ഇനി ഫേസ്ബുക്ക് അടിമുടി മാറും, ലക്ഷ്യം വളരെ വലുത്

|

സോഷ്യൽ മീഡിയ രംഗത്ത് മെറ്റയെക്കാൾ ശക്തരായി മറ്റാരുമില്ല. മറ്റ് പ്ലാറ്റ്ഫോമുകളെ വാങ്ങിയോ മറ്റുള്ളവയിലുള്ള ഫീച്ചറുകൾക്ക് സമാനമായ ഫീച്ചറുകൾ അവതരിപ്പിച്ചോ ആധിപത്യം നിലനിർത്തുന്ന മെറ്റ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്ഫോമായ ഫേസ്ബുക്കിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. ടിക്ടോക്ക് ഉയർത്തുന്ന വെല്ലുവിളിയെ നേരിടാനാണ് ഫേസ്ബുക്കിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടിക്ടോക്കിനെ ഇതിനകം മെറ്റ തങ്ങളുടെ എതിരാളിയായി അംഗീകരിച്ചിട്ടുണ്ട്.

 

ഫേസ്ബുക്ക്

ഇന്ത്യയിൽ ടിക്ടോക്ക് നിരോധിച്ചിരിക്കുകയാണ്, എങ്കിലും ആഗോള തലത്തിൽ ഫേസ്ബുക്കിന് വെല്ലുവിളിയാവാൻ ടിക്ടോക്കിന് സാധിക്കുന്നു. ആളുകൾക്ക് അവരുടെ സമയം എങ്ങനെ ചെലവഴിക്കണം എന്നതിന് ധാരാളം ചോയ്‌സുകൾ ഉണ്ടെന്നും ടിക്ടോക്ക് പോലുള്ള ആപ്പുകൾ വളരെ വേഗത്തിൽ വളരുകയാണ് എന്നും മാർക്ക് സക്കർബർഗ് പറഞ്ഞിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ റീൽസിൽ ശ്രദ്ധ കൊടുക്കാനും ഏറ്റവും മികച്ച സേവനങ്ങളാണ് തങ്ങളുടെ ആപ്പുകൾ നൽകുന്നത് എന്ന് ഉറപ്പാക്കാനും അദ്ദേഹം മുന്നിട്ടറങ്ങിയിട്ടുമുണ്ട്.

ഇനി ചെയ്യേണ്ട കാര്യങ്ങൾ മറക്കില്ല; നോട്ട് എഴുതാനുള്ള മികച്ച ആപ്പുകൾഇനി ചെയ്യേണ്ട കാര്യങ്ങൾ മറക്കില്ല; നോട്ട് എഴുതാനുള്ള മികച്ച ആപ്പുകൾ

ടോം ആലിസൺ

ഇപ്പോഴിതാ ടിക്ടോക്കിനോട് മത്സരിക്കാൻ വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഫേസ്ബുക്ക്. ദി വെർജ് റിപ്പോർട്ടിൽ പുറത്ത് വിട്ട മെറ്റയുടെ ഇന്റേണൽ മെമ്മോയിൽ ഫേസ്ബുക്ക് ആപ്പിന്റെ എക്സിക്യൂട്ടീവ് ഇൻ-ചാർജ് ടോം ആലിസൺ ടിക്ടോക്കുമായി മത്സരിക്കുന്നതിന് കമ്പനി സ്വീകരിക്കേണ്ട കൃത്യമായ നടപടികൾ എടുത്തുകാണിച്ചിട്ടുണ്ട്. സാമൂഹിക ആശയവിനിമയത്തിന്റെയും ബന്ധത്തിന്റെയും ഒരു രൂപമെന്ന നിലയിൽ ആളുകൾക്ക് പ്രധാനപ്പെട്ടതല്ലെന്ന് കരുതി തള്ളിക്കളയുന്നതാണ് അപകടം എന്നും നമ്മൾ ഡെവലപ്പ്മെന്റിൽ പരാജയപ്പെടുന്നു എന്നും ആലിസൺ ജീവനക്കാർക്ക് എഴുതിയ മെമ്മോയിൽ വ്യക്തമാക്കുന്നു.

റെക്കമെന്റേഷൻ
 

ജീവനക്കാർക്കുള്ള ആലിസണിന്റെ മെമ്മോയിൽ വ്യക്തമാക്കുന്ന ഒരു കാര്യം റീൽസ് ഫീച്ചറിനെ കൂടുതൽ ജനപ്രിയമാക്കുക എന്നത് തന്നെയാണ്. ലോകോത്തരമായ റെക്കമെന്റേഷൻ സാങ്കേതികവിദ്യ നിർമ്മിക്കുക,മെസേജിങ് ബേസ്ഡ് ഷെയറിങ് അൺലോക്ക് ചെയ്യുക എന്നിവയാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. യുവാക്കൾക്കിടയിൽ ജനപ്രിതി നേടാനുള്ള വലുതും എന്നാൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതുമായ കാര്യം നേടിയെടുക്കണം എന്ന് ടിക്ടോക്കിന്റെ ജനപ്രിതിയെ മുൻനിർത്തി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?

ഫേസ്ബുക്ക് റിൽസ്

ടിക്‌ടോക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതൽ ആകർഷരാകുന്ന യുവ ഉപയോക്താക്കൾക്കിടയിൽ ഫേസ്ബുക്കിന്റെ ജനപ്രീതി കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് ആലിസൺ ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ആലിസൺ ഉദാഹരണമായി ചൂണ്ടി കാണിച്ച ടിക്ടോക്ക് ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമാണ്. മാറ്റങ്ങളുടെ ഭാഗമായി ഫേസ്ബുക്ക് റിൽസിന് കൂടുതൽ പ്രാധാന്യം നൽകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

മെസഞ്ചർ

മെസഞ്ചറിനെ ഫേസ്ബുക്കിന്റെ മെയിൻ ആപ്പിലേക്ക് തിരികെ കൊണ്ടുവരാനും മെറ്റ പദ്ധതിയിടുന്നുണ്ട്. ഏകദേശം എട്ട് വർഷത്തിന് മുമ്പാണ് ഫേസ്ബുക്കിലെ മെസേജിങ് ഫീച്ചറിനായി കമ്പനി പ്രത്യേകം ആപ്പ് അവതരിപ്പിച്ചത്. ഫോളോ ചെയ്യുന്ന ആളുകളിൽ നിന്നുള്ള പോസ്റ്റുകൾക്കൊപ്പം ആരുടെ പോസ്റ്റായാലും ഫീഡിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലും ഫേസ്ബുക്ക് പ്രവർത്തിക്കുന്നുണ്ട്. ജീവനക്കാർക്ക് എഴുതിയ മെമ്മോയിൽ, 'ഡിസ്‌കവറി എഞ്ചിൻ' എന്ന് വിളിക്കുന്ന ഒന്ന് നിർമ്മിക്കുന്നതിനെക്കുറിച്ചും ആലിസൺ പറയുന്നുണ്ട്.

അയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾഅയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾ

ഡിസ്‌കവറി എഞ്ചിൻ

കമ്പനിയുടെ ദീർഘകാലമായുള്ള തന്ത്രത്തിന്റെ നിലവിലെ ശ്രദ്ധകേന്ദ്രമായ "ഡിസ്കവറി എഞ്ചിൻ" എന്ന ആശയം അവതരിപ്പിക്കുമെന്നും ആലിസൺ വ്യക്തമാകിയിട്ടുണ്ട്. പ്രൊഡക്ട് പ്രയോറിറ്റികൾ സന്ദർഭോചിതമാക്കാൻ സഹായിക്കുമെന്നും അടുത്ത കാലങ്ങളിൽ ശ്രദ്ധ കൊടുത്ത ഏരിയകൾക്ക് ഊന്നൽ നൽകുന്നതിനായുള്ള മാറ്റം കൊണ്ടുവരുമെന്നും ആലിസൺ വ്യക്തമാക്കി. ഡിസ്‌കവറി എഞ്ചിനുകളായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്രൊഡക്ടുകളിക്ക് പതിയെ മാറുന്നതും ഫേസ്ബുക്കിന്റെ ലക്ഷ്യമണ്.

സക്കർബർഗ്

ഇതാദ്യമായല്ല ഒരു ഡിസ്‌കവറി എഞ്ചിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഈ വർഷം ആദ്യം നിക്ഷേപകരുടെ മീറ്റിങിലാണ് സക്കർബർഗ് ഇത് ആദ്യമായി പരാമർശിച്ചത്. ഷോർട്ട്-ഫോം വീഡിയോകൾ റെക്കമെന്റ് ചെയ്യുന്ന സംവിധാനം എന്ന നിലയിലാണ് തങ്ങൾ നിർമ്മിക്കുന്ന എഐ വരാൻ പോകുന്നത് എന്നും കമ്പനിയുടെ സിസ്റ്റങ്ങളിൽ ഉടനീളം ആളുകൾ ഷെയർ ചെയ്തിട്ടുള്ള ഏറ്റവും രസകരമായ എല്ലാ കണ്ടന്റുകളും കാണിക്കാൻ കഴിയുന്ന ഒരു ഡിസ്കവറി എഞ്ചിൻ എന്ന നിലയിലാണ് ഇത് പ്രവർത്തിക്കുക സക്കർബർഗ് അന്ന് വ്യക്തമാക്കിയിരുന്നു. എന്തായാലും വലിയ മാറ്റങ്ങൾ ഇനി ഫേസ്ബുക്കിൽ വരുമെന്ന കാര്യം ഉറപ്പാണ്.

തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

Best Mobiles in India

English summary
Meta is preparing to make big changes to Facebook, their most important platform. Big changes are being made to Facebook to meet the challenge posed by TikTok.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X