പണം അയക്കാനും സ്വീകരിക്കാനും ട്വിറ്ററിന്റെ ടിപ്പ് ജാർ ഫീച്ചർ

|

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രീയമായ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ട്വിറ്റർ. മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമായ സവിശേഷതകളാണ് ട്വിറ്ററിന്റെ ജനപ്രീതിക്ക് കാരണം. പുതിയ സവിശേഷതകൾ കൂട്ടി ചേർക്കാനും ഉള്ളവയിൽ മാറ്റങ്ങൾ വരുത്താനും നിരന്തരം പരിശ്രമിക്കുന്ന, പുതുക്കലിന് പ്രാധാന്യം കൊടുക്കുന്ന പ്ലാറ്റ്ഫോം കൂടിയാണ് ട്വിറ്റർ. ഇപ്പോഴിതാ പണമിടപാടുകൾക്കായി ടിപ്പ് ജാർ എന്ന പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റർ.

 

ട്വിറ്റർ ടിപ്പ് ജാർ

ട്വിറ്റർ ടിപ്പ് ജാർ

സർവ്വീസുകൾക്ക് ടിപ്പുകൾ നൽകുന്നത് കാലങ്ങളായി ഉള്ള കാര്യമാണ്. സ്വിഗ്ഗി, സൊമാറ്റോ, ഉബർ, ഡൻസോ, തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഡെലിവറി എക്സിക്യൂട്ടീവുകൾക്ക് ടിപ്പുകൾ കൊടുക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്ന ഒരു ടിപ്പിങ് ഫീച്ചർ കമ്പനികൾ കൊണ്ടുവന്നിരുന്നു. ഈ ഫീച്ചറിന് സമാനമാണ് ട്വിറ്ററിന്റെ ടിപ്പ് ജാർ എന്ന പുതിയ സവിശേഷത. ഇത് പുതിയ ജീവിത ശൈലികളുടെ ഭാഗമാകാൻ പോകുന്ന ഫീച്ചറായിരിക്കുമെന്ന് നിസംശയം പറയാം.

കൂടുതൽ വായിക്കുക: എന്താണ് ട്വിറ്റർ സ്പൈസസ്, എങ്ങനെ ഉപയോഗിക്കാം, അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: എന്താണ് ട്വിറ്റർ സ്പൈസസ്, എങ്ങനെ ഉപയോഗിക്കാം, അറിയേണ്ടതെല്ലാം

ട്വിറ്റർ

ട്വിറ്ററിലൂടെ പണം നൽകാനും സ്വീകരിക്കാനുമുള്ള ഒരു പുതിയ മാർഗമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തനവും ലളിതമാണ്. ഒരു ഉപയോക്താവ് അവരുടെ പ്രൊഫൈലിൽ ടിപ്പ് ജാർ എനേബിൾ ചെയ്താൽ ഫോളോ ബട്ടണിന് തൊട്ടടുത്തായി ഒരു ഐക്കൺ കാണാൻ സാധിക്കും. ആ വ്യക്തിക്ക് ടിപ്പ് നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ഐക്കണിൽ ക്ലിക്കുചെയ്യുക. ഇത് ആ ഉപയോക്താവ് എനേബിൾ ചെയ്ത പേയ്‌മെന്റ് സേവനങ്ങളിലേക്ക് റിഡയറക്ട് ചെയ്യും.

പേയ്‌മെന്റ്
 

ട്വിറ്റർ ടിപ്പ് ജാറിലൂടെ നിങ്ങൾക്ക് ഇഷ്ടമുള്ള പേയ്‌മെന്റ് സേവനം നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും, മാത്രമല്ല പേജ് നേരിട്ട് തിരഞ്ഞെടുത്ത പേയ്‌മെന്റ് ആപ്പിലേക്കോ വെബ് പേജിലേക്കോ വീണ്ടും ലോഡുചെയ്യാനും സാധിക്കും. ടിപ്പ് ജാറിലൂടെ നിലവിൽ ബാൻഡ്‌ക്യാമ്പ്, ക്യാഷ് ആപ്പ്, പാട്രിയോൺ, പേപാൽ, വെൻമോ എന്നീ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളാണ് ലഭ്യമാകുന്നത്. ഐക്കണിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ പ്രൊഫൈലിൽ ടിപ്പ് ജാർ ഓണാക്കാനോ ഓഫാക്കാനോ കഴിയും.

കൂടുതൽ വായിക്കുക: ഫേസ്ബുക്ക്, ട്വിറ്റർ വിലക്കിന് പിന്നാലെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്കൂടുതൽ വായിക്കുക: ഫേസ്ബുക്ക്, ട്വിറ്റർ വിലക്കിന് പിന്നാലെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്

ട്വിറ്റർ ടിപ്പ് ജാർ: സുരക്ഷാ ആശങ്കകൾ

ട്വിറ്റർ ടിപ്പ് ജാർ: സുരക്ഷാ ആശങ്കകൾ

ഡിജിറ്റൽ പേയ്‌മെന്റുകളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാ സുരക്ഷയെ സംബന്ധിക്കുന്ന ചോദ്യം ഉണ്ടാകാറുണ്ട്. ട്വിറ്ററിന്റെ ടിപ്പ് ജാർ തീർച്ചയായും ഒരു മികച്ച സംരംഭമാണ്, ഇത് ടിപ്പിങ് വഴി മറ്റുള്ളവരെ സഹായിക്കാനുള്ള ഓപ്ഷനാണ് നൽകുന്നത്. എന്നിരുന്നാലും ഇതിനകത്ത് ചില സുരക്ഷാ ആശങ്കകൾ ഉണ്ട്. പേപാൽ വഴി ടിപ്പ് ചെയ്തുകഴിഞ്ഞാൽ ഒരു വ്യക്തിയുടെ റെസിഡൻഷ്യൽ വിലാസം ട്വിറ്ററിൽ എങ്ങനെ ഓപ്പൺ ആയി കാണിക്കുമെന്നത് സംബന്ധിച്ചാണ് പ്രധാന ആശങ്ക.

പേപാൽ

നിലവിൽ ഈ പ്രശ്നം പേപാലിൽ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യയിൽ വ്യാപകമായി പ്രചാരത്തിലില്ല. വരും ദിവസങ്ങളിൽ ഗൂഗിൾ പേ പോലുള്ള മറ്റ് ഓപ്ഷനുകളിൽ ട്വിറ്റർ പുതിയ ഫീച്ചർ കൊണ്ടുവരും. അതിനിടയിൽ നിങ്ങൾ ട്വിറ്റർ ടിപ്പ് ജാർ ഉപയോഗിക്കാൻ പോകുകയാണെങ്കിൽ, ടിപ്പുചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സ്വകാര്യ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.

കൂടുതൽ വായിക്കുക: കൊവിഡ്-19മായി ബന്ധപ്പെട്ട ട്വീറ്റുകളിലെ വിവരങ്ങൾ ശരിയാണോ എന്നറിയാൻ കൊവിഡ് വെരിഫൈഡ്കൂടുതൽ വായിക്കുക: കൊവിഡ്-19മായി ബന്ധപ്പെട്ട ട്വീറ്റുകളിലെ വിവരങ്ങൾ ശരിയാണോ എന്നറിയാൻ കൊവിഡ് വെരിഫൈഡ്

Most Read Articles
Best Mobiles in India

English summary
Twitter's Tip Jar is a new feature that allows people to give and receive tips. This allows you to send and receive money via digital payment apps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X