ട്വിറ്ററിൽ ശുദ്ധികലശം; ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യുന്നു

|

യൂസർ നൈമുകൾ കൂടുതൽ ലഭ്യമാക്കുന്നതിനായി ട്വിറ്റർ തങ്ങളുടെ പോർട്ടലിൽ നിന്ന് ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്‍റെ ഭാഗമായി സോഷ്യൽ മീഡിയ ഭീമൻ ആക്ടീവ് അല്ലാത്ത അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ് ഇമെയിലുകൾ അയച്ചു തുടങ്ങിയതായി ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് അനുസരിച്ച്, ഒരു ഉപയോക്താവ് ആറുമാസത്തിൽ കൂടുതൽ ആക്ടീവ് അല്ലാതെയുണ്ടെങ്കിൽ ഡിസംബർ 11 നകം അവർ സൈൻ ഇൻ ചെയ്യണം. അല്ലാത്തപക്ഷം കമ്പനി ആ അക്കൗണ്ട് നീക്കംചെയ്യും.

സാമൂഹ്യ മാധ്യമം
 

സാമൂഹ്യ മാധ്യമം എന്ന നിലയിലുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ട്വിറ്റർ പ്ലാറ്റ്ഫോമിൽ ആളുകൾക്ക് വിശ്വസിക്കാൻ കഴിയുന്ന കൂടുതൽ കൃത്യമായ വിവരങ്ങൾ അവതരിപ്പിക്കുന്നതിന് ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ ഒരു വിഭാഗം ആക്ടീവ് അല്ലാത്ത ഉപയോക്താക്കളെ കൂടുതൽ ആക്ടീവ് ആക്കി മാറ്റാൻ സാധിക്കുമെന്നും കൂടുതൽ യൂസർ നൈമുകൾ ലഭ്യമാക്കാൻ സാധിക്കുമെന്നും ട്വിറ്റർ വക്താവ് കൂട്ടിച്ചേർത്തു.

യൂസർ നൈമുകൾ

നീക്കം ചെയ്യുന്ന അക്കൗണ്ടുകളുടെ യൂസർ നൈമുകൾ എപ്പോൾ മുതൽ പുതിയ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ നടപടിക്രമത്തിന് നിരവധി മാസങ്ങളെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. "ആറുമാസത്തിനുള്ളിൽ ട്വിറ്ററിലേക്ക് ലോഗിൻ ചെയ്യാത്ത നിരവധി അക്കൗണ്ടുകളിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇത്തരം അക്കൗണ്ടുകളുടെ ഉടമകളായ ആളുകൾക്ക് ഇ-മെയിൽ വഴി അക്കൗണ്ടിലേക്ക് ഡിസംബർ 11ന് മുമ്പ് സൈൻ ഇൻ ചെയ്യാനും അല്ലാത്തപക്ഷം അക്കൗണ്ട് നീക്കം ചെയ്യുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: Hashtag: ഹാഷ്ടാഗുകൾ ഉണ്ടായതെങ്ങനെ

ഉപയോക്താക്കളുടെ ഡാറ്റ

ഇതേസമയം ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് ആക്സസ് ഉള്ള നിരവധി സോഫ്റ്റ്വെയർ ഡെവലപ്മെൻറ് കിറ്റുകൾ ഉണ്ടെന്ന് കമ്പനി സമ്മതിച്ചു. ഉപയോക്താക്കൾ ആ അപ്ലിക്കേഷനുകളിലേക്ക് ലോഗിൻ ചെയ്തതിനുശേഷം ഗൂഗിൾ പ്ലേ സ്റ്റോറിലെ ഈ അപ്ലിക്കേഷനുകൾ ഡാറ്റ ആക്‌സസ്സുചെയ്‌തുവെന്നും ട്വിറ്റർ വ്യക്തമാക്കി. ഇതിനൊപ്പം തന്നെ തങ്ങളുടെ സോഫ്റ്റ്‌വെയറിൽ പ്രശ്നമൊന്നും ഇല്ലെന്ന് ട്വിറ്റർ അറിയിച്ചിരുന്നു. യൂസർ ഡാറ്റ ആക്സസ് ചെയ്യുന്ന തേർഡ് പാർട്ടി ആപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ ട്വിറ്റർ ഗൂഗിളിനെയും ആപ്പിളിനെയും അറിയിച്ചിരുന്നു.

റിപ്ലെ ഹൈഡ്
 

ഉപയോക്താക്കൾക്ക് അവരുടെ റിപ്ലെകൾ ഹൈഡ് ചെയ്ത് വയ്ക്കാൻ സാധിക്കുന്ന ഒരു പുതിയ ഫീച്ചർ ട്വിറ്റർ‌ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. നിലവിൽ ഈ സവിശേഷത iOS, ട്വിറ്റർ ലൈറ്റ്, ഡെസ്ക്ടോപ്പ് വേർഷൻ, ആൻഡ്രോയിഡ് എന്നിവയിൽ ലഭ്യമാണ്. വരും ദിവസങ്ങളിൽ പുതിയ സവിശേഷതകൾ അവതരിപ്പിക്കാനും കമ്പനി തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. റിപ്ലെ ആർക്കൊക്കെ കാണാനാകുമെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു ഫീച്ചറും ട്വിറ്റർ കൊണ്ടുവരാൻ സാധ്യതയുണ്ട്.

പ്ലാറ്റ്ഫോം കൂടുതൽ ആക്ടീവ്

ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിലൂടെ കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത് കൂടുതൽ യൂസർ നൈമുകൾ ലഭ്യമാക്കുന്ന എന്നത് തന്നെയായിരിക്കും അതിനൊപ്പം തന്നെ തങ്ങളുടെ പ്ലാറ്റ്ഫോമിനെ കൂടുതൽ ആക്ടീവാക്കി നിലനിർത്തുക എന്നത് കൂടി കമ്പനിയുടെ ലക്ഷ്യമാണ്. അക്കൗണ്ട് നീക്കം ചെയ്യുന്നതിനെ സംബന്ധിച്ച മെയിലുകൾ ലഭിക്കുന്നതോടെ ആക്ടീവ് അല്ലാത്ത ഉപയോക്താക്കൾ ട്വിറ്ററിലേക്ക് തിരിച്ച് വരുമെന്നും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ മികച്ച തീരുമാനം തന്നെയാണ് ഇത്.

കൂടുതൽ വായിക്കുക: കാശ്മീരിൽ സാറ്റലൈറ്റ് വഴി ഇൻറർനെറ്റ് നൽകുമെന്ന് പറഞ്ഞ പാക്ക് മന്ത്രിക്കെതിരെ ട്രോൾ മഴ

Most Read Articles
Best Mobiles in India

Read more about:
English summary
Twitter is reportedly planning to remove inactive accounts to free usernames from its portal. The social media goliath has started sending warning emails to account holders, reports The Verge. According to the report, if a user is not active for more than six months, then they have to sign in by December 11. Otherwise, the company will remove that account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X