Home
News

ലോകത്തിലെ ആദ്യത്തെ 5.5ജി സ്മാർട്ട്ഫോൺ പുറത്തിറക്കി ഓപ്പോ; സാറ്റലൈറ്റ് സഹായത്താൽ കോളുകൾ വിളിക്കാം

5ജി ഫോണുകൾ എന്ന് നമ്മൾ കേട്ടിട്ടുണ്ട് അഞ്ചാം തലമുറ എന്നാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞ തലമുറയിൽ നിന്ന് മികച്ച അപ്ഡേഷനോട് കൂടിയാണ് പുതിയ തലമുറ എത്തിയിരിക്കുന്നത്. 4ജിയുമായി താരതമ്യം ചെയ്യുമ്പോൾ പതിന്മടങ്ങ് വർധിച്ച ഇന്റർ‌നെറ്റ് സ്പീഡ് 5ജിയുടെ പ്രത്യേകതയാണ്. നിരവധി 5ജി ഫോണുകളാണ് കുറച്ചു നാളുകളായി പുറത്തിറങ്ങുന്നത്.

അതേ സമയം ലോകത്തിലെ ആദ്യത്തെ 5.5ജി ഫോൺ പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഓപ്പോ. ഫൈൻഡ് X7 അൾട്രാ സാറ്റലൈറ്റ് എഡിഷൻ എന്ന പേരിലാണ് ഓപ്പോ ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ ചൈനയിൽ മാത്രമാണ് ഈ ഫോൺ ലഭിക്കു എന്നാണ് ഓപ്പോ അറിയിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സാറ്റലൈറ്റുമായി ബന്ധപ്പെടുത്തി കോളുകളും മെസേജുകളും അയയ്ക്കാനുള്ള ഫീച്ചർ ഈ ഫോണിന് ഓപ്പോ നൽകിയിട്ടുണ്ട്.

ലോകത്തിലെ ആദ്യത്തെ 5.5ജി സ്മാർട്ട്ഫോൺ പുറത്തിറക്കി ഓപ്പോ

MOST READ: വൺപ്ലസ് നോർഡ് സിഇ4 എത്തി; ഇനി മത്സരം കനക്കും, 25000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച ഫോണേത്?

7,499 ചൈനീസ് യുവാൻ ആണ് ഓപ്പോ ഫൈൻഡ് X7 അൾട്രാ സാറ്റലൈറ്റ് എഡിഷന്റെ വില. അതായത് ഇന്ത്യൻ വിപണിയിൽ‌ ഏകദേശം 86,398 രൂപ. 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും ഈ ഫോൺ ഉപയോക്താക്കൾക്കായി വാ​​ഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഒരു റാം, സ്റ്റോറേജ് വേരിയന്റ് മാത്രമാണ് ഓപ്പോ ഈ ഫോണിനായി തയ്യാറാക്കിയിരിക്കുന്നത്. അതേ സമയം മൂന്ന് കളർ വേരിയന്റുകൾ ഈ ഫോണിന് അവകാശപ്പെടാനുണ്ട്.

ഓഷ്യൻ ബ്ലൂ, സെപിയ ബ്രൗൺ, ടെയ്‌ലോർഡ് ബ്ലാക്ക് എന്നിവയാണ് ഈ നിറങ്ങൾ. ചൈനയിലെ ഓപ്പോയുടെ ഔദ്യോ​ഗിക സ്റ്റോറുകളിൽ നിന്ന് ഉപയോക്താക്കൾക്ക് ഇപ്പോൾ ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. അതേ സമയം ഈ ഫോണിന് ഓപ്പോ നൽകിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. സിം ഇല്ലെങ്കിൽ പോലും സാറ്റലൈറ്റിന്റെ സഹായത്താൽ ഈ ഫോണിൽ നിന്ന് കോളുകളും സന്ദേശങ്ങളും അയയ്ക്കാം എന്നതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

ലോകത്തിലെ ആദ്യത്തെ 5.5ജി സ്മാർട്ട്ഫോൺ പുറത്തിറക്കി ഓപ്പോ

MOST READ: ഈ വർഷം ഇറങ്ങിയ റിയൽമി 12 പ്രോ പ്ലസിന് 5000 രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്; ഫീച്ചറുകളിൽ പുലി

5.5G (5G-അഡ്വാൻസ്‌ഡ്) സാങ്കേതികവിദ്യയും ഓപ്പോ ഫൈൻഡ് X7 അൾട്രാ സാറ്റലൈറ്റ് എഡിഷൻ പിന്തുണയ്ക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോണാണ് ഇത്. മികച്ച ഇന്റർനെറ്റ് സ്പീഡ്, ഡൗൺലോഡ് സ്പീഡ്, മികച്ച സ്ട്രീമിംഗ്, കുറഞ്ഞ ലേറ്റൻസി എന്നിവയെല്ലാം ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കും എന്നാണ് ഓപ്പോ അറിയിച്ചിരിക്കുന്നത്. 6.82 ഇഞ്ച് അമോലെഡ് കർവ്ഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിനായി ഓപ്പോ നൽകിയിരിക്കുന്നത്.

മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സ്ക്രീൻ അൽപം വലുതാണ്. 3168×1440 റെസല്യൂഷനും, 120 Hz അഡാപ്റ്റീവ് പുതുക്കൽ നിരക്കും ഈ സ്ക്രീനിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഈ ഫോണിന്റെ ബാറ്ററി 5000 mAh ആണ്. മികച്ച ക്യാമറ ഫീച്ചറുകളും ഈ ഫോണിന് അവകാശപ്പെടാനുണ്ട്.

ട്രിപ്പിൾ റിയൽ ക്യാമറയാണ് ഫൈൻഡ് X7 അൾട്രാ സാറ്റലൈറ്റ് എഡിഷന് വേണ്ടി ഓപ്പോ തയ്യാറാക്കിയിരിക്കുന്നത്. ഈ മൂന്ന് ക്യാമറകളും 50 എംപിയാണ് എന്നതാണ് പ്രത്യേകത. ലോ-ലൈറ്റ് സാങ്കേതികവിദ്യയുള്ള 50 എംപി ക്യാമറയാണ് ഈ ഫോണിലെ പ്രൈമറി ലെൻസ്. കൂടാതെ 50 എംപിയുടോ ടെലിഫോട്ടോ ലെൻസും ഈ ഫോണിൽ നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്. മികച്ച സൂമിങ് കഴിവുകളും ഈ ലെൻസിനായി നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

ഇതിന് പുറമെ 50 എംപിയുടെ തന്നെ ഒരു അൾട്രാ വൈഡ് ആംഗിൾ ലെൻസും ഓപ്പോ ഫൈൻഡ് X7 അൾട്രാ സാറ്റലൈറ്റ് എഡിഷന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ ഓപ്പോ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 32 എംപിയുടെത് ആണ്. നിലവിൽ ഈ ഫോൺ ചൈനയിൽ മാത്രമാണ് ലഭിക്കുന്നത്. മറ്റ് വിപണികളിൽ ഈ ഫോൺ ഓപ്പോ എത്തിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

More from GizBot

Best Mobiles in India

English summary
Oppo, the leading Chinese smartphone manufacturer, has launched the world's first 5.5G phone. Oppo has launched this phone under the name Find X7 Ultra Satellite Edition. Oppo has informed us that this phone is available only in China. As the name suggests, Oppo has given this phone the feature of connecting to the satellite to send calls and messages.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X