സെപ്റ്റംബറിൽ വാട്സ്ആപ്പ് നിരോധിച്ചത് 71 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ; നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ?
വ്യാപകമായി ഇന്ത്യൻ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ സസ്പെന്റ് ചെയ്ത് വാട്സ്ആപ്പ്. സെപ്റ്റംബർ മാസം മാത്രം 71 ലക്ഷം ഇന്ത്യൻ ഉപഭോക്താക്കളുടെ അക്കൗണ്ട് ആണ് വാട്സ്ആപ്പ് സസ്പെന്റ് ചെയ്തിരിക്കുന്നത്. വാട്സ്ആപ്പ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 2.57 ലക്ഷം അക്കൗണ്ടുകൾക്കെതിരെ കമ്പനി നേരിട്ട് നടപടി സ്വീകരിക്കുകയായിരുന്നു.
വാട്സ്ആപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ഈ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ മറ്റ് ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന അക്കൗണ്ടുകൾക്ക് നേരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സെപ്റ്റംബർ മാസം ഒന്നാം തിയതി മുതൽ മുപ്പതാം തിയതി വരെയുള്ള കാലയളവിൽ 7,111,000 ഇന്ത്യൻ വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു എന്നാണ് കമ്പനിയുടെ പ്രതിമാസ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ 2,571,000 അക്കൗണ്ടുകൾക്കെതിരെ കമ്പനി നേരിട്ടാണ് നടപടി സ്വീകരിച്ചത്.

MOST READ: ഡാറ്റയും ഡിസ്കൗണ്ടും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ദീപാവലി ഓഫറുകൾ എത്തി
മാത്രമല്ല ഇവ എന്നന്നേക്കുമായി ആണ് നിരോധിച്ചിരിക്കുന്നത് എന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. മറ്റ് ഉപഭോക്താക്കളുടെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി നിരോധിച്ചിരിക്കുന്നത് 10,442 അക്കൗണ്ടുകളാണ്. അതേ സമയം റിപ്പോർട്ട് ലഭിച്ചതിൽ 85 അക്കൗണ്ടുകളിൽ നിന്ന് പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. എല്ലാ മാസങ്ങളിലും ഇത്തരത്തിൽ നിരവധി അക്കൗണ്ടുകൾ വാട്സ്ആപ്പ് സസ്പെന്റ് ചെയ്യാറുണ്ട്. മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കണ്ടാണ് കമ്പനിയുടെ ഈ നീക്കം. വാട്സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
പ്ലാറ്റ്ഫോമിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം പ്ലാറ്റ്ഫോം തന്നെ ഒരുക്കിയിട്ടുണ്ട്. അതേ സമയം എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇത്രയും അക്കൗണ്ടുകൾ ഒരേ സമയം നീക്കം ചെയ്തത് എന്ന് പരിശോധിക്കാം. വാട്സ്ആപ്പ് കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുകൾ നടക്കുന്നതായി പല റിപ്പോർട്ടുകളും മാധ്യമങ്ങളിൽ വന്നിരുന്നു. ഈ നീക്കം ചെയ്തതിൽ ഭൂരിഭാഗം അക്കൗണ്ടുകളും ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തിയവ ആയിരുന്നു.

ഇങ്ങനെ വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന പ്രധാന തട്ടിപ്പുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഇതിൽ പ്രധാനപ്പെട്ട ഒരു തട്ടിപ്പാണ് ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾ. വിവധ തരത്തിലുള്ള ജോലികൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്ത് ഇവരിൽ നിന്ന് പണം വാങ്ങിയതിന് ശേഷം ഇവരെ ബ്ലോക്ക് ചെയ്യുന്ന രീതിയാണ് ഇത്. നിരവധി ആളുകൾ ഇതിനോടകം തന്നെ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടുത്തിടെ വാട്സ്ആപ്പിൽ പ്രചരിച്ച മറ്റൊരു തരം തട്ടിപ്പാണ് സമ്മാന വാഗ്ദാനങ്ങൾ നൽകി പറ്റിപ്പ് നടത്തുന്ന രീതി. പ്രധാനമായും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഐഫോൺ പോലുള്ള വിലകൂടിയ ഗിഫ്റ്റുകൾ ആണ് ഇവർ പ്രഖ്യാപിക്കുന്നത്. ഇത് ലഭിക്കാൻ നിങ്ങളുടെ അഡ്രസ് വേണം കൂടുതൽ വിവരങ്ങൾ വേണം എന്നെല്ലാം പറഞ്ഞ് ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ച് ഇവരുടെ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുന്നു.
മറ്റൊരു തരം തട്ടിപ്പാണ് വിവധ ആപ്പുകൾ മറ്റുള്ളവർക്ക് അയച്ചുകൊണ്ട് ഇവരുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്ന തരത്തിലുള്ള തട്ടിപ്പ്. വിവധ മാൽവെയറുകൾ അടങ്ങിയ എപികെ ആപ്പിന്റെ ഫയലുകൾ തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നു. ഇത് ഇൻസ്റ്റാൾ ചെയ്യുന്ന ഉപഭോക്താക്കളുടെ ഉപകരണം നിയന്ത്രിക്കാനും ഇവരുടെ വിവരങ്ങൾ മോഷ്ടിക്കാനും സ്കാമർമാർക്ക് സാധിക്കുന്നതാണ്. ആയതിനാൽ എല്ലാ ഉപഭോക്താക്കളും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക.
ഇതിന് പുറമെ അജ്ഞാത നമ്പറുകളിൽ നിന്ന് നഗ്ന വീഡിയോ കോൾ ചെയ്ത് സ്ക്രീൻ ഷോട്ട് എടുത്ത് ഇവിരിൽ നിന്ന് പണം ആവിശ്യപ്പെടുന്ന തട്ടിപ്പും വ്യാപകമായി വാട്സ്ആപ്പിൽ നടന്നിരുന്നു. ഇത്തരം അക്കൗണ്ടുകൾക്കെതിരെയും കമ്പനി നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ തട്ടിപ്പുകളിൽ എല്ലാം ഉൾപ്പെട്ട അക്കൗണ്ടുകൾക്ക് നേരെയാണ് വാട്സ്ആപ്പ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരം അനുഭവം നിങ്ങൾക്കും ഉണ്ടായിട്ടുണ്ടെങ്കിൽ ഈ നമ്പറുകൾ റിപ്പോർട്ട് ചെയ്യേണ്ടതാണ്.


Click it and Unblock the Notifications








