വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഡെലിറ്റ് ഫോർ എവരിവൺ എല്ലാ മീഡിയയും ഡിലീറ്റ് ചെയ്യുന്നില്ല

|

വാട്സ്ആപ്പ് ഉപയോക്താക്കളെല്ലാം ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലെ ഫീച്ചറാണ് ഡിലിറ്റ് ഫോർ എവരിവൺ. പലപ്പോഴും പലകാര്യങ്ങളിലും ഈ ഫീച്ചർ ഒരു അനുഗ്രഹമാകാറുണ്ട്. ഈ ഫീച്ചറിനെ കുറിച്ച് അറിയാത്ത വാട്സ്ആപ്പ് ഉപയോക്താക്കൾ ആരും തന്നെ ഉണ്ടാകില്ല. വാട്സ്ആപ്പിലൂടെ അയച്ച ഫോട്ടോകളും വീഡിയോകളും അടക്കമുള്ള മെസേജുകളെ ഉടനടി ഡെലിറ്റ് ചെയ്യാൻ സാധിക്കുന്ന ഓപ്ഷനാണിത്. ഇതിലൂടെ മെസേജ് ലഭിച്ച ആളുടെ വാട്സ്ആപ്പിൽ നിന്നും ആ മെസേജ് അപ്രത്യക്ഷമാകുന്നു. പകരം മെസേജ് ഡിലിറ്റ് ചെയ്യപ്പെട്ടും എന്ന് മാത്രം എഴുതികാണിക്കും.

പ്രൈവസി സംരക്ഷണത്തിൻറെ ഭാഗം
 

ആളുമാറി മെസേജ് അയച്ചാലോ അയക്കുന്ന ഫോട്ടോയോ വീഡിയോയോ മാറിപ്പോയാലോ ഈ ഫീച്ചർ ഉപയോഗിച്ച് നമുക്ക് അവ ഡിലീറ്റ് ചെയ്യാൻ സാധിക്കും. ആളുകളെ അബദ്ധത്തിൽ അയച്ച മെസേജ് വായിക്കുന്നതിൽ നിന്ന് തടയാനും അതുമൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് രക്ഷ നേടാനും സാധിക്കും. വാട്സ്ആപ്പിൻറെ പ്രൈവസി സംരക്ഷണത്തിൻറെ ഭാഗമായാണ് ഇത്തരത്തിലുള്ള ഫീച്ചർ വാട്സ്ആപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്യാമറ റോളിലേക്ക് സേവ്  ആകും

വാട്ട്സ്ആപ്പിലെ മീഡിയ സന്ദേശം ഡിലിറ്റ് ഫോർ എവരിവൺ ഓപ്ഷനിലൂടെ ഡിലിറ്റ് ചെയ്തിട്ടും ഗ്രൂപ്പ് ചാറ്റുകളിൽ വന്ന മീഡിയകൾ ഐഫോൺ ഉപഭോക്താക്കളുടെ (‘ക്യാമറ റോളിലേക്ക് സേവ് ഓപ്ഷൻ നൽകിയിട്ടുള്ളവർ) ഫോണിൽ നിലനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള ഫയലുകൾ വാട്സ്ആപ്പിൽ കാണാൻ സാധിക്കില്ലെന്നും അപ്ലിക്കേഷൻ സെക്യൂരിറ്റി കൺസൾട്ടൻറ് പറഞ്ഞതായി ഹാക്കർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ആൻഡ്രോയിഡ് ഡിവൈസുകളിൽ

ആൻഡ്രോയിഡ് ഡിവൈസുകളിൽ സ്ഥിതി വ്യത്യസ്തമാണ്. ആൻഡ്രോയിഡ് ഡിവൈസുകളിലുള്ള വാട്സ്ആപ്പിലെ മീഡിയമെസേജുകൾ ഡിവൈസിൻറെ പിക്ച്ചർ ഗാലറിയിൽ നിന്നും വാട്സ്ആപ്പിൽ നിന്നും ഒരുപോലെ നീക്കം ചെയ്യപ്പെടും. ഡിവൈസുകളുടെ സ്റ്റോറേജിൽ നിന്ന് അത്തരം ഫയലുകൾ ഡിലീറ്റ് ചെയ്യുന്ന കാര്യത്തിൽ വാട്സ്ആപ്പിന് യാതൊരു ഉറപ്പുമില്ലെന്നും അങ്ങനെ ചെയ്യുന്നത് ഡിലീറ്റ് ഫോർ എവരിവൺ എന്ന ഫീച്ചറിൻറെ ശേഷിക്ക് പുറത്താണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇപ്പോൾ ഓട്ടോമാറ്റിക്ക് ക്യാമറ റോളിലേക്ക് സേവ് ചെയ്യുന്ന ഓപ്ഷൻ ഇല്ലാത്ത ഉപയോക്താക്കൾക്ക് അത്തരം ഇല്ലാതാക്കിയ മീഡിയ ഫയലുകളിലേക്ക് ആക്സസ് ഉണ്ടായിരിക്കില്ല.

ഐഫോൺ ഒഎസിനനുസരിച്ച് മാറ്റം
 

ഭാവിയിൽ ഡിലീറ്റ് ഫോർ എവരിവൺ സവിശേഷതയുടെ പ്രവർത്തനങ്ങൾ മാറ്റാൻ ഉദ്ദേശിക്കുന്നതായി വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. ഈ ഫീച്ചറിൻറെ പ്രവർത്തനം ശരിയായാണ് നടക്കുന്നത്. എന്നും ഡിലീറ്റ് ഫോർ എവരിവൺ എന്ന സവിശേഷത യഥാസമയം ഉപയോഗിച്ചാൽ വാട്ട്‌സ്ആപ്പ് ചാറ്റ് ത്രെഡിൽ നിന്ന് മീഡിയയെ നീക്കംചെയ്യാൻ സാധിക്കുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. ഐഫോണിൻറെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ ഫീച്ചറുകൾക്കനുസരിച്ച് വാട്സ്ആപ്പിലെ മീഡിയ നിയന്ത്രിക്കാൻ ഐഫോൺ ഉപയോക്താക്കളെ സഹായിക്കുന്നതിന് മികച്ച ഓപ്ഷനുകൾ നൽകുന്നുണ്ടെന്ന് വാട്സ്ആപ്പ് അധികൃതർ വ്യക്തമാക്കി.

 മീഡിയ ഫയലുകൾ നീക്കം ചെയ്യുന്നില്ല

ഉപയോക്താവ് അവരുടെ ക്യാമറ റോളിലേക്ക് ഇമേജുകൾ സേവ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ വാട്ട്‌സ്ആപ്പിന്റെ ഡിലീറ്റ് ഫോർ എവരിവൺ എന്ന സവിശേഷതയിൽ നിന്ന് അവ മാറ്റിനിർത്തപ്പെടുന്നുണ്ട്. വാട്സ്ആപ്പ് ഉപഭോക്താക്കൾ ഫോണിൽ നടത്തുന്ന ക്രമീകരണത്തിൻറെ ഭാഗമാണ് ഇത്. എന്തായാലും ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷൻ എല്ലാവരുടെയും ഫോണിൽ നിന്നും മീഡിയ ഫയലുകൾ നീക്കം ചെയ്യുന്നില്ലെന്ന വസ്തുത വാട്സ്ആപ്പ് ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്.

Most Read Articles
Best Mobiles in India

English summary
Media files sent to iPhone users in group chats (who have ‘Save to Camera Roll’ setting enabled) will remain on the device despite them deleting the media message on WhatsApp. But, these deleted media files won’t be visible on WhatsApp chat window.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X