കൊവിഡ്-19മായി ബന്ധപ്പെട്ട ട്വീറ്റുകളിലെ വിവരങ്ങൾ ശരിയാണോ എന്നറിയാൻ കൊവിഡ് വെരിഫൈഡ്

|

സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിൽ എത്രത്തോളം വിശ്വാസ്യത ഉണ്ട് എന്ന ചോദ്യം ഏറ്റവും പ്രസക്തമാകുന്ന സന്ദർഭമാണ് കൊവിഡ് കാലം. കൊവിഡ്-19 സംബന്ധിച്ച വിവരങ്ങൾ ആക്സസ് ചെയ്യുന്ന പ്രധാന സാമൂഹ്യമാധ്യമങ്ങളിലൊന്നാണ് ട്വിറ്റർ. ഓക്സിജൻ വിതരണം, മരുന്ന്, ആശുപത്രിയിലെ കിടക്കകളുടെ ലഭ്യത മുതലായ വിവരങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കുന്നുണ്ട്. ഈ വിവരങ്ങളെല്ലാം ശരിയാണോ എന്ന സംശയവും നമുക്ക് ഉണ്ടായേക്കാം. ഈ അവസരത്തിലാണ് കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്ന കൊവിഡ് വെരിഫൈഡിന്റെ പ്രസക്തി.

 

എന്താണ് കൊവിഡ് വെരിഫൈഡ് ?

എന്താണ് കൊവിഡ് വെരിഫൈഡ് ?

കൊവിഡ്-19 സംബന്ധിച്ച ട്വീറ്റുകൾ പരിശോധിച്ചുറപ്പിക്കുന്നതോ പഴയതാണെന്ന് സ്ഥിരീകരിക്കുന്നതോ ആയ ഒരു പുതിയ ക്രൗഡ്സോഴ്‌സ് ടൂളാണ് കൊവിഡ് വെരിഫൈഡ്. ഈ പുതിയ ടൂൾ അവതരിപ്പിച്ചത് ശിഖർ സക്‌സേനയാണ്. ധാരാളം ആളുകൾ ട്വിറ്ററിനോട് വെരിഫൈഡ് ബട്ടൺ ആവശ്യപ്പെടുന്നുണ്ട്. ഈ സന്ദർഭത്തിലാണ് കൊവിഡ് വെരിഫൈഡ് അവതരിപ്പിച്ചത് എന്ന് സക്സേന ട്വീറ്റ് ചെയ്തു.

കൂടുതൽ വായിക്കുക: കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം

കൊവിഡ് വെരിഫൈഡ് പ്രവർത്തിക്കുന്നതെങ്ങനെ?

ഓരോ ട്വീറ്റിന്റെയും കൃത്യതയും പഴക്കവും തിരിച്ചറിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ കോവിഡ് വെരിഫൈഡ് ടൂൾ ഈ പ്രക്രീയ ലളിതമാക്കുന്നു. കോവിഡ് വെരിഫൈഡ് പ്രവർത്തിക്കുന്നത് ട്വിറ്റർ എപിഐ ഉപയോഗിച്ചാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട കീവേഡുകളുടെ സഹായത്തോടെ സമീപകാല ട്വീറ്റുകൾ ലഭ്യമാക്കുന്നതിനാണ് ട്വിറ്റർ എപിഐ ഉപയോഗിക്കുന്നത്.

ട്വീറ്റുകൾ
 

വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് ട്വീറ്റുകൾ പരിശോധിച്ച ആർക്കും ഇവ വെരിഫൈഡ് ആണോ എന്നോ പഴയത് ആണോ എന്നോ അടയാളപ്പെടുത്താൻ കഴിയും. ഈ പ്രോസസ്സ് ഉപയോഗിച്ച് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തിയ ട്വീറ്റുകൾ മുകളിൽ കാണിക്കുന്നു. പഴയ ട്വീറ്റുകൾ ആളുകളിലേക്ക് എത്തിക്കുന്നതിന് പകരം പ്രസക്തവും പരിശോധിച്ചതുമായ വിവരങ്ങളുള്ള ട്വീറ്റുകൾ ആളുകളിലേക്ക് കൂടുതലായി എത്തിക്കാൻ ഇത് സഹായിക്കുന്നു.

കൂടുതൽ വായിക്കുക: കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?കൂടുതൽ വായിക്കുക: കോവിഡ് രോഗബാധിതനായ ഒരാൾക്ക് ആവശ്യമുള്ള സംവിധാനങ്ങൾ എവിടെ ലഭ്യമാകുമെന്ന് എങ്ങനെ തിരയാം ?

കൊവിഡ് വെരിഫൈഡ് എങ്ങനെ ഉപയോഗിക്കാം?

കൊവിഡ് വെരിഫൈഡ് എങ്ങനെ ഉപയോഗിക്കാം?

കൊവിഡുമായി ബന്ധപ്പെട്ട് സഹായം ആവശ്യപ്പെടുന്ന ട്വീറ്റുകളും സഹായം നൽകുന്നതിനായുള്ള ട്വീറ്റുകളും നിരവധി വരുന്നുണ്ട്. എന്നാൽ ഇതിൽ നിങ്ങളുടെ പ്രദേശത്ത് പ്രസക്തമാകുന്ന ട്വീറ്റുകൾ തിരഞ്ഞെടുക്കുന്നത് എളുപ്പമാകില്ല. ഈ അവസരത്തിൽ കൊവിഡ് വെരിഫൈഡ് വളരെ ഉപയോഗപ്രദമാണ്. ഇത് വളരെ ലളിതമായി ആക്സസ് ചെയ്യാനും കഴിയും

ഘട്ടം 1: covidverified.in എന്ന ലിങ്ക് ഓപ്പൺ ചെയ്യുക. നിങ്ങളുടെ സിറ്റിയും നിങ്ങൾക്ക് ആവശ്യമുള്ള ഓക്സിജൻ, ബെഡ്, പ്ലാസ്മ പോലുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കുക.

ഘട്ടം 2: സെർച്ച് തിരഞ്ഞെടുക്കുക, ഏറ്റവും പ്രസക്തവും പരിശോധിച്ചുറപ്പിച്ചതുമായ ട്വീറ്റുകളുടെ പട്ടിക ചാർട്ടിന് മുകളിൽ കാണാം.

വെരിഫൈഡ്

കോവിഡ് വെരിഫൈഡിലൂടെ വെരിഫൈഡ് ചെയ്തതും പഴയതുമായവയുടെ നമ്പറുകൾ പ്രത്യേകം എടുത്ത് കാണിക്കുന്നുണ്ട്. ഇത് ഉപയോക്താക്കൾക്ക് അതിന്റെ കൃത്യതയെക്കുറിച്ച് വ്യക്തമായി അറിയാൻ സഹായകമാവുന്നു. ട്വീറ്റുകളിൽ വെരിഫൈഡ്, പഴയത് എന്നിവ ആർക്കും അടയാളപ്പെടുത്താൻ കഴിയും. ഇത് കൂടുതൽ വെരിഫൈഡ് ചെയ്ത വിവരങ്ങളെ കൂടുതലായി ആളുകളിൽ എത്തിക്കാൻ സഹായിക്കുന്നു.

കൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
CovidVerified is a tool that verifies the information in tweets related to Covid-19. This will allow us to find tweets that contain the most relevant information.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X