5ജി ക്യാൻസറിന് കാരണമാവുമോ? അറിയേണ്ടതെല്ലാം

|

ഇൻറർനെറ്റ് രംഗത്തെ മാറ്റിമറിക്കാൻ പോന്ന 5ജി പല രാജ്യങ്ങളിലും വന്നുതുടങ്ങി. അൾട്രാഫാസ്റ്റ് സ്പീഡിൽ ഇൻറർനെറ്റ് ലഭ്യമാക്കുന്ന 5ജി നെറ്റ് വർക്ക് വ്യാപകമാവുന്നതിന് മുൻപ് തന്നെ 5ജിയെ സംബന്ധിച്ച് പലതരം ആശങ്കകളും പ്രചരണങ്ങളും ശക്തമാവുന്നുണ്ട്. അതിൽ പ്രധാനമാണ് 5ജി നെറ്റ് വർക്കിലെ റേഡിയേഷൻ ക്യാൻസറിന് കാരണമാവും എന്നത്.

സൈബർ ലോകത്തെ കുപ്രചരണങ്ങൾ

സൈബർ ലോകത്തെ കുപ്രചരണങ്ങൾ

4ജി നെറ്റ് വർക്കുകളെക്കാൾ പത്ത് മടങ്ങ് വേഗതയുള്ള ഇൻറർനെറ്റാണ് 5ജി വാഗ്ദാനം ചെയ്യുന്നത്. 5ജി മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അവ ക്യാൻസറിന് കാരണമാകുമെന്നുമുള്ള പ്രചരണങ്ങൾ സജീവമാണ്. സൈബർ ലോകത്താണ് ഈ പ്രചരണങ്ങൾ കൂടുതലുള്ളത്. ഫേസ്ബുക്കിൽ 5ജി നെറ്റ് വർക്കിനെതിരായി പ്രചരണങ്ങൾ നടത്തുന്നതിന് ഗ്രൂപ്പുകളും പേജുകളും ഉണ്ട്.

പ്രചരിക്കുന്ന കള്ളക്കഥകൾ

പ്രചരിക്കുന്ന കള്ളക്കഥകൾ

കഴിഞ്ഞ വർഷം 5ജി പരീക്ഷണത്തിനിടെ നൂറുകണക്കിന് പക്ഷികൾ ചത്തുവീണെന്ന വ്യാജപ്രചരണവും ഉണ്ടാക്കി 5ജിക്കെതിരെ ആളുകളെ സംഘടിപ്പിക്കാനുള്ള പ്രചരണം നടന്നു. റേഡിയേഷൻ ക്യാൻസർ ഉണ്ടാക്കുമെന്ന പ്രചരണത്തിന് ബലം നൽകാനായിരുന്നു ഈ കള്ള പ്രചരണങ്ങളെല്ലാം തന്നെ. ഇവയെക്കെയും തെറ്റാണെനന്ന് വിദഗ്ദർ തന്നെ തെളിയിക്കുകയും ചെയ്തു.

റേഡിയേഷനും ക്യാൻസറും
 

റേഡിയേഷനും ക്യാൻസറും

5ജി നെറ്റ് വർക്ക് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതെ തന്നെ നിങ്ങൾക്ക് ഹൈസ്പീഡ് ഇൻറർനെറ്റ് നൽകുന്നുവെന്ന് വിദഗ്ദർ വ്യക്തമാക്കുന്നു. മനുഷ്യ ശരീരത്തിലെ സെല്ലുകളെ ബാധിക്കാൻ മാത്രം ശക്തിയുള്ളവയല്ല 4ജി തരംഗങ്ങൾ. സെല്ലുകലിൽ നിരവധി ഡാമേജുകൾ ഉണ്ടായാൽ മാത്രമാണ് ഇത്തരത്തിലുള്ള ക്യാൻസറിന് സാധ്യതയുള്ളത്. DNA യിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ക്യാൻസറിലേക്ക് വഴിമാറുന്നത്. 5ജി റേഡിയേഷനുകൾക്ക് ഇത്തരം പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാനുള്ള ശേഷി ഇല്ല.

ഫോണിലെ റേഡിയേഷൻ

ഫോണിലെ റേഡിയേഷൻ

ഫോണുകളിഷൽ നിന്നും പുറപ്പെടുന്ന റേഡിയേഷൻ മൈക്രോവേവ് റേഡിയേഷനാണ് ഇവ കുറഞ്ഞ ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിൽ ഉള്ളവയുമാണ്. അതിനാൽ തന്നെ ശരീരത്തിൽ യാതൊരു വിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കാനും ഇവയ്ക്ക് സാധിക്കുന്നില്ല. നമുക്ക് കാണാൻ സാധിക്കുന്ന വെളിച്ച രശ്മികളെക്കാൾ ശക്തി കുറഞ്ഞവയാണ് മൈക്രോവേവ് റേഡിയേഷനുകൾ എന്നും വിദഗ്ദർ വ്യക്തമാക്കുന്നു. കാണാൻ സാധിക്കുന്ന വെളിച്ച രശ്മികളെക്കാൾ ആയിരം മടങ്ങ് വ്യത്യാസമാണ് മൈക്രോഫോട്ടോൺസിനുള്ളത്. വെളിച്ചത്തിന് തന്നെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കാതിരിക്കുമ്പോൾ മൈക്രോവേവ് രശ്മികൾക്ക് എങ്ങനെ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നും വിദഗ്ദർ ചോദിക്കുന്നു.

മെബൈൽ ഫോൺ ഉപയോഗവും ക്യാൻസറും

മെബൈൽ ഫോൺ ഉപയോഗവും ക്യാൻസറും

ആളുകൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിരിക്കുന്നു. ഇതുവരെയും മൈക്രോവേവ് റേഡിയേഷനുകൾ മനുഷ്യ ശരീരത്തെ ബാധിച്ചിട്ടില്ല. ബ്രൈൻ ക്യാൻസറും മൊബൈൽ ഉപയോഗവും തമ്മിൽ യാതൊരു വിധ ബന്ധവും ഇല്ലെന്നതും വ്യക്തമാണ്. 5ജിയിലെത്തുമ്പോൾ ഈ റേഡിയേഷനിൽ വലീയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് അബദ്ധമാണ്. റേഡിയേനിൽ ശരീരത്തെ ബാധിക്കുന്ന വിധത്തിലുള്ള യാതൊരു വർദ്ധനവും 5ജിയിൽ ഉണ്ടായിട്ടില്ല.

4ജിയിൽ നിന്നും 5ജിയിലെത്തുമ്പോഴുള്ള മാറ്റം

4ജിയിൽ നിന്നും 5ജിയിലെത്തുമ്പോഴുള്ള മാറ്റം

4ജി യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാതെ നമ്മൾ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. 4ജിയിലില്ലാത്ത പ്രശ്നം 5ജിയിൽ എന്താണെന്ന ചോദ്യത്തിന് വ്യാജപ്രചരണങ്ങൾ ഉണ്ടാക്കുന്നവരുടെ മറുപടി സിഗ്നലുകൾ എന്നാണ്. 5ജി സേവനം ലഭ്യമായിട്ടുള്ള ബ്രിട്ടനിൽ 4ജി സിഗ്നലുകൾ ഉണ്ടായിരുന്നത് ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിലെ 800 MHz നും 2.6GHz നും ഇടയിലായിരുന്നു. 5ജിയിലെത്തുമ്പോൾ അത് 3.4 GHz നും 3.6 GHz നും ഇടയിലേക്ക് മാറുന്നു. ഇത് വലീയൊരു മാറ്റമാണെന്ന് പറയാനാവില്ലെ. ശരീരത്തെ ഈ സിഗ്നലുകൾ യാതൊരു വിധത്തിലും ബാധിക്കുകയുമില്ല. ഇൻഫ്രാറെഡിനും വിസിബിൾ ലൈറ്റിലും താഴെ ഫ്രീക്വൻസി മാത്രമാണ് ഇവയ്ക്കുള്ളത്.

സൂര്യരശ്മികൾ 5ജിയെക്കാൾ 1000 മടങ്ങ് അപകടകാരികൾ

സൂര്യരശ്മികൾ 5ജിയെക്കാൾ 1000 മടങ്ങ് അപകടകാരികൾ

5ജിയെ അപകടകാരിയെന്ന് പട്ടികപ്പെടുത്തുന്നവരുടെ അറിവിലേക്കായി സൂര്യനിൽ നിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികൾ 5ജി പുറപ്പെടുവിക്കുന്ന റേഡിയേഷനുകളെക്കാൾ നൂറ് മടങ്ങ് അപകടകാരിയാണ്. എക്സറേയിൽ നിന്നും വരുന്ന ഗാമാ റേ കളുടെ കാര്യവും ഇത്തരത്തിൽ തന്നെ. മനുഷ്യ ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കി ക്യാൻസറിന് കാരണമായേക്കാവുന്ന റേഡിയേഷനുകളും രശ്മികളും നമുക്ക് ചുറ്റുമുണ്ട്. അവയെക്കാളൊക്കെയും സുരക്ഷിതമാണ് 5ജി രശ്മികൾ എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

Best Mobiles in India

English summary
Online conspiracy theorists claim exposure to 5G phone signals will give you cancer, but experts have told The Sun why that's completely false.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X