ഇനി റീൽസ് കൂടുതൽ അടിപൊളിയാക്കാം, പുതിയ ടൂൾസുമായി ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും

|

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും തങ്ങളുടെ പ്ലാറ്റ്ഫോമിൽ റീൽസിനായി പുതിയ ടൂളുകൾ കൊണ്ടുവരുന്നു. ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ടോക്ക് അതിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ പേരിൽ ഇന്ത്യയിലേക്ക് തിരികെ എത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മെറ്റയുടെ ഈ നീക്കം. റീൽസ് കൂടുതൽ രസകരമാക്കാനായി പുതിയ എഡിറ്റിങ് ടൂളുകളാണ് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും അവതരിപ്പിച്ചിരിക്കുന്നത്.

 

റീൽസ്

പുതിയ റീൽസ് ഫീച്ചറുകൾ ക്രിയേറ്റർമാർക്ക് കൂടുതൽ എഡിറ്റിംഗ് ടൂളുകൾ നൽകുക മാത്രമല്ല ചെയ്യുന്നത്. ദൈർഘ്യമേറിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനും അപ്‌ലോഡുകൾ ഷെഡ്യൂൾ ചെയ്യാനും ഉപയോക്താക്കളെ പുതിയ ഫീച്ചറുകൾ സഹായിക്കുന്നു. ടിക്ടോക്കിന്റെ തിരിച്ച് വരവ് മുന്നിൽ കണ്ടാണ് ഫേസ്ബുക്ക് ഇത്തരം നടപടികളിലേക്ക് കടക്കുന്നത്. റീൽസ് കൂടുതൽ രസകരമാക്കാനും ആളുകളെ കൂടുതലായി റീൽസിലേക്ക് അടുപ്പിക്കാനും മെറ്റ ശ്രമിക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിലെ റീൽസിൽ വരുന്ന പുതിയ ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ഇനി പ്രായം പറയാതെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കില്ല; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രംഇനി പ്രായം പറയാതെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കില്ല; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ഫേസ്ബുക്കിലെ റീൽസിൽ പുതിയ സവിശേഷതകൾ

ഫേസ്ബുക്കിലെ റീൽസിൽ പുതിയ സവിശേഷതകൾ

ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകളിലെ ഫേസ്ബുക്ക് ആപ്പിൽ റീൽസ് ഉണ്ടാക്കി ഷെയർ ചെയ്യുന്നതിന് പുറമേ ഫേസ്ബുക്കിന്റെ ക്രിയേറ്റർ സ്റ്റുഡിയോ വഴി വെബ് ബ്രൗസറുകളിലൂടെ ഫേസ്ബുക്ക് റീൽസ് ക്രിയേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും പബ്ലിഷ് ചെയ്യാനും ഉപയോക്താക്കൾക്ക് ഇനി മുതൽ കഴിയും. മെറ്റാ ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതുകൂടാതെ ഫേസ്ബുക്കിൽ റീൽസ് ഷെഡ്യൂൾ ചെയ്യാനും ഉപയോക്താക്കൾക്ക് ഇനി മുതൽ സാധിക്കും.

റീൽസിലെ ക്ലിപ്പുകൾ
 

പബ്ലിഷ് ചെയ്തതും ദൈർഘ്യമേറിയതുമായ വീഡിയോകളിൽ നിന്ന് ക്ലിപ്പുകൾ എടുക്കുന്നതിനും അവ ക്രിയേറ്റർ സ്റ്റുഡിയോ വഴി ഫെയ്‌സ്ബുക്ക് റീലിലേക്ക് സുഗമമായി എഡിറ്റ് ചെയ്ത് ചേർക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന ഒരു പുതിയ ഫീച്ചറും ഫേസ്ബുക്ക് ഡെസ്‌ക്‌ടോപ്പ് ആപ്പിൽ മെറ്റ അവതരിപ്പിക്കുന്നു. ഗെയിമിങ് വീഡിയോ ക്രിയേറ്റർമാർക്കായി അവരുടെ ലൈവ് കണ്ടന്റിൽ നിന്ന് നേരിട്ട് ഷോർട്ട്-ഫോം റീലുകൾ ഉണ്ടാക്കാൻ സാധിക്കുന്ന വിധത്തിലുള്ള പുതിയ എഡിറ്റിങ് ടൂളുകൾ കമ്പനി പുറത്തിറക്കുന്നുണ്ട്.

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ?, റിക്കവർ ചെയ്യാൻ വളരെ എളുപ്പംഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ?, റിക്കവർ ചെയ്യാൻ വളരെ എളുപ്പം

പുതിയ ഓഡിയോ ടൂളുകൾ

ഫേസ്ബുക്ക് റീൽസ് ഇപ്പോൾ ഉപയോക്താക്കൾക്ക് റെക്കോർഡിങുകൾ വോയിസ്‌ഓവറുകളായി നൽകാനുള്ള സംവിധാനം ഒരുക്കുന്നു. ഇതുവഴി ആളുകൾക്ക് അവരുടെ വീഡിയോകൾക്ക് വിവരണം നൽകാൻ സാധിക്കും. വീഡിയോ ക്ലിപ്പുകൾ പ്രിയപ്പെട്ട പാട്ടിന്റെ ബീറ്റിലേക്ക് സിങ്ക് ചെയ്യാൻ സഹായിക്കുന്ന സൗണ്ട് സിങ്ക് എന്ന സവിശേഷതയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. "ടെക്‌സ്‌റ്റ് ടു സ്‌പീച്ച് ഉപയോഗിച്ച് നിങ്ങളുടെ റീൽസിലെ ടെക്‌സ്‌റ്റ് റീഡുചെയ്യുന്ന നിരവധി ഡിജിറ്റൽ വോയ്‌സുകളിലൊന്നും നിങ്ങൾക്ക് ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഇൻസ്റ്റാഗ്രാം റീൽസിലെ സവിശേഷതകൾ

ഇൻസ്റ്റാഗ്രാം റീൽസിലെ സവിശേഷതകൾ

ഇൻസ്റ്റാഗ്രാമിലെ റീൽസിന്റെ ദൈർഘ്യം 60 സെക്കൻഡിൽ നിന്ന് 90 സെക്കൻഡായി ഉയർത്തിയിട്ടുണ്ട്. ഇത് ക്രിയേറ്റർമാർക്ക് അവരുടെ കണ്ടന്റിലെ ആശയം വ്യക്തമാക്കാൻ കൂടുതൽ സമയം നൽകുന്നു. ഇത് കൂടാതെ സ്റ്റിക്കറുകളും റീൽസിൽ അവതരിപ്പിക്കുന്നു. റീൽസിലേക്ക് ഏറ്റവും ജനപ്രിയമായ സ്റ്റോറീസ് സ്റ്റിക്കറുകൾ കൊണ്ടുവരുന്നുണ്ടെന്നും മെറ്റ വ്യക്തമാക്കി. ഇതിൽ ഇലക്ഷൻ സ്റ്റിക്കറുകൾ, ക്വിസ് സ്റ്റിക്കറുകൾ, ഇമോജി സ്ലൈഡർ സ്റ്റിക്കറുകൾ എന്നിവ ഉൾപ്പെടുന്നു.

ഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രംഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ക്രിയേറ്റർമാർ

ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ റീൽസ് ക്രിയേറ്റർമാർക്ക് അവരുടെ സ്വന്തം ഓഡിയോ ഇൻസ്റ്റാഗ്രാം റീൽസിൽ നേരിട്ട് ഡൌൺലോഡ് ചെയ്യാൻ കഴിയുമെന്ന് മെറ്റ വ്യക്തമാക്കി. നിങ്ങളുടെ ക്യാമറ റോളിലുള്ള കുറഞ്ഞത് 5 സെക്കൻഡ് ദൈർഘ്യമുള്ള ഏത് വീഡിയോയിൽ നിന്നും കമന്ററിയോ പശ്ചാത്തല ശബ്‌ദമോ ചേർക്കാൻ ഇംപോർട്ട് ഓഡിയോ ഫീച്ചർ ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ പുതുതായി വരുന്ന മറ്റൊരു ഫീച്ചർ ടെമ്പ്ലൈറ്റ് ആണ്. നിങ്ങൾ കണ്ട ഒരു റീലിന്റെ അതേ ഘടന ഉപയോഗിച്ച് സ്വന്തം റീൽസ് ഉണ്ടാക്കാൻ അനുവദിക്കുന്ന ടെംപ്ലേറ്റുകൾ എന്ന ഫീച്ചറും ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിക്കുന്നുണ്ടെന്ന് മെറ്റ വ്യക്തമാക്കി.

Best Mobiles in India

English summary
Instagram and Facebook, popular social media platforms owned by Meta, are bringing new tools for reels on their platform.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X