ആൻഡ്രോയിഡ് ടിവി മേഖലയിൽ സമഗ്ര മാറ്റത്തിനൊരുങ്ങി ഗൂഗിൾ

|

ഗൂഗിൾ തങ്ങളുടെ ആൻഡ്രോയിഡ് ടിവി പ്ലാറ്റ്ഫോമിൽ സമഗ്രമായ മാറ്റത്തിനൊരുങ്ങുന്നു. ആൻഡ്രോയിഡ് ടിവി ഹോംസ്ക്രീനിൽ പ്രാദേശികാടിസ്ഥാനത്തിലുള്ള പരസ്യങ്ങൾ എത്തിക്കാനുള്ള സംവിധാനം, ടിവിയിൽ ഗൂഗിൾ സറ്റാഡിയ ആരംഭിക്കാനുള്ള പദ്ധതികൾ, ഇന്ത്യയടക്കമുള്ള വിപണികളെ ലക്ഷ്യമാക്കി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഡാറ്റ സേവർ മോഡ് എന്നീ മാറ്റങ്ങളാണ് ഗൂഗിൾ ആൻഡ്രോയിഡ് ടിവിയിൽ വരുത്താൻ ഉദ്ദേശിക്കുന്നത്.

 

കൂടുതൽ ഫീച്ചറുകൾ

ഗൂഗിൾ ആൻഡ്രോയിഡ് ടിവികളിൽ ഇനിമുതൽ ഉൾക്കൊള്ളിക്കാൻ ഒരുങ്ങുന്ന ഡാറ്റാ സേവർ മോഡിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ടിവി ഷവോമി നേരത്തെ പുറത്തിറക്കിയിരുന്നു. ഇൻറർനാഷണൽ ബ്രോഡ്കാസ്റ്റിങ് കൺവെൻഷനിൽ ഗൂഗിൾ അവതരിപ്പിച്ച പ്രസൻറേഷനിലെ സ്ലൈഡുകളെ ആധാരമാക്കിയാണ് ടെക്നോളജി വിദഗ്ദർ ഇത്തരത്തിലൊരു തീരുമാനം ഗൂഗിൾ എടുത്തതായി കണ്ടെത്തിയത്. ആൻഡ്രോയിഡ് ടിവിയിലെ ഗൂഗിൾ അസിസ്റ്റൻറിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

 അസിസ്റ്റന്റ് ഫോർ ഓപ്പറേറ്റേഴ്സ്

ഘട്ടം ഘട്ടമായാണ് ഗൂഗിൾ ആൻഡ്രോയിഡ് ടിവിയുടെ സവിശേഷതകളിൽ മാറ്റങ്ങൾ വരുത്തുക. 2019ൻറെ തുടക്കം മുതൽ ഡവലപ്പർമാരെ സഹായിക്കുന്നതിനും തേർഡ് പാർട്ടി ഇൻറഗ്രേഷനുമായി ആമസോണിന്റെ അലക്സാ സ്കിൽസ് പ്രോഗ്രാമിന് സമാനമായുള്ള അസിസ്റ്റന്റ് ഫോർ ഓപ്പറേറ്റേഴ്സ് EAP (ഏർലി ആക്സസ് പ്രോഗ്രാം) ഗൂഗിൾ വികസിപ്പിച്ച് വരികയാണ്. ഈ വർഷം മുതൽ, ഗൂഗിൾ അതിന്റെ ആൻഡ്രോയിഡ് ടിവി പ്ലാറ്റ്‌ഫോമിലേക്ക് പുതിയ പൈലറ്റ് സംവിധാനം ചേർക്കും, ഇത് ഹോം സ്‌ക്രീനിലും സ്ട്രീമുകൾക്കിടയിലും പരസ്യങ്ങൾ ഉൾപ്പെടുത്തുന്ന സംവിധാനമാണ്.

ഡാറ്റ സേവർ മോഡ്
 

ഗൂഗിൾ ആൻഡ്രോയിഡ് ടിവികളിൽ വരുത്താൻ ഉദ്ദേശിക്കുന്ന മറ്റൊരു മാറ്റം പുതിയ ‘ഡാറ്റ സേവർ മോഡ്' ആണ്. ഇന്ത്യടക്കമുള്ള വികസ്വര രാജ്യങ്ങളിലെ വിപണികൾക്കായി രൂപകൽപ്പന ചെയ്ത സംവിധാനമാണിത്. ഡാറ്റാസേവർ മോഡുള്ള ആൻഡ്രോയിഡ് ടിവികളുടെ ആദ്യ ലക്ഷ്യവും ഇന്ത്യൻ മാർക്കറ്റ് തന്നെയായിരിക്കും. റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യയിലെ മിക്ക ഉപയോക്താക്കളും പ്രത്യേകം വൈഫൈ നെറ്റ്‌വർക്കുകൾ ടിവികൾക്കായി ഉണ്ടാക്കാറില്ല. മൊബൈൽ ഹോട്ട്‌സ്‌പോട്ടുകൾ ഉപയോഗിച്ചാണ് പലരും സ്മാർട്ട് ടിവികളിലേക്ക് ഇൻറർനെറ്റ് കണക്ട് ചെയ്യുന്നത്.

ഇന്ത്യയെ പോലുള്ള വിപണികളിൽ

പ്രത്യേകം വൈഫൈ ഇൻറർനെറ്റ് സംവിധാനം ഉപയോഗിക്കുന്നതിന് പകരം മൊബൈൽ ഹോട്ട്സ്പോട്ടുകളിലൂടെ ടിവിയിലേക്ക് ഇൻറർനെറ്റ് കണക്ട് ചെയ്യുന്നതിൽ തന്നെ സ്മാർട്ട് ടിവികൾ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവി ഇന്ത്യൻ മാർക്കറ്റിനെ ബാധിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഡാറ്റാ സേവർ മോഡിലൂടെ ബാക്ക്ഗ്രൌണ്ട് ഡാറ്റ ഉപയോഗിക്കുന്നതിൽ സ്മാർട്ട് ടിവികൾക്ക് നിയന്ത്രണം ഉണ്ടാകുന്നു. ഇത് ഡാറ്റ സേവ് ചെയ്യാൻ സഹായിക്കുന്നു. ഇത് ഇന്ത്യയെ പോലുള്ള വിപണികളിൽ പ്രധാന ആകർഷണമായിരിക്കുമെന്ന് ഗൂഗിൾ കണക്കുകൂട്ടുന്നു.

കൂടുതൽ സവിശേഷതകൾ

2020 ൽ ആൻഡ്രോയിഡ് 11 / ആൻഡ്രോയിഡ് ആർ എന്നിവ അവതരിപ്പിക്കപ്പെടുന്നതോടെ കൂടുതൽ സവിശേഷതകൾ കൂടി ടിവികളിൽ വരും. ഹീറോ ഡിവൈസ് അഡ്വാൻസിങ് നെക്സ്റ്റ് ജനറേഷൻ സ്മാർട്ട്ഹോം UX ആരംഭിക്കാനും ഗൂഗിൾ ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ ഗൂഗിൾ ബ്രാൻഡഡ് ടിവി ഹാർഡ്‌വെയറിന് തുടക്കം കുറിക്കും. ഇപ്പോൾ ഗൂഗിൾ വിഭാവനം ചെയ്യുന്ന രീതിയിലുള്ള ആൻഡ്രോയിഡ് ടിവികളുടെ ഉത്പാദനത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഇത്. ഗൂഗിൾ പിക്സലോടെ സ്‌ട്രീമിംഗിനു സഹായിക്കുന്ന ഒരു സ്മാർട്ട് സ്റ്റിക്കായിരിക്കും ഇത്.

സ്ട്രീമിങ് ഹാർഡ്വെയർ

2020 അവസാനത്തോടെ ഗൂഗിളിൻറെ ടിവി എക്കോ സിസ്റ്റത്തിൽ ഏകദേശം 8,000 ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്താനാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഇവയിൽ പ്രധാന സവിശേഷതയായി ഗൂഗിൾ സ്റ്റേഡിയ ഗെയിം സ്ട്രീമിംഗ് സംവിധാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിൾ ടിവി സോഫ്റ്റ്വെയറും ഗൂഗിളിൻറെ സ്റ്റാഡിയയും തമ്മിൽ ഗൂഗിളിൻറെ തന്നെ സ്ട്രീമിങ് ഹാർഡ്വയറുമായി ചേരുമ്പോൾ വരാനിരിക്കുന്നത് ഏറ്റവും മികച്ച സ്മാർട്ട് ടിവി അനുഭവമായിരിക്കും.

പ്രതീക്ഷകൾ

ഇന്ത്യയിൽ ഇനി പുറത്തിറങ്ങാൻ പോകുന്ന ആൻഡ്രോയിഡ് ടിവി ഡിവൈസുകളിൽ ഡാറ്റാസേവർ മോഡ് കൂടാതെ മറ്റ് സംവിശേഷതകളും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിൾ തങ്ങളുടെ ടിവി പ്ലാറ്റ്ഫോമിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ പരിശോധിക്കുമ്പോൾ ഇന്ത്യടക്കമുള്ള മാർക്കറ്റുകളെ പരിഗണിച്ച് കൂടുതൽ സ്വീകാര്യവും സവിശേഷതകളുള്ളതുമായ ഡിവൈസുകൾ അധികം വൈകാതെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

Best Mobiles in India

English summary
Google include more features for the Google Assistant on Android TV, a new interface for delivering advertisements natively to the Android TV home screen, plans for launching Google Stadia on Android TV, and even a Data Saver Mode that appears to be specifically designed for markets such as India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X