ഫേസ്ബുക്ക് എച്ച്ഐവിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് എൽജിബിടിക്യൂ ഗ്രൂപ്പുകൾ

|

ഫേസ്ബുക്ക് പലതരത്തിലുള്ള ആരോപണങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങുന്ന കാലമാണ് ഇത്. സ്വകാര്യതയെയും ഡാറ്റ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾക്ക് പിന്നാലെ രാഷ്ട്രീയ പരസ്യങ്ങളെ സംബന്ധിച്ച സോഷ്യൽ മീഡിയ ഭീമന്‍റെ നിലപാടും വലിയ ചർച്ചയായി നിലനിൽക്കെ തന്നെ കമ്പനിക്കെതിരെ പുതിയ ആരോപണം കൂടി വരികയാണ്. എയിഡ്സിനെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കണ്ടന്‍റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ വിമർശനം.

കത്ത്
 

ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു കത്ത് 52 എൽ‌ജിബിടിക്യു, എച്ച്ഐവി, പൊതുജനാരോഗ്യ ഗ്രൂപ്പുകൾ എന്നിവരടങ്ങിയ ഒരു സംഘം ഫെയ്‌സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് അയച്ചു. എയിഡ്സ് ചികിത്സയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ ഉണ്ടെന്ന് കത്തിൽ വ്യക്തമക്കുന്നു.

കൂടുതൽ വായിക്കുക: ഫേസ്ബുക്ക് ആപ്പിലും ഡാർക്ക് മോഡ് വരുന്നു

എച്ച് ഐ വി പ്രതിരോധ ഗുളിക

"ട്രൂവാഡ പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്സിസ്" എന്ന എച്ച് ഐ വി പ്രതിരോധ ഗുളികയിൽ എന്തെങ്കിലും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ മുന്നോട്ട് വരാൻ ആളുകളോട് ആവശ്യപ്പെടുന്ന ലോയർമാരുടെ പരസ്യങ്ങളാണ് എച്ച്ഐവി പ്രതിരോധവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്നതായി ഗ്രൂപ്പുകൾ ചൂണ്ടികാണിക്കുന്നത്.

ലോയേഴ്സ്

അസ്ഥികളുടെ സാന്ദ്രത, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്ന് ലോയേഴ്സ് അവകാശപ്പെടുന്നു, അവ മരുന്നിന്‍റെ സ്വന്തം വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന പാർശ്വഫലങ്ങളാണ്. എന്നാലും ആ പാർശ്വഫലങ്ങൾ പരസ്യങ്ങളിൽ ഉപയോഗിച്ച് കൂടുതൽ അതിശയോക്തി കലർത്തുകയാണ് ചെയ്യുന്നതെന്നാണ് ഫേസ്ബുക്കന് കത്തെഴുതിയ ഗ്രൂപ്പുകളുടെ വാദം.

കൂടുതൽ വായിക്കുക: റിവഞ്ച് പോൺ ഇല്ലാതാക്കാൻ ഫേസ്ബുക്കിൽ എ.ഐ സംവിധാനം

പരസ്യങ്ങൾ
 

ഇത്തരം പരസ്യങ്ങൾ മരുന്ന് ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുമെന്ന് കത്തിൽ പറയുന്നു. ഗവേഷണങ്ങൾ ഈ മരുന്ന് എച്ച്ഐവി അണുബാധ തടയുന്നതിൽ വളരെ വിജയകരമാണെന്ന് തെളിയിക്കുക മാത്രമല്ല ഇത് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയിട്ടുമുണ്ട്. എച്ച്‌ഐവി ബാധിക്കാനുള്ള സാധ്യത കൂടുതലുള്ള ആളുകളെ തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾ ലക്ഷ്യമിടുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു.

എച്ച്ഐവി ബാധിക്കാനുള്ള സാധ്യത

എച്ച്ഐവി ബാധിക്കാനുള്ള സാധ്യത 99% വരെ കുറയ്ക്കാൻ കഴിയുന്ന മരുന്നുകളെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്നും. ഈ പരസ്യങ്ങളെ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ തുടരാൻ അനുവദിക്കുന്നതിലൂടെ, ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമും പൊതുജന ആരോഗ്യത്തിനെതിരായി പ്രവർത്തിക്കുകയാണെന്നും വിമർശനമുണ്ട്.

കൂടുതൽ വായിക്കുക: ഈ വർഷം ഫേസ്ബുക്ക് നീക്കം ചെയ്യ്തത് 5.4 ബില്യൺ വ്യാജ അക്കൗണ്ടുകൾ

ഫേസ്ബുക്ക്

ഈ വിഷത്തിൽ പരസ്യങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധവും കള്ളവുമാണെന്ന് തെളിയിക്കാൻ ആ വിഷയത്തിൽ വൈദഗ്ധ്യം നേടിയ ആളുകൾക്ക് മാത്രമേ സാധിക്കു. ഇത്തരത്തിൽ തെളിയുകളാണെങ്കിൽ മാത്രമേ പ്ലാറ്റ്ഫോമിൽ നിന്നും പരസ്യങ്ങൾ നീക്കം ചെയ്യാൻ സാധിക്കുവെന്ന് ഫേസ്ബുക്ക് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഫേസ്ബുക്കിന്‍റെ നയങ്ങൾ ലംഘിക്കുന്നവയല്ല ഈ പരസ്യങ്ങളെന്നും കമ്പനി അറിയിച്ചു.

വിവാദങ്ങൾ

വിവാദങ്ങൾ പിന്തുടരുന്ന കമ്പനി ഈ വിഷയത്തിൽ എടുക്കുന്ന നിലപാട് പ്രസക്തമായിരിക്കു. ആരോഗ്യ രംഗത്തെ ബാധിക്കുന്ന വിധത്തിൽ തെറ്റായ വിവരങ്ങൾ അടങ്ങുന്ന പരസ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നത് ഗൗരവമായി എടുക്കേണ്ട വിഷയമാണ്. നേരത്തെ രാഷ്ട്രീയ പരസ്യങ്ങളെ സംബന്ധിച്ച ഫേസ്ബുക്കിന്‍റെ നിലപാടിനെതിരെ ഉണ്ടായ വിമർശനങ്ങൾ തന്നെയാണ് ഇപ്പോഴും ഉണ്ടാകുന്നത്. ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾ ഒഴിവാക്കുമെന്ന് അറിയിച്ചിട്ടും ഫേസ്ബുക്ക് തങ്ങളുടെ നിലപാട് മാറ്റിയിരുന്നില്ല. കള്ളങ്ങൾ പ്രചരിപ്പിക്കാൻ ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നത് ഗുരുതരമായ പ്രശ്നം തന്നെയാണ്.

കൂടുതൽ വായിക്കുക: ഡിജിറ്റൽ ട്രാൻസാക്ഷൻ രംഗം കീഴടക്കാൻ ഫേസ്ബുക്ക് പേ എത്തുന്നു

Most Read Articles
Best Mobiles in India

English summary
A congregation of 52 LGBTQ, HIV and public health groups sent a letter to Facebook CEO Mark Zuckerberg accusing the social media giant of allowing ads to run on the platform with dangerous misinformation about HIV prevention drugs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X