Home
Social media

Facebook: പുതിയ ക്ലിയർ ഹിസ്റ്ററി സംവിധാനവുമായി ഫേസ്ബുക്ക്; അറിയേണ്ടതെല്ലാം

ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് അതിന്റെ സെർവറുകളിലെ ബ്രൌസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കുമെന്ന് കമ്പനിയുടെ സിഇഒ ആയ മാർക്ക് സക്കർബർഗ് നേരത്തെ അറിയിച്ചിരുന്നു. പുതിയ ഫേസ്ബുക്ക് അപ്ഡേറ്റിൽ ഈ സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. ഉപയോക്താക്കൾ ബ്രൌസ് ചെയ്തതിന് അനുസരിച്ച് വ്യക്തിഗതമായി പരസ്യങ്ങൾ നൽകുന്നതിനായി കമ്പനി ബ്രൌസിംഗ് ഹിസ്റ്ററി ഉപയോഗിച്ചിരുന്നു. ഇനി മുതൽ ഇത്തരത്തിൽ ഉപയോഗിക്കാൻ അനുവദിക്കാത്ത രീതിയിൽ ഉപയോക്താക്കൾക്ക് അവരവരുടെ ബ്രൌസിങ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാൻ സാധിക്കും.

സിഇഒ

ഫേസ്ബുക്ക് സിഇഒ ഹിസ്റ്ററി ഡെലീറ്റ് ഫീച്ചർ പ്രഖ്യാപിച്ച് രണ്ട് വർഷം കഴിഞ്ഞാണ് ഫീച്ചർ വന്നിരിക്കുന്നത്. ചൊവ്വാഴ്ച്ച മുതലാണ് ഉപയോക്താക്കൾക്കായി ഓഫ് ഫേസ്ബുക്ക് ആക്ടിവിറ്റി സ്വിച്ച് ലഭ്യമാക്കി തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ തന്നെ അയർലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ ചില രാജ്യങ്ങളിൽ ഈ സേവനം ലഭ്യമായിരുന്നു. ഇപ്പോഴിത് ലോകമെമ്പാടും ലഭ്യമാണ്. ഫേസ്ബുക്ക് മൊബൈൽ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് സെറ്റിങ്സ് മെനുവിൽ ഈ സംവിധാനം ലഭ്യമാകും.

ട്രാക്ക്

നിങ്ങൾ ഫേസ്ബുക്ക് ഉപയോഗിക്കാത്തപ്പോൾ പോലും ഫേസ്ബുക്ക് ട്രാക്കുചെയ്യുന്ന എല്ലാ വെബ്‌സൈറ്റിന്റെയും അപ്ലിക്കേഷന്റെയും ഒരു ലിസ്റ്റ് ഇവിടെ ഉപയോക്താക്കൾക്ക് ഇതിലൂടെ ലഭിക്കും. ഫേസ്ബുക്ക് ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റുകളുടെയും ആപ്പുകളുടെയും ലിസ്റ്റ് കാണിച്ച് തരുന്നതിലൂടെ ഉപയോക്താക്കൾക്ക് അനാവശ്യമെന്ന് തോന്നുന്നത് എടുത്ത് മാറ്റാൻ സാധിക്കും. അത് കൂടാതെ ഇത്തരം ആപ്പുകളുൽ നിന്ന് എങ്ങനെ എത്രതവണ ഡാറ്റ ശേഖരിച്ചു എന്ന വിവരങ്ങളും ലഭ്യമാണ്.

ബ്രൌസ് ഹിസ്റ്ററി

നിങ്ങളുടെ ബ്രൌസ് ഹിസ്റ്ററി എല്ലാം ഇല്ലാതാക്കണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ക്ലിയർ ഹിസ്റ്ററി ബട്ടൺ ക്ലിക്കുചെയ്യാം. ലോഗിൻ ചെയ്യാൻ നിങ്ങൾ ഫേസ്ബുക്ക് അക്കൌണ്ട് ഉപയോഗിക്കുന്ന സേവനങ്ങളിൽ നിന്ന് ഇത് ബ്രൌസ് ഹിസ്റ്ററി ക്ലിയർ ചെയ്യുന്നതിലൂടെ ലോഗ് ഔട്ട് ആക്കുമെന്ന് ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും. ഉപയോക്താക്കൾക്ക് വീണ്ടും ഇത്തരം സേവനങ്ങളിലേക്ക് ഫേസ്ബുക്ക് അക്കൌണ്ട് വഴി ലോഗ് ഇൻ ചെയ്യാൻ സാധിക്കുമെന്നതിനാൽ തന്നെ ഇത് കാര്യമാക്കേണ്ടതില്ല.

ലോഗ് ഇൻ

ഫേസ്ബുക്ക് വഴി ലോഗ് ഇൻ ചെയ്യുന്ന മറ്റ് സേവനങ്ങളിലേക്ക് നിങ്ങൾ വീണ്ടും ലോഗിൻ ചെയ്‌ത് കഴിഞ്ഞാൽ അപ്ലിക്കേഷൻ കൂടുതൽ ഡാറ്റ ശേഖരിക്കുന്നത് തുടരും. ഇത് നിർത്താൻ, മെനുവിൽ "മാനേജ് ഫ്യൂച്ചർ ആക്ടിവിറ്റി" എന്ന ഭാഗത്തെ സെറ്റിങ്സിൽ മാറ്റം വരുത്തണം. ഡാറ്റ കളക്ഷൻ ഓഫുചെയ്‌തുകഴിഞ്ഞാലും നിങ്ങൾ ഇപ്പോൾ കാണുന്ന അതേ എണ്ണം പരസ്യങ്ങൾ നിങ്ങൾക്ക് കാണും. എണ്ണത്തിൽ മാറ്റമുണ്ടാവില്ല. പക്ഷേ നിങ്ങളുടെ ബ്രൌസിങ് ഹിസ്റ്ററിക്കനുസരിച്ച് വ്യക്തിഗതമായി നൽകുന്ന പരസ്യങ്ങൾ നിങ്ങൾക്ക് കാണേണ്ടി വരില്ല.

സംവിധാനം

ഈ സംവിധാനവുമായി ബന്ധപ്പെട്ട രസകരമായ കാര്യം ക്ലിയർ ബ്രൌസ് ഹിസ്റ്ററി സംവിധാനത്തിലൂടെ ഉപയോക്താവ് സത്യത്തിൽ ഒരു ഡാറ്റയും ഇല്ലാതാക്കുന്നില്ല എന്നതാണ്. ഉപയോക്താക്കൾക്ക് ഇത് ഫേസ്ബുക്കിൽ നിന്ന് ഡിസ്കണക്ട് ചെയ്യാൻ മാത്രമേ സാധിക്കൂ. ഈ പുതിയ സംവിധാനം കൊണ്ടുവന്ന പ്രശ്ന പരിഹാരം ശരിക്കും ഒരു പരിഹാരമല്ലെന്ന് വാദങ്ങളുണ്ട്. ഈ സംവിധാനം ഒരിക്കലും നിങ്ങളുടെ എല്ലാ ബ്രൌസ് ഹിസ്റ്ററിയും എല്ലായിടത്തുനിന്നുമായി ഇല്ലാതാക്കുന്നില്ല. മറിച്ച് വിച്ഛേദിക്കുക മാത്രമാണ് ചെയ്യുന്നത്.

Best Mobiles in India

English summary
Mark Zuckerberg’s Facebook promised it would give users the ability to delete the browsing histories of its servers. The company used the browsing histories to serve users personalized ads. Now, the good news is that Facebook has finally rolled out the update. The bad news is that it took the company two years to do it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X