലും സ്വയം അപ്ഡേറ്റ് ചെയ്യപ്പെടുന്നതിലും ഞങ്ങൾ അങ്ങേയറ്റം സന്തോൽവാന്മാരാണെന്നും സിദ്ധാർത്ഥ് ഭക്കൂ കൂട്ടിച്ചേർത്തു.

മന്തി വേണോ, ബിരിയാണി വേണോ എന്തും റെഡി; അതും 60 ശതമാനം വരെ ഡിസ്കൗണ്ടിൽ

MOST READ: പാവങ്ങൾക്കും വേണ്ടേ ഒരു നത്തിങ് ഫോൺ, അ‌തിന് ഇതാ വരുന്നു നത്തിങ് 2എ

വില കൂടിയ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ സാധാരണക്കാരായ ഉപയോക്താക്കളെ സ്വിഗ്ഗിയുടെ ഈ പോക്കറ്റ് ഹീറോ ഓഫർ സഹായിക്കുന്നു. സ്വിഗ്ഗി ആപ്പിന്റെ എറ്റവും പുതിയ അപ്ഡേറ്റ് വേർഷനിൽ ഉപയോക്താക്കൾക്ക് ഈ പോക്കറ്റ് ഹീറോ ഓഫറിനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇത് ലഭിക്കാത്ത ഉപയോക്താക്കൾ എത്രയും പെട്ടെന്ന് നിങ്ങളുടെ ആപ്പ് അപ്ഡേറ്റ് ചെയ്താൽ ഈ ഓപ്ഷൻ നിങ്ങൾക്കും ലഭിക്കുന്നതായിരിക്കും. ആപ്പിലെ മെനുവിൽ ഓഫർ സോണിനോട് ചേർന്നാണ് ഈ ഓപ്ഷൻ നൽ‌കിയിരിക്കുന്നത്.

ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ പ്രദേശത്ത് ഈ ഓഫർ പ്രകാരം ലഭിക്കുന്ന കിഴിവുകളും മറ്റും വിശദമായി അറിയാൻ സാധിക്കുന്നതായിരിക്കും. പ്രധാനമായും ന​ഗരങ്ങളിൽ താമസിക്കുന്ന ഉപയോക്താക്കൾക്കാണ് സ്വിഗ്ഗിയുടെ പോക്കറ്റ് ഹീറോ ഓഫർ കൂടൂതലായി ​ഗുണം ചെയ്യുക. ഇവ സൗജന്യമായി തന്നെ ഡെലിവറി ചെയ്യുന്നു എന്നതാണ് ഈ ഓഫറിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്ത് തരത്തിലുള്ള ഭക്ഷണവും ഈ ഓഫറിന്റെ ഭാ​ഗമായി ഉപയോക്താക്കൾക്ക് ഓർഡർ‌ ചെയ്യാൻ സാധിക്കുന്നതാണ്.

നിലവിൽ ഡൽഹി, ജയ്പൂർ, ലഖ്‌നൗ, ചണ്ഡീഗഡ് എന്നീ ന​ഗരങ്ങളിലാണ് ഈ ഓഫർ ഇപ്പോൾ ലഭ്യമാകുന്നത്. ഉടർ തന്നെ ബാംഗ്ലൂർ, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ ന​ഗരങ്ങളിലും സ്വിഗ്ഗി ഈ ഓഫർ അവതരിപ്പിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. കേരളത്തിലും അധികം വൈകാതെ തന്നെ സ്വിഗ്ഗിയുടെ ഈ പോക്കറ്റ് ഹീറോ ഓഫർ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നര​ഗരങ്ങളിലാണ് സ്വിഗ്ഗിയ്ക്ക് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ളത്. പുതിയ സേവനങ്ങൾ എത്തുന്നതോടെ കേരളത്തിലെ മറ്റ് ന​ഗരങ്ങളിലും ഉപയോക്താക്കളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കാൻ സാധിക്കും എന്നാണ് സ്വിഗ്ഗി പ്രതീക്ഷിക്കുന്നത്. ഏതെല്ലാം റെസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണങ്ങൾക്കാണ് ഈ ഓഫറിന്റെ ഭാ​ഗമായി ഡിസ്കൗണ്ട് ലഭിക്കുക തുടങ്ങിയ വിവരങ്ങൾ ആപ്പിൽ നിന്ന് ഉപയോക്താക്കൾക്ക് ലഭ്യമാകുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
With a new package called Pocket Hero, users can now order food of their choice through Swiggy at up to 60 percent off. Moreover, Swiggy has informed us that there is no need to pay a delivery charge for the food ordered in this way. This new package is meant to make Swiggy's service more accessible to common users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X