കോളേജ് വിദ്യാർത്ഥികൾക്കായി ഫേസ്ബുക്കിന്റെ ക്യാമ്പസ് ഫീച്ചർ വരുന്നു

|

ഒരോ അപ്ഡേറ്റിലൂടെയും മികച്ച ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്കലെ തൃപ്തിപ്പെടുത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക്. ഇപ്പോഴിതാ കോളേജ് വിദ്യാർത്ഥികൾക്ക് അവരുടെ കോളേജ് ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാനും അവരുടെ കോളേജിൽ പഠിക്കുന്ന മറ്റുള്ള വിദ്യാർത്ഥികളുമായി ബന്ധപ്പെടാനും സഹായിക്കുന്ന ക്യാമ്പസ് എന്ന പുതിയ സവിശേഷത പരീക്ഷിക്കുകയാണ് കമ്പനി.

വിദ്യാർത്ഥികൾ

വിദ്യാർത്ഥികൾക്ക് അവരുടെ ഗ്രാജുവേഷൻ ബാച്ചിന്റെ വർഷം, മേജർ, മൈനർ സബ്ജക്ടുകൾ തുടങ്ങിയ വിവരങ്ങൾ നൽകികൊണ്ട് ക്യാമ്പസിലെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സാധിക്കും. ഇതിൽ ഫോൺ നമ്പർ നൽകാനുള്ള സവിശേഷതയും കമ്പനിഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കർ ജെയ്ൻ മഞ്ചുൻ വോംഗ് ആണ് ട്വിറ്ററിലൂടെ ഫേസ്ബുക്ക് പരീക്ഷിക്കുന്ന ഈ ഫീച്ചറിനെ സംബന്ധിച്ച വിവരങ്ങൾ ഷെയർ ചെയ്തതത്.

കോളേജ്

കോളേജ് വിദ്യാർത്ഥികളെ ആകർഷിക്കാനായി ഫേസ്ബുക്ക് പദ്ധതിയിടുന്നത് ഇതാദ്യമായല്ല. അമേരിക്കയിലെ കൗമാരക്കാർ ഫേസ്ബുക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിൽ കുറവ് രേഖപ്പെടുത്തുന്നത് കണക്കിലെടുത്താണ് കമ്പനിയുടെ പുതിയ നീക്കം. 2014-15ൽ 71 ശതമാനം കൗമാരക്കാരും ഫേസ്ബുക്ക് ആപ്പ് ഉപയോഗിച്ചിരുന്നു. 2018 ആയപ്പോഴേക്കും ഇത് 51 ശതമാനമായി കുറഞ്ഞു.

കൂടുതൽ വായിക്കുക: കൊവിഡ് നിയന്ത്രിക്കാൻ ഉപയോക്താക്കളുടെ ഡാറ്റ കൈമാറാനൊരുങ്ങി ഫേസ്ബുക്ക്കൂടുതൽ വായിക്കുക: കൊവിഡ് നിയന്ത്രിക്കാൻ ഉപയോക്താക്കളുടെ ഡാറ്റ കൈമാറാനൊരുങ്ങി ഫേസ്ബുക്ക്

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാമും സ്‌നാപ്ചാറ്റും ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുകയും ചെയ്തു. 2018 ലെ പ്യൂ റിസർച്ച് സ്റ്റഡിയുടെ കണക്കുകളിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൌമാരക്കാരുടെ കണക്കുകൾ പുറത്ത് വന്നതിന് ശേഷം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം ഒരേ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരസ്പരം കണ്ടെത്താൻ സാധിക്കുന്ന വിധത്തിലൊരു സവിശേഷത വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വികസിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട ഫീച്ചർ കമ്പനി ഇതുവരെയായി പുറത്തിറക്കിയിട്ടില്ല. ഫേസ്ബുക്ക് ക്യാമ്പസ് ഫീച്ചർ പുറത്തിറക്കുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പിക്കാറായിട്ടില്ല. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കാൻ കമ്പനി അധികം സമയം എടുക്കാറില്ല.

ഡെവലപ്പ്

ഫേസ്ബുക്ക് സാധാരണയായി ഒരു സവിശേഷതയുടെ പരീക്ഷണ ഘട്ടിത്തിനും ഡെവലപ്പ് ചെയ്യുന്നതിനും സമയം എടുക്കുമെങ്കിലും ഒരു ഫീച്ചർ തങ്ങളുടെ പ്ലാറ്റ്ഫോമിൽ കൊണ്ടുവരണമോ എന്ന് തീരുമാനിക്കാൻ ഫേസ്ബുക്ക് അധികം സമയം എടുക്കാറില്ല. എന്തായാലും അധികം വൈകാതെ തന്നെ ഈ പുതിയ സവിശേഷത ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കുക: വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപയോഗത്തിൽ 40 ശതമാനം വർധനവ്കൂടുതൽ വായിക്കുക: വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപയോഗത്തിൽ 40 ശതമാനം വർധനവ്

ഫേസ്ബുക്കിന്റെ കൊറോണ ഹെൽപ്പ്ഡെസ്ക് ചാറ്റ്ബോട്ട്

ഫേസ്ബുക്കിന്റെ കൊറോണ ഹെൽപ്പ്ഡെസ്ക് ചാറ്റ്ബോട്ട്

കൊറോണ കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടലുകൾ നടത്തുന്ന കമ്പനിയാണ് ഫേസ്ബുക്ക്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് മെസഞ്ചറിൽ പുതിയൊരു സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. കൊറോണയുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിനായി ഒരു ചാറ്റ്ബോട്ടാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സർക്കാർ ആരോഗ്യ സംവിധാനങ്ങളോട് സഹകരിച്ചാണ് കമ്പനി ഈ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് സർക്കാരിന് ഡാറ്റ കൈമാറുന്നു

ഫേസ്ബുക്ക് സർക്കാരിന് ഡാറ്റ കൈമാറുന്നു

കൊറോണ വൈറസ് പ്രതിരോധിക്കാനായി സർക്കാർ സംവിധാനങ്ങളെ സഹായിക്കാൻ ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ കൈമാറുന്നു. വൈറസ് എവിടെ പടരുമെന്ന് മുൻകൂട്ടി അറിയാൻ ഉപയോക്താവിൻറെ മൂവ്മെന്റ്സിനെയും ബന്ധങ്ങളെയും കുറിച്ചുള്ള ഡാറ്റയാണ് ഫേസ്ബുക്ക് കൈമാറുക. ആളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലുള്ള ഡാറ്റയാണ് ഗവേഷകർക്ക് നൽകുകയെന്ന് ഫേസ്ബുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: കൊറോണ ബോധവത്കരണത്തിനായി ഫേസ്ബുക്ക് ഹെൽപ്പ്ഡെസ്ക് ചാറ്റ്ബോട്ട് ആരംഭിച്ചുകൂടുതൽ വായിക്കുക: കൊറോണ ബോധവത്കരണത്തിനായി ഫേസ്ബുക്ക് ഹെൽപ്പ്ഡെസ്ക് ചാറ്റ്ബോട്ട് ആരംഭിച്ചു

Best Mobiles in India

English summary
Facebook is reportedly testing a new feature called Campus, where college students can log in with their college ID and connect with others from their college. Students can write down their expected graduation year, their major and minor, even their dorm numbers to connect with others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X