ഒരു ജിബി ഡാറ്റ നിരക്കില്‍ 10ജിബി: വോഡാഫോണ്‍ പുതിയ ഓഫര്‍!

Written By:

ജിയോ വിപണിയില്‍ എത്തിയതോടെ വന്‍ ഓഫറുകളാണ് മറ്റു നെറ്റ്‌വര്‍ക്ക് കമ്പനികളായ ഐഡിയ, വോഡാഫോണ്‍, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എല്ലാം നല്‍കുന്നുണ്ട്. ആജീവനാന്തം സൗജന്യ കോളിങ്ങ് ഈ വര്‍ഷാവസാനം വരെ പരിധിയില്ലാത്ത ഡാറ്റ സൗജന്യമായും നല്‍കിയാണ് ഡിയോ വിപണിയില്‍ എത്തിയത്.

ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സാപ്പ് ഡിപി ക്രോപ്പ് ചെയ്യാതെ എങ്ങനെ ഇടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

വോഡാഫോണ്‍ ഇന്ന് പുതിയൊരു ഓഫര്‍ വിപണിയില്‍ ഇറക്കി. അതായത് ഒരു ജിബി ഡാറ്റ നിരക്കില്‍ 10ജിബി നല്‍കുമെന്നാണ് വോഡാഫോണ്‍ പറയുന്നത്.

#2

ഡാറ്റ നിരക്കില്‍ വന്‍ ഇളവ് നല്‍കി റിലയന്‍സ് ജിയോ തരംഗമായതോടെയാണ് പുതിയ ഓഫറുമായി വോഡാഫോണും രംഗത്തെത്തിയത്. ഒരു ജിബി നിരക്കില്‍ 10 ജിബി നല്‍കുമെന്ന വോഡാഫോണിന്റെ പുതിയ ഓഫര്‍ ആസ്വദിക്കാന്‍ സാധിക്കുന്നത് 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ്.

#3

ഒരു ജിബിയും അതിനു മുകളിലുളള ഡാറ്റപ്ലാനുകളും റീച്ചാര്‍ജ്ജ് ചെയ്യുമ്പോഴാണ് 9ജിബി ഡാറ്റ ലഭിക്കുന്നത്. എന്നാല്‍ ഒരു ജിബി ഡാറ്റയ്ക്ക് നിലവില്‍ 250 രൂപയാണ്.

#4

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീവിടങ്ങളില്‍ എല്ലാ സമയത്തും 9ജിബി ഡാറ്റ ലഭ്യമാകും.

#5

എന്നാല്‍ അതേ സമയം യുപി, ഹരിയാന, കര്‍ണ്ണാടക, ഗുജറാത്ത്, പശ്ചിമബംഗാള്‍, കേരള, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, ആസം, വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നീവിടങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 മണിവരെ മാത്രമേ ലഭ്യമാകൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ എന്ന് എങ്ങനെ അറിയാം?English summary
Vodafone India launched a data offer where a customer connecting with a new 4G handset can now get the benefit of 10GB data at the cost of just 1GB.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള്<200d> നേടൂ. - Malayalam Gizbot