ട്വിറ്ററിന്റെ വോയിസ് ഡയറക്ട് മെസേജിങ് ഫീച്ചർ ഇന്ത്യയിലെത്തി

|

ട്വിറ്റർ പ്ലാറ്റ്‌ഫോമിലെ ഡയറക്ട് മെസേജുകളിൽ ഇനി വോയ്‌സ് മെസേജിങും. പുതിയ വോയിസ് മെസേജിങ് ഫീച്ചർ ട്വിറ്റർ ഇന്ത്യയിലും അവതരിപ്പിച്ചു. രാജ്യത്തെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ വോയിസ് മെസേജിങ് ഫീച്ചർ ലഭ്യമാകും. ഇന്ത്യയെ കൂടാതെ, ബ്രസീൽ, ജപ്പാൻ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കും ഈ പുതിയ ഫീച്ചർ ലഭ്യമാകും.

 

ആൻഡ്രോയിഡ്, ഐഒഎസ്

നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് മാത്രമേ വോയിസ് മെസേജിങ് ഫീച്ചർ ലഭ്യമാകൂ. വെബ് ഉപയോക്താക്കൾക്ക് വോയിസ് മെസേജുകൾ അയക്കാൻ സാധിക്കില്ലെങ്കിലും ലഭിക്കുന്ന മെസേജുകൾ കേൾക്കാൻ കഴിയും. കഴിഞ്ഞ വർഷം ജൂണിൽ ട്വിറ്റർ ഓഡിയോ മെസേജിങ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇത് വോയ്‌സ് ട്വീറ്റുകൾ പോസ്റ്റ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സന്ദേശ് ആപ്പ് പുറത്തിറങ്ങികൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സന്ദേശ് ആപ്പ് പുറത്തിറങ്ങി

ട്വിറ്റർ വോയിസ് മെസേജിങ് ഫീച്ചർ: എങ്ങനെ ഉപയോഗിക്കാം?

ട്വിറ്റർ വോയിസ് മെസേജിങ് ഫീച്ചർ: എങ്ങനെ ഉപയോഗിക്കാം?

ട്വിറ്റർ വോയിസ് മെസേജിങ് ഫീച്ചർ മറ്റ് പ്ലാറ്റ്ഫോമുകളിലെ ഡയറക്ട് മെസേജിങ് ഫീച്ചറുകൾക്ക് സമാനമാണ്. വോയ്‌സ് ട്വീറ്റുകൾ പോലെ ഉപയോക്താക്കൾക്ക് പരമാവധി 140 സെക്കൻഡ് ദൈർഘ്യമുള്ള വോയ്‌സ് ഡയറക്ട് മെസേജുകൾ അയയ്‌ക്കാൻ സാധിക്കും. പുതിയ ഫീച്ചർ ലഭിക്കാൻ ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ട്വിറ്റർ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. ട്വിറ്ററിന്റെ പുതിയ വോയ്‌സ് ഡിഎം ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്നത് നോക്കാം.

കോൺവർസേഷൻ
 

ഘട്ടം 1: ഒരു പുതിയ കോൺവർസേഷൻ ആരംഭിക്കുന്നതിന് ഡി‌എം സെക്ഷൻ തിരഞ്ഞെടുക്കുക. അതല്ലെങ്കിൽ പഴയ കോൺവർസേഷൻ ഓപ്പൺ ചെയ്യുക.

ഘട്ടം 2: ചാറ്റ് ഓപ്പൺ ചെയ്ത് കഴിഞ്ഞാൽ വലതുവശത്ത് ഓഡിയോ റെക്കോർഡിങ് ഐക്കൺ കാണാം.

ഘട്ടം 3: നിങ്ങളുടെ മെസേജ് റെക്കോർഡുചെയ്യാൻ വോയ്‌സ് റെക്കോർഡിങ് ഐക്കൺ ടാപ്പുചെയ്യുക, എന്നിട്ട് റെക്കോർഡിങ് പൂർത്തിയാക്കി 'ചുവന്ന ഐക്കണിൽ' ക്ലിക്കുചെയ്യുക.

കൂടുതൽ വായിക്കുക: ഗൂഗിൾ ഫോട്ടോസ് ആപ്പിൽ വീഡിയോ എഡിറ്ററും, പുതിയ അപ്ഡേറ്റിൽ കിടിലൻ ഫീച്ചറുകൾകൂടുതൽ വായിക്കുക: ഗൂഗിൾ ഫോട്ടോസ് ആപ്പിൽ വീഡിയോ എഡിറ്ററും, പുതിയ അപ്ഡേറ്റിൽ കിടിലൻ ഫീച്ചറുകൾ

വോയിസ് മെസേജുകൾ

വോയിസ് മെസേജുകൾ ആകർക്കെങ്കിലും അയക്കുന്നതിന് മുമ്പ് ഇത് കേൾക്കാനുള്ള സംവിധാനവും ട്വിറ്റർ ആപ്പിൽ ലഭ്യമാണ്. കേട്ട് കഴിഞ്ഞ് അയക്കാതെ ഡിലീറ്റ് ചെയ്യാൻ ക്യാൻസൽ ബട്ടണിൽ ടാപ്പ് ചെയ്താൽ മതിയാകും. ഐഫോൺ ഉപയോക്താക്കൾക്ക് അവരുടെ മെസേജ് റെക്കോർഡുചെയ്യുന്നതിന് പ്രസ്സ് ആൻഡ് ഹോൾഡ് ഓപ്ഷനാണ് ലഭിക്കുന്നത്. ഈ റെക്കോർഡ് ചെയ്ത മെസേജ് അയയ്‌ക്കുന്നതിന് ബട്ടൺ സ്വൈപ്പുചെയ്‌ത് റിലീസ് ചെയ്താൽ മതിയാകും.

വോയ്‌സ് ബേസ്ഡ് ചാറ്റ് റൂം

ക്ലബ്‌ഹൌസിന് സമാനമായ വോയ്‌സ് ബേസ്ഡ് ചാറ്റ് റൂം സ്‌പെയ്‌സ് ഉണ്ടാക്കാനും ട്വിറ്റർ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ആളുകൾക്ക് കോൺവർസേഷനിൽ പങ്കുചേരാൻ സാധിക്കുന്ന ഒരു 'സ്പേസ്' ഉണ്ടാക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. ട്വിറ്ററിന്റെ പുതിയ വോയിസ് ഡിഎം ഫീച്ചർ മെസജിങ് കൂടുതൽ എളുപ്പമാക്കും. വാട്സ്ആപ്പ് അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ശീലിച്ച ആളുകൾക്ക് വോയിസ് മെസേജിങ് കൂടുതൽ എളുപ്പമുള്ളതായിരിക്കും.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ വീഡിയോ അയക്കുമ്പോൾ ഓഡിയോ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷൻ വരുന്നുകൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ വീഡിയോ അയക്കുമ്പോൾ ഓഡിയോ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷൻ വരുന്നു

Best Mobiles in India

English summary
Twitter launches new voice messaging feature in India. The new voice messaging feature will be available for Android and iOS users across the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X