ഒന്നും രണ്ടുമല്ല ഐഫോൺ 15ന് സ്വപ്നം പോലും കാണാൻ സാധിക്കാത്ത 8 ഫീച്ചറുകളാണ് ഗാലക്സി എസ്24-ൽ ഉള്ളത്
ടെക് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫോണുകൾ ആയിരുന്നു സാംസങ്ങിന്റെ എസ് 24 സീരീസ് ഫോണുകൾ. ജനുവരി 17 ആഗോളതലത്തിൽ സാംസങ് അവതരിപ്പിച്ച ഈ ഫോണുകൾ ജനുവരി 31ന് തന്നെ വിൽപന ആരംഭിച്ചിരുന്നു എസ്24, എസ്24 പ്ലസ്, എസ്24 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആണ് ഈ സീരീസിൽ ഉണ്ടായിരുന്നത്.
പ്രധാനമായും പുതിയ ഐഫോണുകൾ തന്നെയാണ് എസ് 24 സീരീസ് ഫോണുകളുടെ എതിരാളികൾ, ഐഫോൺ 15 പ്രോ മാക്സിനെ സാംസങ് ഗാലക്സി എസ് 24 അൾട്ര നേരിടുമ്പോൾ ഐഫോൺ 15 എന്ന സ്റ്റാന്റേർഡ് മോഡലിനെ നേരിടുന്നത് ഗാലക്സി എസ് 24 എന്ന സ്റ്റാന്റേർഡ് മോഡലാണ്. എന്തുകൊണ്ടും ഐഫോൺ 15നെക്കാൾ മികച്ച നിൽക്കുന്ന ഫോൺ തന്നെയാണ് എസ് 24. ഐഫോണിൽ നിന്ന് എസ് 24നെ മികച്ചതാക്കുന്ന ഫീച്ചറുകൾ പരിചയപ്പെടാം.

രണ്ട് ഫോണുകളുടെയും വില ആദ്യം പരിശോധിക്കാം. 79,999 രൂപ മുതലാണ് എസ് 24ന്റെ വില ആരംഭിക്കുന്നത് ഐഫോൺ 15ന്റെ ആകട്ടെ 70,990 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഐഫോൺ 15 60 Hz റീഫ്രഷ് റെയ്റ്റ് മാത്രം സമ്മാനിക്കുമ്പോൾ എസ് 24ന്റെ ഡിസ്പ്ലേ സമ്മാനിക്കുന്നത് 120 Hz റീഫ്രഷ് റെയ്റ്റ് ആണ്. അതായത് ഏകദേശം ഇരട്ടിയോളം. ക്യാമറാ ഫീച്ചറുകളാണ് എസ് 24 സീരീസിലെ എല്ലാ ഫോണുകളുടെയും പ്രത്യേകത.
8കെ റെസല്യൂഷൻ വീഡിയോകൾ എസ് 24ന്റെ ക്യാമറയുടെ സഹായത്താൽ ഷൂട്ട് ചെയ്യാൻ സാധിക്കുന്നതാണ്. എന്നാൽ ഐഫോൺ 15ന് ഇത് സ്വപ്നം പോലും കാണാൻ സാധിക്കാത്ത കാര്യമാണ്. എസ് 24ന്റെ മറ്റൊരു പ്രത്യേകതയാണ് റിവേഴ്സ് വയർലെസ് ചാർജിങ്. ഈ സവിശേഷതയും ആപ്പിളിന്റെ ഫോണിന് അവകാശപ്പെടാനില്ല. ഐഫോൺ 15നെ അപേക്ഷിച്ച് വില കൂടുതൽ ആണെങ്കിലും മികച്ച ഫീച്ചറുകൾ തന്നെ എസ് 24ൽ നൽകാൻ സാംസങ് ശ്രമിച്ചിട്ടുണ്ട്.

MOST READ: വരുന്നു മക്കളെ ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ; സാംസങ്ങും വൺപ്ലസും ഇനി കണ്ടം വഴി ഓടും...
എസ് 24ന്റെ മറ്റൊരു പ്രത്യേകതയാണ് സ്ലിമ്മർ ബെസൽസ് ഐഫോണിനെ അപേക്ഷിച്ച് ഡൈനാമിക് ഐലന്റിന് പകരം പഞ്ച് ഹോൾ ആണ് സാംസങ് നൽകിയിരിക്കുന്നത് ആയതിനാൽ തന്നെ ഉപയോക്താക്കളുടെ ദൃശ്യാനുഭവം ഐഫോൺ 15നെക്കാൾ കൂടുതൽ മികച്ചതാക്കാൻ ഗാലക്സി എസ് 24ന് സാധിക്കുന്നതാണ്. സ്ക്രീനിൽ ദൃശ്യാനുഭവം മോശമാക്കുന്ന അനാവശ്യ ഫീച്ചറുകൾ സാംസങ് ഈ ഫോണിന് നൽകിയിട്ടില്ല. ഇതും എസ് 24ന്റെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.
സാംസങ്ങിന്റെ മാത്രം ഒരു സവിശേഷതയാണ് സാംസങ് വാലറ്റ് എന്നത്. ടാപ് ആന്റ് പേയിലൂടെ വളരെ എളുപ്പത്തിൽ തന്നെ ഡിജിറ്റൽ പേയ്മെന്റ് നടത്താൻ ഈ സംവിധാനം ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഐഫോണിന് ഇത്തരത്തിൽ ഉള്ള ഒരു സംവിധാനം ഉണ്ടെങ്കിലും ഇന്ത്യയിലെ മോഡലുകൾക്ക് ഈ സവിശേഷത ആപ്പിൾ നൽകിയിട്ടില്ല. ഏഴ് വർഷത്തെ സോഫ്റ്റുവെയർ അപ്ഡേറ്റും ആൻഡ്രോയിഡ് അപ്ഡേറ്റും ആണ് പുതിയ ഫോണുകൾക്കായി സാംസങ് നൽകിയിരിക്കുന്നത്.
എന്നാൽ ഇത്തരത്തിൽ ഒരു സവിശേഷതയും ആപ്പിളിന്റെ ഐഫോണിന് അവകാശപ്പെടാൻ സാധിക്കില്ല. എല്ലാത്തിനും ഉപരിയായി പുതിയ സാംസങ് ഫോണുകളിൽ എഐ സവിശേഷതകൾ അവകാശപ്പെടാനുണ്ട്. 2025 വരെ സൗജന്യമായി തന്നെ എഐ ഫീച്ചറുകൾ ഗാലക്സി എസ് 24 സീരീസിൽ ആസ്വദിക്കാൻ സാധിക്കുന്നതാണ്. സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോണുകൾ കൂടിയാണ് ഗാലക്സി എസ് 24 സീരീസ് ഫോണുകൾ. നിരവധി ഫീച്ചറുകളാണ് എഐ വാഗ്ദാനം ചെയ്യുന്നത്.
സർക്കിൾ ടു സർച്ച്, ലൈവ് ട്രാൻസിലേറ്റ്, നോട്ട് അസിസ്റ്റ്, ഫോട്ടോ അസിസ്റ്റ് എന്നിവയാണ് പ്രധാന എഐ ഫീച്ചറുകൾ. ഇതിന് പുറമെ മറ്റ് നിരവധി എഐ ഫീച്ചറുകളും സാംസങ് തങ്ങളുടെ പുതിയ ഫോണിന് നൽകിയിരിക്കുന്നു. ഈ ഫീച്ചറുകൾ ഒന്നും തന്നെ ആപ്പിളിന് പുറത്തിറക്കാൻ സാധിച്ചിട്ടില്ല. ഇനി ഇവ ഉൾപ്പെടുത്തണം എങ്കിൽ തന്നെ ഐഫോൺ 16 സീരീസുകളിലെ ആപ്പിൾ ഇവ ഉൾപ്പെടുത്തു. അതിന് സെപ്റ്റംബർ മാസം വരെ കാത്തിരിക്കേണ്ടതുണ്ട്.


Click it and Unblock the Notifications