Home
News

​നിങ്ങൾ ​ഗൂ​ഗിൾ ക്രോം ഉപഭോക്താവാണോ? സൂക്ഷിക്കുക, ലക്ഷക്കണക്കിന് ക്രോം ഉപയോക്താക്കൾ സുരക്ഷിതരല്ലെന്ന് സർക്കാർ

സൈബർ ക്രിമിനലുകളും ഹാക്കർമാരും നിരന്തരം ഭീഷണി ഉയർത്തുന്ന കാലം കൂടിയാണ് ഈ ഡിജിറ്റൽ കാലം. ഓരോ ദിവസവും ഓരോ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് നമ്മുടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഉപയോക്താക്കളുടെ നിസാരമായ അശ്രദ്ധകൾ മുതലെടുത്താണ് ഭൂരിഭാ​ഗം സൈബർ കുറ്റവാളികളും ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്നത്.

പല മാർ​ഗങ്ങളിലൂടെ ഇവർ നമ്മളെ തട്ടിപ്പിന് ഇരയാക്കിയേക്കാം. എന്നാൽ കൃത്യ സമയത്ത് വേണ്ട ജാ​ഗ്രത സ്വീകരിച്ചാൽ ഇവരെ അകറ്റി നിർത്താൻ നമ്മുക്ക് സാധിക്കുന്നതാണ്. പലപ്പോഴും നമ്മുടെ ഉപകണങ്ങൾക്കും സോഫ്റ്റുവെയറുകൾക്കും ഉണ്ടാകുന്ന തകരാറുകൾ നമ്മൾ ശ്രദ്ധിക്കാറില്ല. ഇതുപോലുള്ള ആശ്രദ്ധകൾ ഇവർ മുതലെടുക്കുന്നതാണ്. ചില സമയങ്ങളിൽ ​ഗു​രുതരമായ സുരക്ഷാ പ്രശ്നങ്ങൾ ആയിരിക്കും നമ്മുടെ ഉപകരണങ്ങളിലും സോഫ്റ്റുവെയറുകളിലും ഉണ്ടാകുക. ഇത്തരം സാഹചര്യങ്ങൾക്ക് അടിയന്തര പ്രാധാന്യം നൽകി സർക്കാർ തന്നെ അറിയിപ്പുകൾ പുറത്ത് വിടും.

ലക്ഷക്കണക്കിന് ക്രോം ഉപയോക്താക്കൾ സുരക്ഷിതരല്ലെന്ന് സർക്കാർ

MOST READ: സാധാരണക്കാർക്കും ഇനി 50 എംപി ക്യാമറാഫോൺ സ്വന്തമാക്കാം; 8,499 രൂപയ്ക്ക് പോക്കോ സി65 ഇന്ത്യയിലെത്തി

ഇപ്പോൾ‌ ഇത്തരത്തിൽ ഒരു മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ). ​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്ന ലക്ഷക്കണക്കിന് ഉപയോക്താക്കൾ സുരക്ഷിതരല്ല എന്നാണ് ഈ അറിയിപ്പിൽ ഇവർ പറഞ്ഞിരിക്കുന്നത്. ​ഗൂ​ഗിൾ ക്രോമിന്റെ ഡെസ്‌ക്‌ടോപ്പ്, മാക്, ലിനക്‌സ് പതിപ്പുകൾ ഉപയോ​ഗിക്കുന്നവരാണ് ഇപ്പോൾ ഭീഷണി നേരിട്ടുകൊണ്ട് ഇരിക്കുന്നത്. ഈ പതിപ്പുകളിൽ ​ഗുരുതരമായ ചില സുരക്ഷാ പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉപയോക്താക്കൾക്ക് ഭീഷണിയാകുന്ന അനിയന്ത്രിതമായ കോഡുകൾ എക്സിക്യൂട്ട് ചെയ്യാൻ പാകത്തിനുള്ള കേടുപാടുകളാണ് ​ഗൂ​ഗിൾ ക്രോമിന്റെ ഈ പതിപ്പുകളിൽ‌ കണ്ടെത്തിയിരിക്കുന്നത്. ഈ പതിപ്പ് ഉപയോ​ഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വെച്ച് പ്രവർത്തിക്കാനും സൈബർ ക്രിമിനലുകൾക്ക് സാധിക്കുന്നതാണ്. ഇവരുടെ നിയന്ത്രണത്തിൽ ഉള്ള വെബ്സൈറ്റുകൾ സന്ദർശിക്കാൻ പാകത്തിനുള്ള നിരവധി ശ്രമങ്ങൾ ഈ ഹാക്കർമാർ നടത്തുന്നതായിരിക്കും. അറിയാതെ ആണെങ്കിൽ പോലും ഒരു പ്രാവിശ്യം ഉപയോക്താക്കൾ ഇത്തരം വെബ്സൈറ്റുകൾ സന്ദർശിച്ചാൽ പിന്നീട് ഇവരുടെ ഉപകരണങ്ങളിലേക്ക് ഹാക്കർമാർക്ക് ആക്സസ് ലഭിക്കുന്നതായിരിക്കും.

ലക്ഷക്കണക്കിന് ക്രോം ഉപയോക്താക്കൾ സുരക്ഷിതരല്ലെന്ന് സർക്കാർ

MOST READ: ചന്ദ്രയാൻ-4 ചന്ദ്രനിൽ നിന്ന് ഇന്ത്യയിലേക്ക് വിക്ഷേപിക്കും; ഇസ്രോയ്ക്ക് മുന്നിലുള്ളത് കനത്ത വെല്ലുവിളികൾ

"ഡെസ്‌ക്‌ ടോപ്പിനായുള്ള ഗൂഗിൾ ക്രോമിന്റെ ചില വേർഷനുകളിൽ ഒന്നിലധികം കേടുപാടുകൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിദൂര സ്ഥലത്ത് നിന്ന് ഹാക്കർമാർക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇവ റിപ്പോർട്ട് ചെയ്തിരിക്കുന്നത്" എന്നാണ് അറിയിപ്പിൽ സിഇആർടി-ഇൻ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലും ഇതിന് സമാനമായ ഒരു മുന്നറിയിപ്പ് സിഇആർടി-ഇൻ ​ഗൂ​ഗിൾ ക്രോം ഉപയോക്താക്കൾക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അറിയിപ്പ്.

നിലവിൽ ലിനക്സിന്റെയും മാകിന്റിയും ​ഗൂ​ഗിൾ ക്രോം വേർഷൻ 120.0.6099.62ലും വിൻഡോസിലെ 120.0.6099.62/.63 എന്ന വേർഷനിലുമാണ് കേടുപാടുകൾ കണ്ടെത്തിയിരിക്കുന്നത്. ആയതിനാൽ ​ഗൂ​ഗിൾ ക്രോമിന്റെ ഈ വേർഷനുകൾ ഉപയോ​ഗിക്കുന്ന ഉപയോക്താക്കൾ എത്രയും പെട്ടെന്ന് തങ്ങളുടെ സോഫ്റ്റുവെയറുകൾ അപ്ഡേറ്റ് ചെയ്യണം എന്നാണ് സിഇആർടി-ഇൻ അറിയിച്ചിരിക്കുന്നത്. ക്രോമിന്റെ സുരക്ഷിതമായ 120.0.6099.62, .62/.63 വേർഷൻ പുറത്തിറക്കിയതായും ഈ അറിയിപ്പിൽ പറയുന്നു.

നിലവിൽ എല്ലാ ഉപയോക്താക്കൾക്കും ഈ വേർഷൻ ലഭിക്കുന്നതായിരിക്കും എന്നും ഇവർ പറയുന്നു. ഡിസംബർ 5നാണ് പുതിയ അപ്ഡേറ്റ് ​ഗൂ​ഗിൾ പുറത്തിറക്കിയിരിക്കുന്നത്. ​നിങ്ങൾ ​ഗൂ​ഗിൾ ക്രോമിന്റെ പഴയ പതിപ്പുകൾ ആണ് ഉപയോ​ഗിക്കുന്നത് എങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഇത് അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക. ​ഗൂ​ഗിൾ ക്രോമിന്റെ സെറ്റിങ്ങ്സിൽ തന്നെ ക്രോം അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് കണ്ടെത്താൻ സാധിക്കുന്നതാണ്.

ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾ ഉപയോ​ഗിക്കുന്ന എല്ലാ ഉപയോക്താക്കളും ഇടയ്ക്കിടെ തങ്ങളുടെ ഉപകരണവും സോഫ്റ്റുവെയറുകളും ഇതിൽ ഉപയോ​ഗിക്കുന്ന ആപ്പുകളും അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കേണ്ടതാണ്. പല തരത്തിലുള്ള സുരക്ഷ പാച്ചുകൾ ഓരോ അപ്ഡേറ്റിലും പുറത്തിറങ്ങുന്നുണ്ട്. ഹാക്കർമാരെ അകറ്റി നിർത്താൻ ഇത്തരം അപ്ഡേറ്റുകൾ ഉപയോക്താക്കളെ സഹായിക്കുന്നതാണ്. അജ്ഞാതമായി വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കാനും ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

More from GizBot

Best Mobiles in India

English summary
Now the Central Government's Computer Emergency Response Team (CERT-IN) has come out with such a warning. They have said in this notification that hundreds of thousands of users using Google Chrome are not safe. Users of the desktop, Mac, and Linux versions of Google Chrome are now facing the threat.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X