Home
News

ഇനി ​യുഎഇയിൽ നിന്ന് ​ഗൂ​ഗിൾപേ, ഫോൺപേ വഴി നാട്ടിലേക്ക് പണം അയയ്ക്കാം; എങ്ങനെയെന്ന് പരിശോധിക്കാം

നിരവധി മലയാളി പ്രവാസികൾ ഉള്ള രാജ്യമാണ് യുഎഇ. നേരത്തെ മുതൽ തന്നെ നിരവധി മലയാളികൾ ജോലി അന്വേഷിച്ച് യുഎഇ പോലുള്ള നിരവധി ​ഗൽഫ് രാജ്യങ്ങളിൽ എത്തിയിട്ടുണ്ട്. ഇവർക്ക് നാട്ടിലേക്ക് പണം അയയ്ക്കാനും നാട്ടിൽ നിന്ന് ഇവർക്ക് പണം അയയ്ക്കാനും ആദ്യമെല്ലാം നിരവധി കടമ്പകൾ കടക്കണമായിരുന്നു.

എന്നാൽ ഇപ്പോൾ ​ഗൂ​ഗിൾ പേ, ഫോൺ പേ പോലുള്ള ജനപ്രിയ യുപിഐ ആപ്പുകൾ വഴി ഇവർക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ സാധിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ വാട്സ്ആപ്പ് പെയ്മെന്റ് വഴിയും ഈ സംവിധാനം കൊണ്ടുവരും എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുപിഐ ആപ്പുകളുടെ പുതിയ നീക്കം. നിലവിൽ ഇക്കാര്യം ഫോൺ പേ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇനി ​യുഎഇയിൽ നിന്ന് ​ഗൂ​ഗിൾപേ, ഫോൺപേ വഴി നാട്ടിലേക്ക് പണം അയയ്ക്കാം

MOST READ: അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്

നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) മഷ്‌റക് ബാങ്കിന്റെ പേയ്മെന്റ് ആപ്പായ നിയോ പേയുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. നേരത്തെ ഭൂട്ടിനിലും ഇതിന് സമാനമായ നീക്കം ഇന്ത്യ നടപ്പിലാക്കിയിരുന്നു. 2021ൽ ആയിരുന്നു ഭൂട്ടാൻ്റെ സെൻട്രൽ ബാങ്കായ റോയൽ മോണിറ്ററി അതോറിറ്റിയുമായി സഹകരിച്ച് ഇവിടെ യുപിഐ ആപ്പുകളുടെ പ്രവർത്തനം ആരംഭിച്ചത്. അതേ സമയം എങ്ങനെയാണ് യുപിഐ വഴി യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നത് എന്ന് പരിശോധിക്കാം.

ഫോൺ പേ ആപ്പിന്റെ സഹായത്താൽ യുഎഇയുടെ നിയോ പേയുടെ ടെർമിനലുകളിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കുന്നതാണ്. നിങ്ങൾ അയയ്ക്കുന്ന യുഎഇ ദിർഹം ഇന്ത്യൻ രൂപയിലേക്ക് കൺവേർട്ട് ചെയ്ത് ഈ തുക ആയിരിക്കും നാട്ടിലെ അക്കൗണ്ടിലേക്ക് എത്തുന്നത്. അതേ സമയം യുഎഇയിൽ നിന്ന് യുപിഐ വഴി പണം അയയ്ക്കുമ്പോൾ ഉപയോക്താക്കൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇനി ​യുഎഇയിൽ നിന്ന് ​ഗൂ​ഗിൾപേ, ഫോൺപേ വഴി നാട്ടിലേക്ക് പണം അയയ്ക്കാം

MOST READ: ഓഫർ പെരുമഴയല്ല സുനാമിയാണ്; എസ് 23 അൾട്രയ്ക്ക് 35,000 രൂപയുടെ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

നിങ്ങൾ പണം അയയ്ക്കാൻ ഉദ്ദേശിക്കുന്നത് ഒരു ഇന്ത്യൻ അക്കൗണ്ടിലേക്ക് ആയിരിക്കണം. മാത്രമല്ല ഈ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ ​ഗൂ​ഗിൾ പേ, ഫോൺ പേ, ഭീം പേ പോലുള്ള യുപിഐ ആപ്പും ഇവർക്ക് ഉണ്ടായിരിക്കേണ്ടതാണ്. ഈ വർഷത്തിന്റെ അവസാനത്തോടെ ഈ സേനവം സിം​ഗപ്പൂരിലേക്ക് വ്യാപിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ധാരാളം തമിഴ് വംശജർ ഉള്ള രാജ്യമാണ് സിം​ഗപ്പൂർ. ഇവിടെ ഈ സേവനം എത്തുന്നതും നിരവധി ഇന്ത്യൻ ഉപയോക്താക്കൾക്ക് സഹായകമാകും.

അതേ സമയം പുതിയ പദ്ധതി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കും ടൂറിസ്റ്റുകൾക്കും ഏറെ പ്രയോജനപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മഷ്‌റെക്കിലെ നിയോ പേയുടെ സിഇഒ വിഭോർ മുണ്ടാഡ പറഞ്ഞു. നാട്ടിലേക്ക് പണം അയയ്ക്കാൻ ഐഎഫ്എസി കോഡും മറ്റ് ബാങ്ക് വിവരങ്ങളും നൽകി ഉപയോക്താക്കൾ ഇനി മുതൽ ബുദ്ധിമുട്ടേണ്ടതില്ല എന്നും ഇനി ഇവർക്ക് ക്യൂആർ കോഡ് ഉപയോ​ഗിച്ച് പണമയക്കാമെന്നും ഫോൺ പേയുടെ ഇന്റർനാഷ്ണൽ പെയ്മെന്റ് സിഇഒ റിതേഷ് പൈയും പറഞ്ഞു.

അതേ സമയം അധികം വൈകാതെ തന്നെ ഈ ഫീച്ചർ വാട്സ്ആപ്പ് പെയ്മെന്റിലും എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. യുപിഐ ആപ്പുകൾ ജനപ്രിയമായതോടെയാണ് വാട്സ്ആപ്പ് തങ്ങളുടെ യുപിഐ ഫീച്ചറുകൾ അവതരിപ്പിച്ചത്. ഈ ഫീച്ചറിന്റെ സഹായത്താൽ വാട്സ്ആപ്പിലൂടെ ഉപയോക്താക്കൾക്ക് പണം അയയ്ക്കാൻ സാധിക്കുന്നതാണ്. നിലവിൽ ഇന്ത്യയിലെ ഉപയോക്താക്കൾ മറ്റ് ഇന്ത്യൻ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്കാണ് ഇതിലൂടെ പണം അയയ്ക്കാൻ സാധിക്കുന്നത്. ഉടൻ തന്നെ ഇതിൽ മാറ്റം ഉണ്ടാകും എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

മൂന്ന് മാസം വരെയുള്ള പെയ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും വാട്സ്ആപ്പിൽ സൗകര്യം ഉണ്ടാകും എന്നാണ് അസമ്പിൾ ഡിബ​ഗ് എന്ന ടിപ്സ്റ്റർ വെളിപ്പെടുത്തിയ വിവരം. എക്സ് അക്കൗണ്ട് വഴിയാണ് ഇദ്ദേഹം ഈ വാർത്ത പുറത്ത് വിട്ടത്. അടുത്തിടെയായി നിരവധി അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു മിനിറ്റ് വരെ ദൈർഖ്യമുള്ള വീഡിയോകൾ സ്റ്റാറ്റസ് ആക്കാൻ സാധിക്കുന്ന വിധത്തിൽ പുതിയ മാറ്റം കഴിഞ്ഞ ദിവസമാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്.

More from GizBot

Best Mobiles in India

English summary
It is implemented in collaboration with the National Payments Corporation of India (NPCI) and Mashreq Bank's payment app, NeoPay. Earlier, India had implemented a similar move in Bhutan. It was in 2021 that UPI apps started working here in collaboration with the Royal Monetary Authority, the central bank of Bhutan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X