Home
News

ആപ്പിളിനെയും സാംസങ്ങിനെയും വെല്ലുവിളിച്ച് ടൈറ്റാനിയം ഫ്രെയിമിൽ ഷവോമിയുടെ വജ്രായുധം ഈ മാസം തന്നെയെത്തും

ഷവോമി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഫോൺ ആണ് ഷവോമി 14 അൾട്ര. ഈ മാസം തന്നെ ഈ ഫോൺ പുറത്തിറക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രീമിയം സെ​ഗ്മെന്റിൽ ആയിരിക്കും ഷവോമി ഈ ഫോൺ അവതരിപ്പിക്കുക. ഫോണിന്റെ ചില സവിശേഷതകൾ വിവിധ ചോർച്ചാ റിപ്പോർട്ടുകൾ വഴി ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

പ്രധാനമായും ഐഫോൺ 15 പ്രോ മാക്സ്, സാംസങ് ​ഗാലക്സി എസ് 24 അൾട്ര എന്നീ ഫോണുകൾ ആയിരിക്കും ഷവോമി 14 അൾട്രയുടെ എതിരാളികൾ എന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 25ന് ഷവോമി 14 സീരീസ് ഫോണുകൾ ആ​ഗോളതലത്തിൽ ലോഞ്ച് ചെയ്യും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഷവോമി 14, 14 പ്രോ, 14 അൾട്ര എന്നിങ്ങനെ മൂന്ന് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ കമ്പനി അവതരിപ്പിക്കാൻ സാധ്യത.

ആപ്പിളിനെയും സാംസങ്ങിനെയും വെല്ലുവിളിച്ച് ഷവോമിയുടെ വജ്രായുധം

MOST READ: 15 മണിക്കൂർ ബാറ്ററിലൈഫുമായി എസ്യൂസ് ക്രോംബുക്ക് സിഎം14 എത്തി; അതും സാധാരണ സ്മാർട്ട് ഫോണിന്റെ വിലയിൽ

സീരീസിലെ ടോപ് എൻഡ് മോഡൽ ആയിരിക്കും ഷവോമി 14 അൾട്ര. അതേ സമയം ഐഫോൺ 15 പ്രോയ്ക്കും സാംസങ് ​ഗാലക്സി എസ് 24 അൾട്രയ്ക്കും സമാനമായി ഷവോമി 14 അൾട്രയിലും ടൈറ്റാനിയം ഫ്രെയിം ഉണ്ടായിരിക്കും എന്നാണ് ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യം കമ്പനി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇത്തരത്തിലുള്ള സൂചനകളാണ് നൽകുന്നത്. ചൈനയിൽ പുറത്തിറക്കിയ ഈ മോഡലിൽ ഷവോമി ടൈറ്റാനിയം ഫ്രെയിം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 15 പ്രോ മോഡലുകൾ ആണ് ആദ്യമായി ടൈറ്റാനിയം ഫ്രെയിമിൽ പുറത്തിറങ്ങിയ ഫോണുകൾ. ഇതിന് പിന്നാലെ ഈ വർഷം ജനുവരിയിൽ സാംസങ് അവതരിപ്പിച്ച ​ഗാലക്സി എസ് 24 അൾട്രയ്ക്കും ടൈറ്റാനിയം ഫ്രെയിം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ടൈറ്റാനിയം ഫ്രെയിമിൽ എത്തുന്ന മൂന്നാമത്തെ ഫോൺ ആകാൻ ഷവോമി 14 അൾട്ര ശ്രമിക്കുന്നത്. 91 മൊബൈൽസ് എന്ന മാധ്യമമാണ് ഈ വാർത്ത് പുറത്ത് വിട്ടിരിക്കുന്നത്.

ആപ്പിളിനെയും സാംസങ്ങിനെയും വെല്ലുവിളിച്ച് ഷവോമിയുടെ വജ്രായുധം

MOST READ: ഫോൺ സർവ്വീസിന് കൊടുക്കും മുമ്പ് ഇക്കാര്യങ്ങൾ ചെയ്യുക; ഇല്ലെങ്കിൽ ഫോണിലെ രഹസ്യ ചിത്രങ്ങളെല്ലാം പരസ്യമാകും

അതേ സമയം 1 ടിബിയുടെ ഷവോമി 14 അൾട്രാ പതിപ്പും ആ​ഗോളതലത്തിൽ കമ്പനി പുറത്തിറക്കിയേക്കും. നിലവിൽ ചൈനയിൽ അവതരിപ്പിച്ച മോഡലിൽ 1 ടിബി വേരിയന്റ് ഷവോമി അവതരിപ്പിച്ചിരുന്നു. 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 16 ജിബി റാം 512 ജിബി സ്റ്റോറേജ്, 16 ജിബി റാം 1 ടിബി സ്റ്റോറേജ് എന്നിവയായിരുന്നു ചൈനയിൽ ഷവോമി അവതരിപ്പിച്ച 14 അൾട്രയുടെ വിവിധ വേരിയന്റുകൾ

ഷവോമി 14 പ്രോയിലും ടൈറ്റാനിയം ഷെയ്ഡ് നൽകാൻ ഷവോമിയ്ക്ക് പദ്ധതിയുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. EMVCo സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഷവോമി 14 സീരീസിന്റെ ചില ഫീച്ചറുകളും കാണാൻ സാധിക്കുന്നുണ്ട്. ഇത് പ്രകാരം ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 1.0, എൻഎഫ്‌സി എന്നിവയിൽ ആയിരിക്കും ഈ ഫോണുകൾ പ്രവർത്തിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. Snapdragon 8 Gen 3 SoC ചിപ്സെറ്റ് ആയിരിക്കും ഫോണുകൾക്ക് കരുത്ത് നൽകുക.

120 Hz ഡൈനാമിക് റിഫ്രഷ് റേറ്റും ഉള്ള LTPO OLED ഡിസ്‌പ്ലേകൾ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, മികച്ച ഡെസ്റ്റ് വാട്ടർ പ്രതിരോധം എന്നിവയും ഈ ഫോണുകളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഷവോമി 14 പ്രോയ്ക്ക് 20W ചാർജിങ് പിന്തുണയും 50W വയർലെസ് ചാർജിങ് പിന്തുണയും ഉള്ള 4,880 mAh ബാറ്ററിയാണ് നൽകാൻ സാധ്യത. സാന്റേർഡ് പതിപ്പിൽ ആകട്ടെ 4,610 mAh ബാറ്ററി ആയിരിക്കും ഷവോമി നൽകുക.

സ്റ്റാന്റേർഡ് പതിപ്പിലെ ബാറ്ററി 90W വയർഡ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W വയർലെസ് റിവേഴ്സ് ചാർജിങ് എന്നിവയെ പിന്തുണച്ചേക്കും. ഈ രണ്ട് ഫോണുകളുടെയും ചൈനയിലെ വില ആരംഭിക്കുന്നത് യഥാക്രമം 3,999 യുവാൻ (ഏകദേശം 50,000 രൂപ), 4,999 യുവാൻ (ഏകദേശം 56,500 രൂപ) എന്നിങ്ങനെയാണ്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ആയിരുന്നു ഷവോമി ഈ ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്.

More from GizBot

Best Mobiles in India

English summary
The iPhone 15 Pro Max and Samsung Galaxy S24 Ultra are expected to be the main competitors of the Xiaomi 14 Ultra. The company has announced that the Xiaomi 14 series of phones will be launched globally on February 25. The company is likely to introduce three phones in this series, namely the Xiaomi 14, 14 Pro, and 14 Ultra.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X