Just In
- 33 min ago
49 രൂപയുടെ പ്ലാൻ എടുത്ത് മാറ്റി ജിയോ, ഇനി അടിസ്ഥാന പ്ലാൻ 75 രൂപയ്ക്ക്
- 2 hrs ago
അശ്ലീല സൈറ്റുകൾ കാണാൻ ഇന്ത്യക്കാർ കണ്ടെത്തുന്ന വഴികൾ
- 17 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 19 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
Don't Miss
- Movies
ക്രിസ്മസിന് സാന്റാക്ലോസായി ദിലീപ്! ജനപ്രിയ നായകന്റെ മൈ സാന്റ ട്രെയിലര്‍ പുറത്ത്
- News
ദേശീയ പൗരത്വ ബിൽ; വടക്ക് കിഴക്കിനെ വർഗീയമായി തുടച്ചു നീക്കാൻ ശ്രമം,ക്രിമിനൽ ആക്രമണമെന്ന് രാഹുൽഗാന്ധി
- Travel
നഗരത്തിരക്കുകളിൽ നിന്ന് മാറി ഗ്രാമങ്ങളിലൂടെ ഒരു യാത്ര..
- Finance
കസവ് മുണ്ടും സാരിയുമണിഞ്ഞ് നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി അഭിജിത് ബാനര്‍ജിയും ഭാര്യയും
- Sports
ഐ ലീഗ്; ആദ്യ ജയവുമായി ഈസ്റ്റ് ബംഗാള്‍, ചെന്നൈയെ അട്ടിമറിച്ച് പഞ്ചാബ്
- Automobiles
കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്കൗണ്ടുമായി നിസാൻ
- Lifestyle
ഇന്നത്തെ ദിവസം മികച്ചതാകുന്നത് ഇവര്‍ക്കാണ്
മികച്ച ഓഫറുകളുമായി ഷവോമിയുടെ ദിപാവലി വിത്ത് എംഐ വിൽപ്പന സെപ്റ്റംബർ 28 മുതൽ
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി 'ദീപാവലി വിത്ത് എംഐ' വിൽപ്പന സെപ്റ്റംബർ 28 ന് ആരംഭിക്കും. വമ്പിച്ച വിലക്കിഴിവ്, ക്യാഷ്ബാക്ക് ഓഫർ എന്നിവ ദീപാവലി സെയിലിലൂടെ കമ്പനി ഷവോമി വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ ദീപാവലി വിൽപ്പന ഷവോമി ഇന്ത്യ ഔദ്യോഗിക ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ഉത്സവ സീസൺ അടുത്തതോടെ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഇ-കൊമേഴ്സ് സൈറ്റുകളും വമ്പിച്ച ഓഫറുകളാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഒരുക്കുന്നത്.

സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 1 മണി മുതൽ ഷവോമി വിൽപ്പന ആരംഭിക്കും. എന്നാൽ ഈ ദീപാവലി സെയിൽ എത്രദിവസത്തേക്കാണ് എന്നകാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്മാർട്ട്‌ഫോണുകൾ, ടിവികൾ, ഫിറ്റ്‌നെസ് ബാൻഡുകൾ, മറ്റ് സ്മാർട്ട് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി എംഐ സ്മാർട്ട് ഉൽപ്പന്നങ്ങൾക്ക് 'ദീപാവലി വിത്ത് എംഐ' വിൽപ്പനയിലൂടെ മികച്ച ഡീലുകളും ഡിസ്കൌണ്ടുകളും ലഭ്യമാക്കുന്നുണ്ട്. ഒപ്പം തന്നെ ഭാഗ്യമുള്ള ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങളും ലഭിക്കും.

'ദീപാവലി വിത്ത് എംഐ' സെയിലിനൊപ്പം എംഐ ബാൻഡ് 4ൻറെ വിൽപ്പനയും നടക്കും. ഇന്ത്യയിൽ 2,299 രൂപയാണ് എംഐ ബാൻഡ്4 ൻറെ വില. എംഐ ബാൻഡ് 4 കളർ ഡിസ്‌പ്ലേയോടും അതിൻറെ മുൻഗാമിയുടേതിന് സമാനമായ ഡിസൈനോടും കൂടിയാണ് പുറത്തിറങ്ങിയത്. പഴയ മോഡലിൽ നിന്നും വ്യത്യസ്തമായി എംഐ ബാൻഡ് 4ന് വാച്ച് ഫെയ്സ് സവിശേഷതയും വിവിധ ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിക്കാനുള്ള സംവിധാനവും മ്യൂസിക്ക് കൺട്രോൾ സിസ്റ്റവും ഉണ്ട്.

എംഐ ബാൻഡ്4 ൻറെ ഒരൊറ്റ ചാർജിൽ 20 ദിവസം വരെ ബാറ്ററിലൈഫ് നീണ്ടുനിൽക്കുമെന്ന് ഷവോമി അവകാശപ്പെടുന്ന 134mAh ബാറ്ററിയാണ് ലോഞ്ചിൽ കമ്പനി മുഖ്യ സവിശേഷതയായി കാണിച്ചത് . ഗാഡ്ജറ്റ്സുകളിൽ ഷവോമിയുടെ ഈ ബാൻറ് സീസണിലെ മികച്ച വിൽപ്പനയുള്ള മോഡലുകളിലൊന്നായി മാറുമെന്നാണ് റിപ്പോർട്ടുകൾ. ഷിയോമി എംഐ ബാൻഡ് 4 നും ദീപാവലി സെയിലിൽ വിലകിഴിവ് നൽകാൻ സാധ്യതയുണ്ട്.

ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയുടെ വരാനിരിക്കുന്ന ഫെസ്റ്റിവൽ സെയിലുകളുമായി ഷവോമി 'ദീപാവലി വിത്ത് എംഐ സെയിൽ ഒത്തുപോകും. ഇന്ത്യൻ ഓൺലൈൻ വിപണിയിലെത്തുന്ന മറ്റ് വിൽപ്പനകളുമായി മത്സരിക്കാൻ പോന്ന ഓഫറുകൾ ഷവോമി നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പനയ്ക്കും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനും ഒരു ദിവസം മുമ്പ് ഷിയോമിയുടെ ദീപാവലി വിൽപ്പന ആരംഭിക്കും.

സെപ്റ്റംബർ 29 ന് നടക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്റ്റംബർ 28 ന് പ്രൈം അംഗങ്ങൾക്കായി തുറക്കും. എല്ലാ ഉപയോക്താക്കൾക്കും അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണി മുതൽ ഓഫർ ലഭ്യമാകും. ഒക്ടോബർ 4 ന് അവസാനിക്കുന്ന സെയിൽ അഞ്ച് ദിവസത്തേക്കാണ് ഉണ്ടാവുക. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വിപണിയിലെ ഏറ്റവും പുതിയവ ഉൾപ്പെടെ ഗാർഹിക വീട്ടുപകരണങ്ങൾക്കും ടെലിവിഷനുകൾക്കും 75 ശതമാനം വരെ കിഴിവ് നൽകുന്നതായി ആമസോൺ പരസ്യപ്പെടുത്തി. മുൻനിര ബ്രാൻഡുകളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകളിൽ ഈ റീട്ടെയിൽ ഭീമൻ 40 ശതമാനം കിഴിവാണ് നൽകുന്നത്.

സെപ്റ്റംബർ 29 ന് ആമസോണിനൊപ്പം ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പനയും ആരംഭിക്കും. ഒക്ടോബർ 6 വരെ ആറ് ദിവസത്തേക്കാണ് ബിഗ് ബില്ല്യൺ വിൽപ്പന ഉണ്ടാവുക. ഷവോമി റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ എന്നിവയിൽ ഫ്ലിപ്പ്കാർട്ട് വൻ ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ കൂടുതൽ ഓഫറുകളും കമ്പനി നൽകുന്നുണ്ട്. എല്ലാ വിൽപ്പനകളും ആരംഭിച്ച് കഴിയുമ്പോൺ കൂടുതൽ താരതമ്യങ്ങൾ വായനക്കാർക്ക് പ്രതീക്ഷിക്കാം.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090