Home
Social media

2021ൽ ഇന്ത്യയിൽ ഹിറ്റായ ട്വീറ്റുകളും ഹാഷ്ടാഗുകളും ഇമോജികളും ഇവയാണ്

2021 അവസാനിക്കാൻ പോവുകയാണ്. പുതുവർഷത്തിന് മുമ്പായി 2021ലെ ഇന്ത്യയിലെ ഏറ്റവും മികച്ച ട്രെൻഡുകളും ട്വീറ്റുകളുമെല്ലാം ഏതൊക്കെയാമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ട്വിറ്റർ. ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ട്വീറ്റുകളുടെ കമ്പനി സ്പോർട്സ്, എന്റർടൈൻമെന്റ്, ബിസിനസ്, ഗവൺമെന്റ് തുടങ്ങിയ വിഭാഗങ്ങളിൽ തരംതിരിച്ചിട്ടുണ്ട്. 202ലെ പ്രധാന പ്രഖ്യാപനങ്ങളിൽ മുന്നിലുള്ളത് ഇന്ത്യയുടെ കോവിഡ് -19 ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനയെക്കുറിച്ചുള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം പാറ്റ് കമ്മിൻസിന്റെ ട്വീറ്റാണ്. ഇതാണ് ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ്.

മികച്ച ട്വീറ്റുകൾ

2021ൽ ഇന്ത്യയിൽ, ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തനിക്ക് പെൺകുട്ടി പിറന്നത് അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതാണ് ഏറ്റവും കൂടുതൽ ലൈക്ക് നേടിയ രാജ്യത്തെ ട്വീറ്റ്. ഇതിന് പുറമേ #Covid19, #FarmersProtest എന്നിവ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്‌ടാഗുകളായും മാറി. 2021ൽ ട്വിറ്ററിൽ കോളിളക്കം സൃഷ്ടിച്ച എല്ലാ ട്വീറ്റുകളുടെയും വിവരങ്ങൾ ട്വിറ്റർ പുറത്ത് വിട്ടിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്ന് വിശദമായി നോക്കാം.

ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്ത ട്വീറ്റ്

മുകളിൽ സൂചിപ്പിച്ചതുപോലെ 2021ൽ ഇന്ത്യയിൽ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് രാജ്യത്തെ കോവിഡ്-19 ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയെക്കുറിച്ച് പാറ്റ് കമ്മിൻസ്സ പോസ്റ്റ് ചെതതാണ്. ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉദ്ധരിച്ച ട്വീറ്റ് കൂടിയാണിത്. ഇതുവരെ ഈ ട്വീറ്റിന് 487.1കെ ലൈക്കുകളും 114.2കെ റീട്വീറ്റുകളും 21.9കെ ക്വാട്ടുകളും ലഭിച്ചു.

ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ട്വീറ്റ്

വിരാട് കോഹ്‌ലി തനിക്ക് കുഞ്ഞ് പിറന്ന വിവരം 2021ന്റെ ആദ്യമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 50.7K റീട്വീറ്റുകളും 539.1K ലൈക്കുകളും 9421 ക്വാട്ട്സുമാണ് ഈ ട്വീറ്റ് നേടിയത്. ഈ വർഷം ഏറ്റവും കൂടുതൽ ലൈക്ക് ചെയ്ത ട്വീറ്റായി തന്റെ കുഞ്ഞിന്റെ ജനനം അറിയിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് മാറി. 2020ൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ട്വീറ്റും വിരാട് കോഹ്ലിയുടേത് തന്നെയാണ്. അനുഷ്‌ക ശർമ്മ ഗർഭിണിയാണ് എന്നറിയിച്ച ട്വീറ്റ് ആയിരുന്നു ഇത്.

ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്ത സർക്കാർ ട്വീറ്റ്

താൻ ആദ്യത്തെ കോവിഡ് -19 വാക്സിൻ എടുക്കുന്നതിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക അക്കൌണ്ടിൽ നിന്നും പോസ്റ്റ് ചെയ്ത ട്വീറ്റ് ഈ വർഷം ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ട സർക്കാരിന്റെ ട്വീറ്റാണ്. കോവിഡ് -19 പോരാട്ടത്തിൽ സംഭാവന നൽകിയ ഡോക്ടർമാരോടും മെഡിക്കൽ വർക്കർമാരോടും ഈ ട്വീറ്റിലൂടെ നന്ദി അറിയിച്ചിരുന്നു. ഈ ട്വീറ്റിന് 45.1കെ റീട്വീറ്റുകളാണ് ലഭിച്ചത്.

ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച സർക്കാർ ട്വീറ്റ്

പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ് തന്നെയാണ് ഈ വർഷം ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട സർക്കാരിന്റെ ട്വീറ്റിനുള്ള ആദ്യ സ്ഥാനം നേടിയത്. ഗബ്ബയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ചരിത്ര ടെസ്റ്റ് വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റാണ് ഈ വർഷം ഏറ്റവും കൂടുതൽ ലൈക്ക് നേടിയ സർക്കാർ ട്വീറ്റ്. ഇതിന് 297.9കെ ലൈക്കുകളാണ് ലഭിച്ചത്.

ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്ത ബിസിനസുമായി ബന്ധപ്പെട്ട ട്വീറ്റ്

എഴുപത് വർഷത്തോളം സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് തിരികെ എടുത്തത് സംബന്ധിച്ചുള്ള ട്വീറ്റാണ് ഈ വർഷം ബിസിനസുമായി ബന്ധപ്പെട്ട് ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ്. ബിസിനസ് ടൈക്കൂൺ രത്തൻ ടാറ്റയുടെ ട്വീറ്റാണ് ഇത്. ഈ ട്വീറ്റിന് 82.9കെ റീട്വീറ്റുകളും 404കെ ലൈക്കുകളും ലഭിച്ചു. ഈ വർഷം ബിസിനസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ട്വീറ്റ് കൂടിയായിരുന്നു ഇത്.

ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്ത എന്റർടൈൻമെന്റ് ട്വീറ്റ്

തെന്നിന്ത്യൻ നടൻ വിജയ് തന്റെ ബീസ്റ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട ട്വീറ്റാണ് ഈ വർഷം വിനോദ വിഭാഗത്തിൽ ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ്. 342.3 കെ ലൈക്കുകളും 140.3 കെ റീട്വീറ്റുകളും നേടിയ ഈ ട്വീറ്റ് തന്നെയാണ് ഈ വർഷം എന്റർടൈൻമെന്റ് വിഭാഗത്തിൽ ഏറ്റവുമധികം ലൈക്ക് നേടിയ ട്വീറ്റ്.

ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ട കായികരംഗത്തെ ട്വീറ്റ്

ഐ‌പി‌എല്ലിനിടെ എം‌എസ് ധോണിയുടെ മാച്ച് വിന്നിംഗ് പ്ലേയെ അഭിനന്ദിച്ച് വിരാട് കോഹ്‌ലി പോസ്റ്റ് ചെയ്ത ട്വീറ്റ് ഈ വർഷം കായികരംഗത്ത് ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റാണ്. 529.6K ലൈക്കുകളും 91.7K റീട്വീറ്റുകളും നേടി ഈ വർഷം കായികരംഗത്ത് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച ട്വീറ്റ് എന്ന ബഹുമതിയും ഇത് സ്വന്തമാക്കി.

ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്ത ഇമോജികളും ഹാഷ്ടാഗുകളും

ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ഇമോജികളുടെ പട്ടികയും ട്വിറ്റർ പുറത്ത് വിട്ടിട്ടുണ്ട്. കൈകൾ മടക്കി തൊഴുന്ന രീതിയിലുള്ള ഇമോജിയാണ് ഈ വർഷം ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ ചിരിയും ഫയർ ഇമോജിയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്.

ട്വിറ്റർ 2021-ൽ ഇന്ത്യയിൽ ഉപയോഗിച്ച ഏറ്റവും മികച്ച ഹാഷ്‌ടാഗുകളുടെ വിവരങ്ങൾ കൂടി പുറത്ത് വിട്ടിട്ടുണ്ട്. #Covid19 ഇന്ത്യയിലെ ചാർട്ടുകളിൽ ഒന്നാമതെത്തിയപ്പോൾ, #FarmersProtest, #TeamIndia എന്നിവ രണ്ടാമത്തെയും മൂന്നാമത്തെയും ഹാഷ്ടാഗുകളായി.

More from GizBot

Best Mobiles in India

English summary
As the year 2021 draws to a close, Twitter has released details of the most liked and retweeted tweets in the country. It also revealed the most used emojis and hashtags.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X