പറക്കും ടാക്സികളുടെ പണിപ്പുരയിൽ ഊബർ

|

ടാക്സി സേവനദാതാക്കളായ ഊബർ പറക്കും ടാക്സിയെന്ന സ്വപ്നപദ്ധതിയുടെ പണിപ്പുരയിലാണ്. ഊബറിൻറെ പാർട്ണർ കമ്പനിയായ ബെൽ ഹെലിക്കോപ്ടേർസാണ് പറക്കും കാറിൻറെ ഡിസൈൻ ലാസ് വേഗാസിൽ വച്ച് ജനുവരിയിൽ പുറത്തുവിട്ടിരുന്നു. നെക്സസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഹൈബ്രിഡ് ഇലട്രിക്ക് എയർക്രാഫ്റ്റ് ലാസ് വേഗാസിൽ നടക്കുന്ന 2019 കൺസ്യൂമർ ഇലക്ട്രോണിക്ക് ഷോയിലാണ് പ്രദർശനത്തിന് വച്ചിരുന്നത്.

പറക്കും ടാക്സികളുടെ പണിപ്പുരയിൽ ഊബർ

ഓൺ ഡിമാൻറ് ഊബർ എയർ നെറ്റ് വർക്ക് ആരംഭിക്കുന്നതിനുള്ള സുപ്രധാനമായ ചുവടാണ് കമ്പനി വച്ചതെന്നും ലോകത്തിലെ ആദ്യത്തെ ഏരിയൽ റൈഡ് ഷെയർ നെറ്റ് വർക്ക് ഇനിവരുന്ന വർഷങ്ങളിൽ പ്രതീക്ഷിക്കാമെന്നും ഊബർ കമ്പനി അറിയിച്ചിരുന്നു. 2020തോടെ പറക്കും കാറുകളുണ്ടാക്കി പരിശോധന പറക്കലുകൾ നടത്താനും 2023ൽ വാണിജ്യാടിസ്ഥാനത്തിൽ അവ പുറത്തിറക്കാനുമാണ് കമ്പനി ആലോചിക്കുന്നത്.

ഡിസൈനുകൾ

ഡിസൈനുകൾ

ബെൽ ഹെലിക്കോപ്റ്റേഴ്സിനെ കൂടാതെ അറോറ ഫ്ലൈറ്റ് സയൻസസ്, പിപിസ്ട്രൽ, എമ്പ്രേയർ, മൂണി, കരേം എയർക്രാഫ്റ്റ് എന്നീ എയർക്രാഫ്റ്റ് രംഗത്തെ പ്രമുഖ കമ്പനികളും ഊബറിനൊപ്പം ഉണ്ട്. ഊബറിൻറെ കഴിഞ്ഞ എലവേറ്റ് സമ്മിറ്റിൽ ബട്ടർഫ്ലൈ എന്ന മോഡൽ കരേം എയർക്രാഫ്റ്റും എമ്പ്രേയറിൻറെ ഡ്രീം മേക്കറും പിപിസ്ട്രേലിൻറെ ബാറ്റ് വിങ് ഡിസൈനും മുന്നോട്ടുവച്ചിരുന്നു. ഇക്കൂട്ടത്തിൽ പരസ്യപ്പെടുത്തിയ മോഡലാണ് ബെൽ ഹെലിക്കോപ്റ്റേഴ്സിൻറെ നെക്സസ്.

ഊബർ എയർ

ഊബർ എയർ

ഊബർ എലവേറ്റ് പ്രോഗ്രമിൻറെ ഭാഗമായാണ് ഊബർ എയർ എന്ന പദ്ധതി വരുന്നത്. ആളുകൾ സ്വന്തം കാർ ഉപയോഗിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നഗരങ്ങളിലെ ആളുകളുടെ യാത്രാ രീതി മാറ്റിയെടുക്കുകയും കമ്പനിയുടെ ലക്ഷ്യമാണ്. ഊബർ പൂളെന്ന ഷെയറിങ് പദ്ധതിയും ഊബർ ഇലക്ട്രിക്ക് ബൈക്കും ഇതിന് ഉദാഹരണമാണ്. താങ്ങാനാവുന്ന നിരക്കിൽ ഷെയർ സംവിധാനത്തിൽ ഉപയോഗിക്കാവുന്ന ഒന്നായി പറക്കും ടാക്സികൾ മാറുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.

പറക്കും ടാക്സികളുടെ ഉപയോഗം
 

പറക്കും ടാക്സികളുടെ ഉപയോഗം

പറക്കും ടാക്സികൾ ആദ്യം എത്തുന്ന മൂന്ന് നഗരങ്ങളിൽ രണ്ടെണ്ണം ഡല്ലസും ലോസ് ആഞ്ചലസുമായിരിക്കും. മൂന്നാമത്തെ നഗരം ഏതായിരിക്കുമെന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല. നഗരങ്ങളിൽ ജിവിക്കുന്ന ആളുകൾ ഒരു വർഷത്തിലെ 7 പ്രവർത്തി ആഴ്ച്ചകൾക്ക് തുല്യമായ സമയം ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ചിലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതിൽ അതിൽ രണ്ടെണ്ണം ട്രാഫിക്കിൽ മാത്രം ചിലവിടേണ്ടിവരുന്നു. മുംബൈയിൽ ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ചിലവഴിക്കുന്ന ആവറേജ് സമയം 90 മിനുറ്റാണ്. ഈ പ്രശ്നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് പറക്കും ടാക്സികൾ അവതരിപ്പിക്കപ്പെടുന്നത്.

സ്കൈ പോർട്ടുകൾ

സ്കൈ പോർട്ടുകൾ

നഗരങ്ങളിൽ സ്കൈ പോർട്ടുകൾ നിർമ്മിക്കുന്നതിനായി അമേരിക്കൻ സർക്കാരുമായും പല കമ്പനികളുമായും ഊബർ ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞവർഷം നടന്ന എലവേറ്റ് സമ്മിറ്റിൽ ആറ് ഫൈനൽ സ്കൈപോർട്ട് ഡിസൈനുകൾ ഊബർ പുറത്തുവിട്ടിരുന്നു. നാസയുമായി ചേർന്ന് ഓട്ടോമാറ്റിക്ക് ട്രാഫിക്ക് നിയന്ത്രണത്തിനും എയർക്രാഫ്റ്റുകൾക്ക് ലോ ആറ്റിറ്റ്യൂഡിൽ പറക്കാനുമുള്ള സംവിധാനങ്ങളും വികസിപ്പിക്കും.

സംഘത്തിൽ നാസയിലെ മുൻ ജീവനക്കാരടക്കം

സംഘത്തിൽ നാസയിലെ മുൻ ജീവനക്കാരടക്കം

നാസയിലെ മുൻ ജീവനക്കാരടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഊബർ തങ്ങളുടെ ടീമിനെ ഉണ്ടാക്കിയിരിക്കുന്നത്. നാസയിൽ ആദ്യ VTOL ഉണ്ടാക്കിയ മാർക്ക് മോർ, നാസയിലെ ആദ്യ എയർസ്പൈസ് സിസ്റ്റം ഉണ്ടാക്കിയ ടോം പെർവോട്ട് എന്നിവരാണ് സംഘത്തിലെ പ്രമുഖർ.

Best Mobiles in India

Read more about:
English summary
Uber got a step closer to on-demand aerial taxis this week, as partner company Bell Helicopter unveiled a new flying car design in Las Vegas.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X