Home
News

15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും; SU7 കാറുകൾ പുറത്തിറക്കി ഷവോമി, വിലയും വിവരങ്ങളും അറിയാം

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമി ഇലക്ട്രിക് കാർ നിർമ്മിക്കുന്നു എന്ന വാർത്ത വളരെ ആഘോഷത്തോടെയാണ് ടെക് ലോകം ഏറ്റെടുത്തത്. ഇപ്പോളിതാ ഈ കാറുകൾ ഔദ്യോ​ഗികമായി പുറത്തിറക്കിയിരിക്കുകയാണ് ഷവോമി SU7 , SU7 പ്രോ, SU7 മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ആണ് ഷവോമി ഈ കാറുകൾ പുറത്തിറക്കിയിരിക്കുന്നത്.

ചൈനയിൽ ആയിരിക്കും ഈ കാർ ആദ്യം വിൽപനയ്ക്ക് എത്തുക. മെയ് മാസത്തോടെ ഈ കാറുകൾ ഉപയോക്താക്കൾക്ക് വാങ്ങാൻ സാധിക്കും എന്നാണ് ഷവോമിയുടെ സിഇഒ ലെയ് ജുൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് ശേഷമെ മറ്റ് രാജ്യങ്ങളിലേക്ക് ഷവോമി ഈ കാറുകൾ എത്തിക്കു. ടെസ്‌ല മോഡൽ 3 യുമായി താരതമ്യം ചെയ്താണ് ലെയ് ജുൻ ഷവോമി SU7 കാറുകൾ അവതരിപ്പിച്ചത്.

SU7 കാറുകൾ പുറത്തിറക്കി ഷവോമി, വിലയും വിവരങ്ങളും അറിയാം

MOST READ: ഇനി ​യുഎഇയിൽ നിന്ന് ​ഗൂ​ഗിൾപേ, ഫോൺപേ വഴി നാട്ടിലേക്ക് പണം അയയ്ക്കാം; എങ്ങനെയെന്ന് പരിശോധിക്കാം

കാറിന്റെ അടിസ്ഥാന മോ‍ഡലിന് 215,900 ചൈനീസ് യുവാൻ ആയിരിക്കും വില. അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 24,90,413 രൂപ. SU7 പ്രോ മോഡലിന് ആകട്ടെ 245,900 യുവാൻ ആയിരിക്കും വില. അതായത് ഏകദേശം 28,36,464 രൂപ. രണ്ട് വേരിയന്റിനും രണ്ട് വ്യത്യസ്ത ഫീച്ചറുകൾ ആണ് ഷവോമി നൽകിയിരിക്കുന്നത്. 20 വർഷത്തിനുള്ളിൽ തന്നെ അഞ്ച് മികച്ച കാർ നിർമ്മാതാക്കളുടെ പട്ടികയിൽ ഇടം പിടിക്കാനാണ് ഷവോമി ശ്രമിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

ഇതിൽ അടിസ്ഥാന മോഡലായ SU7 വെറും 2.78 സെക്കൻഡ് സമയം കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേ​ഗത കൈവരിക്കും എന്നാണ് ഷവോമി അവകാശപ്പെടുന്നത്. കാറിന്റെ പരമാവധി വേ​ഗത മണിക്കൂറിൽ 210 കിലോമീറ്റർ ആയിരിക്കുമെന്നും കമ്പനി പറയുന്നു. ഡ്യുവൽ മോട്ടറുകളാണ് ഈ കാറിനായ ഷവോമി തയ്യാറാക്കിയിരിക്കുന്നത്. ടെസ്ലയുടെ പുതിയ സൈബർട്രക്കിന് സമാനമായ പെർഫോമൻസാണ് ഷവോമി ഈ കാറിലൂടെ അവകാശപ്പെടുന്നത്.

SU7 കാറുകൾ പുറത്തിറക്കി ഷവോമി, വിലയും വിവരങ്ങളും അറിയാം

MOST READ: അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്

ഒരു ഫുൾ ചാർജിൽ 700 മുതൽ 900 കിലോമീറ്റർ വരെ ഈ കാറുകൾ ഓടുമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. 73.6 kWh ബാറ്ററിയാണ് SU7ന്റെ അടിസ്ഥാന മോഡലിന് ഷവോമി നൽകിയിരിക്കുന്നത്. പ്രോ മോഡലിന് ആകട്ടെ 94.3 kWh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ഏറ്റവും ഉയർന്ന വേ​ഗത എന്നത് മണിക്കൂറിൽ 265 കിലോമീറ്റർ ആയിരിക്കും. ഇവയ്ക്ക് പുറമെ SU7 മാക്സ് എന്ന പേരിലും ഒരു ടോപ് എൻ‍ഡ് വേരിയന്റും ഷവോമി പുറത്തിറക്കിയിട്ടുണ്ട്.

101 kWh ബാറ്ററിയാണ് ഈ ടോപ് എൻഡ് വേരിയന്റിന് ഷവോമി നൽകിയിരിക്കുന്നത്. 900 കിലോമീറ്റർ റേഞ്ചിന് അനുയോജ്യമായ കാർ ആയിരിക്കും ഇത്. ഈ കാറിന് 299,900 യുവാൻ മുതൽ ആയിരിക്കും വില ആരംഭിക്കുന്നത്. അതായത് ഇന്ത്യൻ വിപണിയിലെ 34,59,356 രൂപ. ഹാലോ ടെയിൽ ലൈറ്റുകൾ, ആക്റ്റീവ് റിയർ സ്‌പോയിലർ, മറഞ്ഞിരിക്കുന്ന ഡോർ ഹാൻഡിൽ എന്നിവയെല്ലാമാണ് ഈ കാറുകളുടെ ഡിസൈനിൽ എടുത്തു പറയേണ്ട സവിശേഷതകൾ.

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ സ്മാർട്ട് ഉപകരണങ്ങൾ എല്ലാം മികച്ച രീതിയിൽ സംയോജിപ്പിക്കാൻ സാധിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ Hyper OSഉം ഈ കാറിനായി ഷവോമി നൽകിയിട്ടുണ്ട്. റാപ്പറൗണ്ട് കോക്ക്‌പിറ്റ്, ഡ്രൈവർ അസിസ്റ്റൻസ് തുടങ്ങിയ ആധുനീക ഫീച്ചറുകളും ഈ കാറിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. നേരത്തെ ബാഴ്‌സലോണയിൽ നടന്ന വേൾഡ് മൊബൈൽ കോൺ​ഗ്രസിൽ ഷവോമി ഈ കാർ പ്രദർശനത്തിന് എത്തിച്ചിരുന്നു.

അതേ സമയം ഷവോമിയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ. ആയതിനാൽ തന്നെ ഷവോമിയുടെ കാർ ചൈനയിൽ എത്തി കഴിഞ്ഞാൽ ഉടൻ തന്നെ ഇന്ത്യയിലും എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രോണിക് കാറുകൾ പ്രോത്സാഹിപ്പിക്കണം എന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനവും ഒരു പക്ഷെ ഈ കാറിന്റെ വരവ് നേരത്തെയാക്കാൻ സാധ്യത ഉണ്ട്. ടെസ്ലയും അധികം വൈകാതെ തന്നെ ഇന്ത്യയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
This car will go on sale in China first. Xiaomi CEO Lei Jun has revealed that users will be able to buy these cars by May. After this, Xiaomi will deliver these cars to other countries. Lei Jun compared Xiaomi SU7 cars to Tesla Model 3.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X