മൊബൈല്‍ ഫോണ്‍ണുകള്‍ ബ്രെയിന്‍ ക്യാന്‍സറിനു കാരണമാകുമോ?

Written By:

എല്ലാവരുടേയും നിത്യജീവിതത്തിന്റെ ഭഗമായി മാറിയിരിക്കുകയാണ് മൊബൈല്‍ ഫോണുകള്‍. ചെറിയ കുട്ടികള്‍ വരെ അത് എടുത്ത് കളിക്കുന്ന കാലമാണ്. എന്നാല്‍ എല്ലാവരുടേയും മനസ്സിലെ ആശങ്ക മൊബൈല്‍ ഫോണ്‍ണുകള്‍ ബ്രെയിന്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ ഇല്ലയോ എന്നാണ്?

മൊബൈല്‍ ഫോണ്‍ണുകള്‍ ബ്രെയിന്‍ ക്യാന്‍സറിനു കാരണമാകുമോ?

എന്നാല്‍ ഇപ്പോള്‍ പഠനങ്ങള്‍ തെളിയിച്ചിരിക്കുകയാണ് മൊബൈല്‍ ഫോണുകളും ബ്രെയിന്‍ ക്യാന്‍സറും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്ന്. സിഡ്‌നി സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ ആണ് 1987-2012 വരെയുളള പഠനത്തില്‍ തെളിയിച്ചത്. ഇതില്‍ ബ്രെയിന്‍ ക്യാന്‍സര്‍ ബാധിച്ച 19,858 പുരുഷന്‍മാരേയും 14,222 സ്ത്രീകളിലുമാണ് പഠനങ്ങള്‍ നടത്തിയത്. സാധാണ ബ്രെയിന്‍ ക്യാന്‍സര്‍ വരുന്നത് 70 വയസ്സിനു മുകളിലുളള പുരുഷന്‍മാരിലാണെന്ന് പഠനങ്ങള്‍ പറയുന്നു, എന്നാല്‍ അത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതു കാരണം അല്ലന്നാണ് അവര്‍ പറയുന്നത്.

മൊബൈല്‍ ഫോണ്‍ണുകള്‍ ബ്രെയിന്‍ ക്യാന്‍സറിനു കാരണമാകുമോ?

എന്നാല്‍ ബ്രെയിന്‍ ക്യാന്‍സറിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കുകയാണ് ഗവേഷകര്‍ അതു കൂടാതെ മൊബൈല്‍ ഫോണുകള്‍ ബ്രെയിന്‍ ക്യാന്‍സറും തമ്മിലുളള ബന്ധത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങളും നടക്കുന്നു.

കൂടുതല്‍ വായിക്കാന്‍: DNA ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും ചെറിയ തെര്‍മോമീറ്റര്‍ ഉണ്ടാക്കി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot