വിന്‍ഡോസ് 10 ഉപയോക്താക്കളുടെ സ്വകാര്യത ആക്രമിക്കുന്നതായി കടുത്ത ആരോപണം...!

Written By:

വിന്‍ഡോസ് 10 പുറത്തിറങ്ങി ദിവസങ്ങള്‍ക്കുളളില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി വാദങ്ങള്‍ ഉയരുന്നു. ഫ്രീ സോഫ്റ്റ്‌വെയര്‍ അടക്കമുളള സംഘടനകള്‍ ആണ് മൈക്രോസോഫ്റ്റിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

വായിക്കുക: ആന്‍ഡ്രോയിഡ് ഫോണിനേക്കാള്‍ വിന്‍ഡോസ് ഫോണ്‍ മികച്ചതാകുനുളള 10 കാരണങ്ങള്‍....!

14 ദശലക്ഷം പേര്‍ ഇതിനോടകം വിന്‍ഡോസ് 10 അപ്‌ഡേറ്റ് ചെയ്തുവെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്. മൈക്രോസോഫ്റ്റ് മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സൗജന്യമായ അപ്‌ഡേഷന്‍ നല്‍കുന്നതില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണത്തില്‍ പ്രധാനം. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

വായിക്കുക: വിന്‍ഡോസ് ഫോണ്‍; മേന്മകളും ന്യൂനതകളും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാണ് വിന്‍ഡോസ് 10 എന്നാണ് യുഎസ്സിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ആരോപിക്കുന്നത്.

 

സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്‌സ് അടക്കമുളളവ ഉപയോഗിക്കാനുളള ആഹ്വാനം ഫൗണ്ടേഷന്‍ കൂടുതല്‍ ബലപ്പെടുത്തുകയാണ്.

 

ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന ആശയം പണം വാങ്ങാതെ സൗജന്യമായി നല്‍കുകയല്ല, മറിച്ച് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിലെ സ്വാതന്ത്ര്യം എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടേഷന്‍ ഊന്നി പറയുന്നു.

 

ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനും ഓരോ നീക്കവും രേഖപ്പെടുത്താനും കമ്പനിക്ക് നിയമപരമായ അധികാരം നല്‍കുന്നതാണ് മൈക്രോസോഫ്റ്റിന്റെ പുതിയ സേവന നിബന്ധനകളെന്ന് വിലയിരുത്തപ്പെടുന്നു.

 

ഉപയോക്താവിന്റെ ഇമെയിലുകള്‍ പോലും നിരീക്ഷിക്കാനുളള അധികാരമാണ് മൈക്രോസോഫ്റ്റ് നേടിയെടുക്കുന്നത്.

 

വിന്‍ഡോസ് 10-ന്റെ ഇന്‍സ്റ്റാള്‍ സെറ്റിങ് ക്രമീകരിച്ചിരിക്കുന്നത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സിസ്റ്റത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മൈക്രോസോഫ്റ്റിന് ലഭിക്കുന്ന വിധത്തിലാണ്.

 

മൈക്രോസോഫ്റ്റിന്റെ ഭാവി പദ്ധതികളും പരസ്യങ്ങളും പ്രചരിപ്പിക്കാന്‍ ഉപയോക്താക്കളുടെ സിസ്റ്റത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മൈക്രോസോഫ്റ്റ് ഉപയോഗപ്പെടുത്തുമെന്നും നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

അതുകൊണ്ട് അപ്‌ഡേഷന്‍ സൗജന്യമായി തന്നാലും പണം ഉണ്ടാക്കാനായി മൈക്രോസോഫ്റ്റ് മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

വിന്‍ഡോസ് 10 ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലെ വൈഫൈ, പാസ്‌വേര്‍ഡുകള്‍ എന്നിവ മറ്റുളളവര്‍ക്ക് ഹാക്ക് ചെയ്യാനാകുമെന്നും ആരോപണമുണ്ട്.

 

മറ്റ് പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി നിര്‍ബന്ധിത ഓട്ടോമാറ്റിക്ക് അപ്‌ഡേറ്റുകളാണ് വിന്‍ഡോസ് 10-ല്‍ ഉളളത്. ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ അയാളുടെ കമ്പ്യൂട്ടറില്‍ മാറ്റങ്ങള്‍ വരുത്തുന്ന പ്രക്രിയയാണ് ഇതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Windows 10: Microsoft under attack over privacy.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot