ഇൻസ്റ്റാഗ്രാമിലെ ഈ പുതിയ ഫീച്ചർ ടിക്ടോക്കിൽ നിന്ന് കടമെടുത്തതോ

|

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്‌വർക്കായ ഇൻസ്റ്റാഗ്രാം സ്റ്റോറിസിലേക്ക് വീണ്ടും ടിക്ടോക്കിന് സമാനമായ സവിശേഷത. ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഷെയർ ചെയ്യുമ്പോൾ ഉള്ള ബൂമറാംഗ് ഓപ്ഷനിലാണ് മൂന്ന് ഓപ്ഷനുകൾ കൂടി വന്നിരിക്കുന്നത്. സ്ലോമോ, ഡ്യുവോ, എക്കോ എന്നിവയാണ് ഈ പുതിയ ഓപ്ഷനുകൾ. ഈ പുതിയ ഓപ്ഷനുകൾ‌ക്ക് പുറമേ ഉപയോക്താക്കൾ‌ക്ക് ദൈർ‌ഘ്യം കുറയ്‌ക്കാൻ‌ കഴിയുന്ന തരത്തിൽ ഇൻസ്റ്റാഗ്രാം സ്റ്റോറികൾ‌ എഡിറ്റുചെയ്യുന്നതിനുള്ള പുതിയ ഓപ്ഷനും ഇൻസ്റ്റഗ്രാം ചേർക്കുന്നു.

ഇൻസ്റ്റാഗ്രാം ക്യാമറ

ഇൻസ്റ്റാഗ്രാം ക്യാമറ നിങ്ങൾ സുഹൃത്തുക്കളും കുടുംബവുമായും പങ്കിടാൻ ആഗ്രഹിക്കുന്ന ചിന്തകളും പ്രവർത്തികളും പങ്കിടുന്നതിന് നിരവധി മാർഗങ്ങൾ നൽകുന്നുവെന്ന് ഇൻസ്റ്റഗ്രാം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിന്റെ സവിശേഷമായ ഓപ്ഷനാണ് ബൂമറാംഗ്. അത് ക്യാമറയെ സവിശേഷമായ രീതിയിൽ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. അപ്ലിക്കേഷനിലേക്ക് ചേർത്ത ഈ പുതിയ ഓപ്ഷനുകൾ ബൂമറാംഗ് അനുഭവം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: വിദ്വേഷ പെരുമാറ്റ നയത്തിൽ 'ജാതി' കൂടി ഉൾപ്പെടുത്തി ട്വിറ്റർകൂടുതൽ വായിക്കുക: വിദ്വേഷ പെരുമാറ്റ നയത്തിൽ 'ജാതി' കൂടി ഉൾപ്പെടുത്തി ട്വിറ്റർ

ബൂമറാംഗ് സ്റ്റോറീസ് ഓപ്ഷനുകൾ

ബൂമറാംഗ് സ്റ്റോറീസ് ഓപ്ഷനുകൾ

ബൂമറാങ് സ്റ്റോറികളിലെ പുതിയ ഫിൽട്ടറുകൾ ടിക് ടോക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. ഇവ ബൂമറാംഗ് വീഡിയോകൾ ക്യാപ്‌ചർ ചെയ്യുന്നതിനുള്ള ഓപ്ഷനിൽ ലഭ്യമാകും. ഈ പുതിയ ഓപ്ഷനുകളെക്കുറിച്ച് വിശദീകരിച്ചാൽ, സ്ലോമോ സവിശേഷത ബൂമറാംഗ് വീഡിയോകളുടെ വേഗത പകുതിയായി കുറയ്ക്കുന്നു, എക്കോ ഡബിൾ വിഷൻ ഇഫക്റ്റ് സൃഷ്ടിക്കുന്നു, അത് ബൂമറാംഗ് വീഡിയോകളെ എൻഹാൻസ് ചെയ്യും. ഡ്യുവോ ബൂമറാങ് വീഡിയോകളുടെ വേഗത വർദ്ധിപ്പിക്കുകയും കുറയ്ക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് ചേർത്ത ഈ പുതിയ ഇഫക്റ്റുകൾ ഒടിഎ അപ്‌ഡേറ്റ് വഴി പുറത്തിറക്കും.

പുതിയ സവിശേഷതകൾ എങ്ങനെ ഉപയോഗിക്കാം
 

പുതിയ സവിശേഷതകൾ എങ്ങനെ ഉപയോഗിക്കാം

ബൂമറാങ് സ്റ്റോറികൾ ക്യാപ്‌ചർ ചെയ്യുമ്പോൾ ഈ പുതിയ ഇഫക്റ്റുകൾ ഉപയോഗിക്കുന്നതിന് നിങ്ങൾ സ്റ്റോറി ക്യാമറ തുറന്ന് ബൂമറാംഗ് ഓപ്ഷൻ തിരഞ്ഞെടുക്കുക.‌ ഷട്ടർ‌ ബട്ടൺ‌ ടാപ്പുചെയ്യുകയോ അമർ‌ത്തിപ്പിടിക്കുകയോ ചെയ്ത് കഴിഞ്ഞാൽ‌ വിരൽ ബട്ടനിൽ നിന്നും എടുക്കുക. ഇങ്ങനെ ചെയ്താൽ പുതിയ ഇഫക്റ്റുകൾ ആക്സസ് ചെയ്യുന്നതിന് മുകളിൽ ഒരു ഇൻഫിനിറ്റി സിംമ്പൽ വരും.

കൂടുതൽ വായിക്കുക: ഫേസ്ബുക്ക് പോളിസികളിൽ മാറ്റം; ഡീപ്പ്ഫേക്കുകൾ നിരോധിച്ചുകൂടുതൽ വായിക്കുക: ഫേസ്ബുക്ക് പോളിസികളിൽ മാറ്റം; ഡീപ്പ്ഫേക്കുകൾ നിരോധിച്ചു

ലേഔട്ട്

ലേഔട്ട് സവിശേഷത അവതരിപ്പിച്ചതിനുശേഷമാണ് ഇൻസ്റ്റഗ്രാം ഈ പുതിയ സവിശേഷതപുറത്തിറക്കിയത് എന്ന കാര്യം ശ്രദ്ധേയമാണ്. ഇത് ഒരു സ്റ്റോറിയിൽ ഒന്നിലധികം ഫോട്ടോകൾ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ആറ് വ്യത്യസ്ത ഫോട്ടോകൾ ഉപയോഗിച്ച് അവരുടെ സ്റ്റോറികൾ ക്രിയേറ്റ് ചെയ്യാൻ സഹായിക്കുന്ന ഓപ്ഷനാണ് ഇത്. നിരവധി തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഇതിനകം തന്നെ അത്തരം ഇമേജുകൾ ക്രിയേറ്റ് ചെയ്യാനുള്ള ആപ്പുകൾ പുറത്തിറക്കിയതിനാൽ ഈ സവിശേഷത ഇൻസ്റ്റഗ്രാമിലാണ് ആദ്യം വരുന്നതെന്ന് പറയാൻ സാധിക്കില്ല.

Best Mobiles in India

English summary
Facebook-owned social network Instagram has come up with three new features that will come in the way while sharing Boomerang Stories. Well, these new options are SlowMo, Duo, and Echo. Besides these new options, the social network also adds another new option to edit Instagram Stories so that users can trim their length.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X