Home
News

20,000 രൂപ തികച്ച് വേണ്ട 50എംപി ക്യാമറ, 8ജിബി റാം തുടങ്ങിയ ഫീച്ചറുകൾ കിട്ടും; വിവോ ടി3 5ജി വിൽപന ആരംഭിച്ചു

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളാ വിവോയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണായ വിവോ ടി3 5ജിയുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ഇന്ന് (മാർച്ച് 27) ഉച്ചയ്ക്ക് 12 മണിയോടെയാണ് ഈ ഫോണിന്റെ വിൽപന രാജ്യത്ത് അരംഭിച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോൺ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഫ്ലിപ്പ്കാർട്ടിന് പുറമെ വിവോയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴിയും സ്റ്റോറുകൾ വഴിയും ഉപയോക്താക്കൾക്ക് വിവോ ടി3 5ജി ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. കഴിഞ്ഞ ആഴ്ച ആയിരുന്നു വിവോ ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണിന് വേണ്ട ഫീച്ചറുകൾ എല്ലാം തന്നെ വിവോ ടി3 5ജിയ്ക്ക് നൽ‌കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.

വിവോ ടി3 5ജി വിൽപന ആരംഭിച്ചു; മികച്ച ഓഫറുകൾ അറിയാം

MOST READ: പ്രവാസികൾക്ക് ഇനി വാട്സ്ആപ്പ് വഴി പണം അയയ്ക്കാം; പുതിയ മാറ്റത്തിന് ഒരുങ്ങി വാട്സ്ആപ്പ് യുപിഐ

8 ജിബി LPDDR4X റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 7200 SoC ചിപ്സെറ്റാണ് വിവോ ടി3 5ജിയ്ക്ക് കരുത്ത് നൽകുന്നത്. ഏറ്റവും പുതിയ Android 14 അടിസ്ഥാനമാക്കിയുള്ള FuntouchOS 14-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഈ ഫോണിനായി രണ്ട് പ്രധാന Android OS അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വിവോ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

ഫോണിന്റെ പിൻവശത്തായി രണ്ട് ക്യാമറകൾ ആണ് വിവോ നൽകിയിരിക്കുന്നത്. ഇതിലെ പ്രൈമറി ക്യാമറയ്ക്കായി ഉപയോ​ഗിച്ചിരിക്കുന്ന ലെൻസ് സോണിയുടെ IMX882 ആണ് 50 എംപിയാണ് ഈ ലെൻസിന്റെ ശേഷി. പിൻവശത്തെ രണ്ടാമത്തെ ക്യാമറ 2 എംപി ശേഷിയുള്ള ഒരു ഡെപ്ത് സെൻസർ ആണ്. ഫോണിന്റെ മുൻവശത്തായി നൽകിയിരിക്കുന്ന സെൽഫി ഷൂട്ടർ ആകട്ടെ 16 എംപിയാണ് ഉള്ളത് f/2.0 അപ്പേർച്ചറും ഈ ക്യാമറയ്ക്ക് അവകാശപ്പെടാനുണ്ട്.

വിവോ ടി3 5ജി വിൽപന ആരംഭിച്ചു; മികച്ച ഓഫറുകൾ അറിയാം

MOST READ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് അല്ല, ഇത് വേറേ ലീ​ഗ്; 70% ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ടിന്റെ ടാബ്ലെറ്റ് പ്രീമിയർ ലീ​ഗ്

ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഒരു ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് റീഡറും വിവോ ഈ ഫോണിനായി നൽകിയിട്ടുണ്ട്. 44W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് വിവോ ടി3 5ജിയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഫോണിന്റെ കണക്ടിവിറ്റി ഓപ്ഷനുകൾ പരിശോധിക്കുമ്പോൾ 5G, 4G LTE, ബ്ലൂടൂത്ത് 5.3, Wi-Fi 6, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കാണാൻ സാധിക്കുന്നതാണ്. ഈ ഫോണിന്റെ ഡസ്റ്റ്, വാട്ടർ പ്രതിരോധത്തിന്റെ റേറ്റിങ് IP54 ആണ്.

ഈ ഫോണിനായി വിവോ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ എന്താല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 19,999 രൂപ മുതലാണ് വിവോ ടി3 5ജിയുടെ വില ആരംഭിക്കുന്നത്. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില നൽകേണ്ടത്. ഇതിന് പുറമെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും വിവോ ഈ ഫോൺ പുറത്തിറക്കിയിട്ടുണ്ട്. 21,999 രൂപയാണ് ഈ വേരിയന്റിന് വരുന്ന വില.

എന്നാൽ എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, എസ്‌ബിഐ എന്നീ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോ​ഗിച്ചാണ് ഇപ്പോൾ നിങ്ങൾ വിവോ ടി3 5ജി സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നത് എങ്കിൽ 2,000 രൂപ അധിക ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും. ഇതിന് പുറമെ എക്സ്ചേഞ്ച് ബോണസ് വഴിയും 2000 രൂപയുടെ കിഴിവ് ഉപയോക്താക്കൾക്ക് ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പ്രധാനമായും രണ്ട് കളർ വേരിയന്റുകളിലാണ് വിവോ തങ്ങളുടെ ടി3 5ജി പുറത്തിറക്കിയിരിക്കുന്നത്.

കോസ്മിക് ബ്ലൂ, ക്രിസ്റ്റൽ ഫ്ലേക്ക് എന്നിവയാണ് ഈ നിറങ്ങൾ. സാധാരണക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് വിവോ ഈ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ വർഷം ഇതിനോടകം തന്നെ വിവോ എക്സ്100 സീരീസ് എന്ന പ്രീമിയം ഫോണുകളും വിവോ അവതരിപ്പിച്ചിരുന്നു. ജനുവരി മാസം ആയിരുന്നു വിവോ ഈ ഫോണുകൾ അവതരിപ്പിച്ചിരുന്നത്. വിവോയുടെ തന്നെ ഏറ്റവും മികച്ച ക്യാമറാ ഫോൺ എന്ന് വിശേഷണത്തോടെ ആയിരുന്നു ഈ ഫോണുകൾ എത്തിയത്.

More from GizBot

Best Mobiles in India

English summary
The Vivo T3 5G is powered by a MediaTek Dimension 7200 SoC chipset with 8GB of LPDDR4X RAM and up to 256GB of storage. The phone runs on FuntouchOS 14, based on the latest Android 14. Vivo has promised two major Android OS updates and three years of security updates for this phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X