വിവോ ലാപ്‌ടോപ്പ്, വിവോ വാച്ച് എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

|

സ്മാർട്ട്ഫോണുകളുടെയും മറ്റ് ഡിവൈസുകളുടെയും അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ. ഇവിടെ ലഭ്യമായിട്ടുള്ള നിരവധി ഡിവൈസുകളിൽ ചൈനീസ് നിർമ്മാതാക്കൾ ആധിപത്യം പുലർത്തുന്നു. കൃത്യമായി പറഞ്ഞാൽ ഷവോമി, റെഡ്മി, പോക്കോ, ഓപ്പോ, വിവോ, റിയൽമി, വൺപ്ലസ്, കൂടാതെ സ്മാർട്ട്ഫോൺ രംഗത്ത് വളരെ വിജയകരമായ മറ്റ് ബ്രാൻഡുകൾ ഉണ്ട്. ഈ ബ്രാൻഡുകളെല്ലാം ഇപ്പോൾ ലാപ്‌ടോപ്പ് വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതായി കാണുന്നു. അടുത്തിടെ, ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡുകളിലൊന്നായ റെഡ്മി ഇന്ത്യയിലെ ആദ്യത്തെ ലാപ്‌ടോപ്പ് പുറത്തിറക്കിയിരുന്നു. മറ്റൊരു ചൈനീസ് ബ്രാൻഡായ റിയൽമിയും ആദ്യ ലാപ്‌ടോപ്പ് ഉടൻ പുറത്തിറക്കുവാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ വിവോയും ഒരു ലാപ്‌ടോപ്പ് അവതരിപ്പിക്കുവാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്.

 
വിവോ ലാപ്‌ടോപ്പ്, വിവോ വാച്ച് എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

ലാപ്ടോപ്പുകൾ അവതരിപ്പിക്കാനൊരുങ്ങി വിവോ

ഉപഭോക്താക്കൾക്ക് ഈ ബ്രാൻഡിൽ നിന്നും ഒരു ലാപ്ടോപ്പ് വേണോ എന്നറിയാൻ വിവോ ഇന്ത്യയിൽ ഒരു സർവേ നടത്തുന്നതായി തോന്നുന്നു. ഒരു ടിപ്സ്റ്റർ യോഗേഷ് ബ്രാറിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, വിവോയുടെ സർവേ വിലകൾ, പ്രോസസ്സറുകൾ, സ്ക്രീൻ വലുപ്പം, മറ്റ് വശങ്ങൾ എന്നിവയിൽ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ പരിശോധിക്കുന്നു. അസ്യൂസ് ഇതിനകം ഇന്ത്യയിൽ വിവോ ബുക്ക് ബ്രാൻഡിന് കീഴിൽ ലാപ്‌ടോപ്പുകൾ വിൽക്കുന്നു. എന്നതിനാൽ, വിവോയിൽ നിന്നുള്ള ഈ ലാപ്‌ടോപ്പിന് എന്ത് പേര് നൽകുമെന്നുള്ളത് കണ്ടറിയാം.

 

കൂടുതൽ വായിക്കുക: ലോകത്തിലെ ഏറ്റവും ചെറിയ 4 ജി സ്മാർട്ട്ഫോൺ ഇപ്പോൾ ലഭ്യമാണ്

എക്‌സ് 70 സീരീസിനൊപ്പം വിവോ വാച്ച് അവതരിപ്പിച്ചേക്കും

വിവോ ഇന്ത്യയിൽ ഒരു സ്മാർട്ട് വാച്ച് സർവേ വിജയകരമായി നടത്തിയതായി ടിപ്സ്റ്റർ പറഞ്ഞു. സെപ്റ്റംബറിൽ ഇന്ത്യയിൽ വിവോ എക്‌സ് 70 സീരീസിനൊപ്പം വിവോ വാച്ച് അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. വിവോ നോട്ട്ബുക്കുകളെക്കുറിച്ച് പറയുമ്പോൾ, അതിൻറെ സർവേ പൂർത്തിയാക്കാൻ ഇനിയും കുറച്ച് മാസങ്ങൾ എടുത്തേക്കാം.

വിവോ ലാപ്‌ടോപ്പ്, വിവോ വാച്ച് എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും

വിവോ ലാപ്ടോപ്പുകൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പുതിയ ചോർച്ച അനുസരിച്ച്, വിവോ ലാപ്‌ടോപ്പുകൾ കുറഞ്ഞത് രണ്ട് സ്‌ക്രീൻ വലുപ്പങ്ങളിൽ ലഭ്യമാകും. ആദ്യത്തെ വിവോ നോട്ട്ബുക്കുകൾ ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i3/i5 ഉൾപ്പെടുത്തുമെന്ന് പറയുന്നു. നിലവിൽ, ഈ ലാപ്‌ടോപ്പിൻറെ മറ്റ് വിശദാംശങ്ങൾ വ്യക്തമായിട്ടില്ല. എന്നാൽ, റെഡ്മി, റിയൽ‌മി ലാപ്ടോപ്പുകളുടെ എതിരാളിയായി വിവോ ലാപ്‌ടോപ്പ് വിപണിയിൽ അവതരിപ്പിക്കപ്പെടുമെന്നുള്ള കാര്യം ഉറപ്പിക്കാവുന്നതാണ്. അതേസമയം, വിവോ എക്‌സ് 70 സീരീസ് സ്മാർട്ട്‌ഫോണുകളും വിവോ വാച്ചും സെപ്റ്റംബർ പകുതിയോടെയാണ് എത്തിയത്. നിലവിലുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, വിവോ എക്‌സ് 70 സീരീസ് സ്മാർട്ട്ഫോണുകളിൽ വിവോ എക്‌സ് 70, എക്‌സ് 70 പ്രോ, എക്‌സ് 70 പ്രോ + എന്നിവ ഉൾപ്പെടുന്നു. ഇതിന് 45,000 രൂപയ്ക്കും 70,000 രൂപയ്ക്കും ഇടയിൽ വില വന്നേക്കാമെന്ന് പറയുന്നു. സമീപഭാവിയിൽ ഈ ഡിവൈസുകളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ സാധിക്കും.

കൂടുതൽ വായിക്കുക: വ്ളോഗർമാർക്ക് ഡിഎസ്എൽആർ ക്യാമറകളെക്കാൾ നല്ലത് ഈ കിടിലൻ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Vivo appears to be conducting a survey in India to determine whether people want a laptop from the company. Vivo's poll is about evaluating customer expectations on price range, CPUs, screen size, and other features, according to a report by 91Mobiles quoting a tipster - Yogesh Brar.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X