ഫേസ്ബുക്ക്, ട്വിറ്റർ അക്കൌണ്ടുകൾ നിരോധിച്ചതോടെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങാൻ ട്രംപ്

|

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കാലാവധി അവസാനിക്കുന്ന കാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് സോഷ്യൽ മീഡിയ അക്കൌണ്ടുകൾ നിരോധിക്കപ്പെട്ടത്. മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയാണ് ട്രംപിന്റെ അക്കൌണ്ടുകൾ നിരോധിച്ചത്. ഇതിന് പിന്നാലെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കാൻ ഒരുങ്ങുകയാണ് ട്രംപ്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ തന്നെ ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

ട്രംപിന്റെ സോഷ്യൽ മീഡിയ

ട്രംപിന്റെ സോഷ്യൽ മീഡിയ

ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൈകാര്യം ചെയ്യുന്ന ജേസൺ മില്ലറാണ് ട്രംപ് സ്വന്തമായൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങുമെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് കളി മാറാൻ പോവുകയാണെന്നും പ്രസിഡന്റ് ട്രംപ് കൃത്യമായി എന്താണ് ചെയ്യുന്നതെന്ന് കാണാൻ എല്ലാവരും കാത്തിരിക്കുകയാണെന്നും അത് അദ്ദേഹത്തിന്റെ സ്വന്തം പ്ലാറ്റ്ഫോം ആയിരിക്കുമെന്നും ജോസൺ മില്ലർ വ്യക്തമാക്കി.

കൂടുതൽ വായിക്കുക: ജിയോ 4ജിയുടെ ഡൌൺലോഡ് വേഗത വൻതോതിൽ കുറഞ്ഞു, വിഐയ്ക്ക് നേട്ടംകൂടുതൽ വായിക്കുക: ജിയോ 4ജിയുടെ ഡൌൺലോഡ് വേഗത വൻതോതിൽ കുറഞ്ഞു, വിഐയ്ക്ക് നേട്ടം

ട്രംപ്

പ്രസിഡന്റ് ട്രംപ് വാഷിംഗ്ടൺ നഗരം വിട്ട് ഈ വർഷം ആദ്യം ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ട് ഹോമിലേക്ക് താമസം മാറിയിരുന്നു. ഇതിന് ശേഷം അദ്ദേഹം സജീവമല്ലെങ്കിലും ഒരു പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നതുൾപ്പെടെ നിരവധി പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും മാർ-ല-ലാഗോയിൽ നിരവധി മീറ്റിംഗുകൾ നടക്കുന്നുണ്ടെന്നും മില്ലർ വെളിപ്പെടുത്തി. എന്നാൽ ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പുതിയ പ്ലാറ്റ്ഫോം
 

ട്രംപിന്റെ ഈ പുതിയ പ്ലാറ്റ്ഫോം വലുതായിരിക്കുമെന്നും ആളുകൾ അത് ആഗ്രഹിക്കുന്നുനെമ്മും അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളെ ഈ പുതിയ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുമെന്നും മില്ലർ പറഞ്ഞു. താൻ സോഷ്യൽ ഈ മീഡിയ പ്രോജക്റ്റിൽ വ്യക്തിപരമായി ഇടപെട്ടിട്ടുണ്ടോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സോഷ്യൽ മീഡിയയെ പ്രകോപനപരമായി ഉപയോഗിച്ച ചുരുക്കം ചില അമേരിക്കൻ പ്രസിഡന്റുമാരിൽ ഒരാളാണ് ട്രംപ്. ഇത് അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്തെ തന്നെ ബാധിച്ചു.

കൂടുതൽ വായിക്കുക: എൽ‌ജി സ്മാർട്ട്‌ഫോൺ ബിസിനസ് അവസാനിപ്പിക്കുന്നു: റിപ്പോർട്ട്കൂടുതൽ വായിക്കുക: എൽ‌ജി സ്മാർട്ട്‌ഫോൺ ബിസിനസ് അവസാനിപ്പിക്കുന്നു: റിപ്പോർട്ട്

 ട്വിറ്റർ

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ 88 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ട്രംപിനുള്ളത്. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ട്രംപ് വളരെ പ്രശസ്തനായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും ട്രപിന് ധാരാളം ഫോളോവേഴ്സ് ഉണ്ട്. ഇതിനൊപ്പം യൂട്യൂബിൽ ഒരു അക്കൌണ്ടും ട്രംപിനുണ്ട്. ഇതിൽ മിക്കവാറും പ്ലാറ്റ്ഫോമുകളിലെയും അക്കൌണ്ടുകൾ സസ്‌പെൻഷനും നിരോധനവും നേരിട്ടിട്ടുണ്ട്. യുഎസ് ക്യാപിറ്റൽ ആക്രമിക്കാനും റാലിയിൽ പങ്കെടുക്കാനും ആളുകളെ പ്രോത്സാഹിപ്പിച്ച ട്വിറ്ററാണ് ട്രംപിന്റെ സോഷ്യൽ മീഡിയ വിവാദങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്.

സോഷ്യൽ മീഡിയ

ഇതിന് പിന്നാലെ ജനുവരി 6ന് ഇവന്റ്, ഫേസ്ബുക്ക്, യൂട്യൂബ്, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലും ട്രപിന്റെ അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എങ്കിലും ഇപ്പോഴും ട്രംപിന് വലിയ സ്വാധീനമാണ് അമേരിക്കയിൽ ഉള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വൻതോതിൽ ഉപയോഗിച്ച ട്രംപിന്റെ പുതിയ നീക്കം അമേരിക്കൻ രാഷ്ട്രീയത്തെ പോലും ബാധിക്കുന്ന കാര്യമാണ്. നവംബറിൽ ജോ ബിഡനോട് പരാജയപ്പെട്ടെങ്കിലും ട്രംപ് ഇപ്പോഴും റിപ്പബ്ലിക്കൻ പാർട്ടിയിൽ സ്വാധീനം ചെലുത്തുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കാനായിരിക്കും ഇനി ട്രംപിന്റെ ശ്രമം. ഇതിന് ആക്കം കൂട്ടാൻ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ശ്രമിച്ചേക്കും.

കൂടുതൽ വായിക്കുക: ജിയോ 5ജി ഫോൺ, ജിയോബുക്ക് ലാപ്‌ടോപ്പ് എന്നിവ ഈ വർഷം തന്നെ പുറത്തിറങ്ങുംകൂടുതൽ വായിക്കുക: ജിയോ 5ജി ഫോൺ, ജിയോബുക്ക് ലാപ്‌ടോപ്പ് എന്നിവ ഈ വർഷം തന്നെ പുറത്തിറങ്ങും

Most Read Articles
Best Mobiles in India

English summary
The ban on social media accounts was the biggest crisis facing former US President Donald Trump.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X